ഏറ്റവും ഉറപ്പുള്ള കാറ്റാടികള്‍

Workers-install-a-wind-tu-001
Workers install a wind turbine produced by Multibrid. Multibrid is a German company that has been working on the development and manufacture of the offshore wind energy converter. Photograph Multibrid GmbH

ഒരു ദശാബ്ദത്തെ അദ്ധ്വാനത്തിന് ശേഷം ഇതുവരെ നിര്‍മ്മിക്കപ്പെട്ടതിലും toughest കാറ്റാടി പ്രവര്‍ത്തന സ‍ജ്ജമായി.

ഉള്‍ക്കടലിലെ മോശം കാലവസ്ഥ അതിജീവിക്കാന്‍ വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത കാറ്റാടികള്‍ ജര്‍മ്മനിക്ക് വേണ്ടി ഫ്രാന്‍സിലെ ഊര്‍ജ്ജക്കമ്പനിയായ Areva വികസിപ്പിച്ചു. ഭാരം കുറഞ്ഞ ലളിതമായ ഈ കാറ്റാടിക്ക് പുതിയ waterproofing system ഉണ്ട്. കുറവ് പരിപാലനമേ ഇതിന് വേണ്ടൂ. അതുകൊണ്ട് ചിലവേറിയ പരിപാലന യാത്രകളുടെ എണ്ണം കുറക്കാനാകും. സ്ഥാപിക്കാനും എളുപ്പമാണ് ജലനിരപ്പില്‍ നിന്ന് 90 മീറ്റര്‍ ഉയരമുള്ള ഈ കാറ്റാടികള്‍. കാറ്റാടിയുടെ ഇതളുകളുടെ വ്യാസം 120 മീറ്ററാണ്. പൂര്‍ണ്ണ ശക്തിയില്‍ പ്രവര്‍ത്തുപ്പോള്‍ ഒരു 5MW കാറ്റാടിക്ക് 5,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാനാകും.

കരയില്‍ ഉപയോഗിക്കുന്ന അതേതരം കാറ്റാടികളാണ് ഇപ്പോള്‍ കടലില്‍ ഉപയോഗിക്കുന്നത്. ഇവ കടലിലെ അവസ്ഥക്ക് അനുസരിച്ച് എളുപ്പം സ്ഥാപിക്കുന്നതിനും, പരിപാലനത്തിനും, reliability ക്കും വേണ്ടി optimised അല്ല. അതുകൊണ്ട് ചിലവ് കൂടും. എന്നാല്‍ 2020 ഓടെ ബ്രിട്ടണിന് 29GW കടല്‍ കാറ്റാടികള്‍ സ്ഥാപിക്കാന്‍ കഴിയണമെങ്കില്‍ ചിലവ് കുറക്കുക തന്നെ വേണം എന്ന് Carbon Trust എന്ന കമ്പനി പറയുന്നു.

ആറ് ഭീമന്‍ Multibrid M5000 കാറ്റാടികള്‍ സ്ഥാപിക്കാന്‍ അറീവ പദ്ധതിയിടുന്നു. ഇതിന്റെ ഗവേഷണം തുടങ്ങിയിട്ട് ഒരു ദശാബ്ദത്തിലധികമായി. ജര്‍മ്മനിയിലെ കടല്‍ കാറ്റാടി പാട പ്രൊജക്റ്റായ, Borkum ദ്വീപിന്റെ 45km അകലെ സ്ഥാപിക്കുന്ന Alpha Ventus project ന്റെ ഭാഗമായാണിത്.

കരയില്‍ സ്ഥാപിക്കുന്ന കാറ്റാടികള്‍ ഭാരം കൂടിയതും നിര്‍മ്മാണ-പരിപാലന ചിലവ് കൂടിയതുമാണ്. അറീവ ഈ പ്രശ്നങ്ങള്‍ മറികടന്ന് ലളിതമായ വഴികള്‍ ഉപയോഗിച്ചു. ഉദാഹരണത്തിന് വൈദ്യുതി ജനറേറ്റര്‍ കാറ്റാടി ഇതളുകളുടെ പിറകില്‍ സ്ഥാപിച്ചു. കാര്‍ബണ്‍ നാരുകള്‍ ഉപയോഗിച്ച് ഇതളുകളുടെ ശക്തികൂട്ടി. കടല്‍ കാറ്റ് ഉപകരങ്ങളെ ദ്രവിപ്പിക്കുന്നത് തടയാല്‍ പ്രത്യേകം കവചങ്ങള്‍ നിര്‍മ്മിച്ചു. ജനറേറ്ററും മറ്റ് പ്രധാന എഞ്ജിനീറിങ് ഭാഗങ്ങളും അടങ്ങിയ nacelle നെ കാറ്റ് ഏല്‍ക്കാതെ സീല്‍ ചെയ്ത് സംരക്ഷിക്കുന്നു.

– from guardian.

അറീവക്ക് എന്തോ ഭൂദോദയം ഉണ്ടായെന്ന് തോന്നുന്നു.

ഒരു അഭിപ്രായം ഇടൂ