റോബര്‍ട്ട് ജോണ്‍സണ്‍ ധനസഹായത്തെക്കുറിച്ച്

House ല്‍ കഴിഞ്ഞ ദിവസം പരാജയപ്പെട്ട 700000 കോടി ഡോളറിന്റെ ധനസഹായ നിയമം വീണ്ടും പരിഷ്കരിച്ച് അവതരിപ്പിക്കാന് പോകുന്നു. Senate ല്‍ അത് 74 ന് 25 എന്ന വോട്ടില്‍ വിജയിക്കുകയുണ്ടായി.

House ലെ 432 സീറ്റിലേക്കും തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാന് പോകുകയാണ്. അതാകാം ജനപ്രിയമല്ലാത്ത ഈ നിയമത്തിനെതിരെ വോട്ട് ചെയ്യാന്‍ ജനപ്രതിനിധികളെ പ്രേരിപ്പിച്ചത്. സെനറ്റില്‍ 100 പേര് മാത്രമേ ഇപ്പോള് തെരഞ്ഞെടുപ്പ് നേരിടുന്നുള്ളു.

രണ്ടാമത്തെ പ്രാവശ്യമെങ്കിലും ഈ നിയമം പാസ്സാക്കിയെടുക്കാന് ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും, കൈക്കൂലിക്കാരും(lobbyists), ബാങ്കുകാരും, ബ്രോക്കര്‍മാരും, ബിസ്സിനസ്‌കാരും കിണഞ്ഞ് പരിശ്രമിക്കുകയാണ്.

ഒരു കൂട്ടം “pork barrel” പ്രോജക്റ്റുകള് നിയമത്തിന്റെ കൂടെ ചേര്‍ത്ത് എതിര്‍ക്കുന്നവരുടെ കൂടി അംഗീകാരം നേടാന്‍ ശ്രമിക്കുകയാണ് അധികാരികള്‍. Puerto Rico, Virgin Islands തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള rum duties ക്ക് നികുതി ഇളവ്, തടി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ്, അമേരിക്കയില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് നികുതി ഇളവ് തുടങ്ങി പലതും കൂട്ടിച്ചേര്ത്തു.

കഴിഞ്ഞ വോട്ടെടുപ്പില്‍ 133 Republicans ഉം 95 Democrats ഉം ഈ നിയമത്തിനെതിരെ വോട്ടുചെയ്തിരുന്നു.

റോബര്‍ട്ട് ജോണ്‍സണ്‍: കമ്പോളത്തിന്റെ ദൌര്‍ബല്യത്തെക്കുറിച്ചുള്ള വ്യാകുതല മുതലെടുത്ത് അവര്‍ ലക്ഷ്യവെച്ചിട്ടുള്ള പണം നേടാനും ജനത്തിന് ഒരു സേവനവും ചെയ്യാതിരിക്കാനുമുള്ള പരിപാടി ഈ പ്രതിസന്ധിയെ ഉപയോഗിച്ച് ചെയ്യുകയാണവര്‍. ഈ നിയമത്തില്‍ ഇതുവരെ ഒരു mortgage relief ഉം ഉള്‍പ്പെടുത്തിയിട്ടില്ല. mortgage relief നെ ദുഷ്കരമാക്കുന്ന വിഭാഗങ്ങള്‍ എടുത്തുമാറ്റാന്‍ Black Caucus ഉം, ചില housing advocates ഉം, Barney Frank ന്റെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ സെനറ്റില്‍ നിയമം എത്തിയപ്പോള്‍ അതിന്റെ 61 ആം താള്‍ ആരോ മാറ്റിയിരുന്നു. mortgage relief കിട്ടുക ഇപ്പോള്‍ ഉള്ള നിയമത്തെക്കാള്‍ കൂടുതല്‍ ദുഷ്കരമാക്കിയിരിക്കുകയാണ് ഈ നിയമത്തില്‍.

അമിത വിലക്ക് ആസ്തികള്‍ നികുതിദായകരുടെ പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടാനാണ് പരിപാടി. അങ്ങനെ ബാങ്കുകാര് വീണ്ടും ജയിക്കും. ജനം തോല്ക്കും.

Goldman Sachs ല്‍ Buffett ചെയ്തത് പോലെ അവര്‍ക്ക് stock injections നടത്താം. എന്നാല്‍ അതിന് പകരം നികുതി ദായകര്‍ക്ക് ഒരു അവകാശവും നല്കാതെ അവരുടെ പണം ഉപയോഗിച്ച് ഈ ആസ്തികള്‍ അമിത വിലക്ക് വാങ്ങുകയാണ് ഇവര്‍.

2004 ല്‍ പോള്‍സണ്‍ Goldman Sachs ന്റെ CEO ആയിരുന്ന കാലത്ത് നിക്ഷേപ ബാങ്കുകളുടേയും Securities and Exchange Commission ന്റേയും യോഗം വിളിച്ചുകൂട്ടുകയും SEC യെ കൊണ്ട് കടത്തിന് ബദലായി അവര്‍ കൈവശം വെക്കേണ്ട പണത്തിന്റെ പരിധി കുറപ്പിക്കുകയും ചെയ്തിരുന്നു. അതായത് SEC യുടെ ബാങ്കുകള്‍ക്ക് മേലെയുള്ള നിയന്ത്രണം കുറക്കുകയും ഫലത്തില്‍ ബാങ്കുകള്‍ കൂടുതല്‍ risks ഏറ്റെടുക്കാന്‍ അനുവദിക്കുകയും ചെയ്തു.

Lehman Brothers തകരാന്‍ സെക്രട്ടറി പോള്‍സണ് അനുവദിച്ചു. നികുതിദായകരുടെ പണം ഉപയോഗിച്ച് AIG യെ വളരെ violent ആയ restructuring ചെയ്തു. ഭാവിയില്‍ ആളുകള്‍ ഇത് സൂഷ്മമായി പരിശോധിക്കുമ്പോള് അവര്‍ ഹെന്റി പോള്‍ണിനെ (Henry Paulson) കാണുകയും രാജ്യത്തേയും, എന്തിന് ലോകത്തെ തന്നെ തകര്‍ത്ത അദ്ദേഹം ചെയ്ത ഭീമമയാ തെറ്റ് തിരിച്ചറിയുകയും ചെയ്യും. [ഒരു വ്യക്തിയുടെ പ്രശ്നല്ല ഇത്. ഇദ്ദേഹം അത് ചെയ്തില്ലെങ്കില് വേറെ ആരെങ്കിലും ഈ വെടിമരുന്നിന് തീകൊളുത്തും.]

നികുതിദായകര്‍ക്ക് അവരുടെ പണം ഉപയോഗിക്കുന്നതിന്റെ പ്രതിഫലമായി ഈ ഓഹരികളില്‍ കുറച്ച് അവകാശം കിട്ടണം എന്നാണ് എന്റെ അഭിപ്രായം. രണ്ടാമതായി, താങ്ങാനാവാത്ത ഈ ഭവന വായ്പകള്‍ക്ക് ഒരു restructuring വേണം. അത് mortgage-backed securities ന്റെ മൂല്യം വര്‍ദ്ധിപ്പിക്കും. ബാങ്കുകളുടെ കൈവശമുള്ള വിഷ ആസ്തികളാണവ (toxic assets).

ധനസഹായം വേണമെന്ന് ഞാനും കരുതുന്നു. സമ്പദ് വ്യവസ്ഥയെ വീണ്ടും ജീവിപ്പിക്കാന് മരുന്ന് കുത്തിവെക്കണം. ബാങ്കുകള്‍ ചെറുകിടക്കാര്‍ക്ക് നല്കുന്ന വായ്പകള്‍ നിര്‍ത്തിവെക്കുന്നു എന്നാണ് Federal Reserve ന്റെ റിപ്പോര്‍ട്ട്. ഇത് സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന് നല്ലതല്ല.

ഇത് തെറ്റായ നിയമാണെന്നാണ് എനിക്കും തോന്നുന്നത്. Paul Krugman, Joe Stiglitz, John Makin on the American Enterprise Institute, Alex Pollock, the American Enterprise Institute, Lucian Bebchuk at Harvard Law School and Olin Foundation തുടങ്ങി ധാരാളം conservatives ഉം liberals ഉം ഒരു പോലെ പറയുന്നത് “സെക്രട്ടറി പോള്‍സണ്‍, താങ്കള്‍ എന്തുകൊണ്ടാണ് തെറ്റായ കാര്യം ചെയ്യുന്നത്” എന്നാണ്. കോണ്ഗ്രസ്സും അതിനൊപ്പമുണ്ട്.

ആ പ്രത്യേക pork-related പ്രോജക്റ്റുകള്‍ക്ക് $15000 കോടി ഡോളര്‍ ചിലവാകും. Hostile Takeover പുസ്തകമെഴുതിയ David Sirota പറഞ്ഞത് പോലെ ഇത് Rs നേയോ Ds നേയോ തെരഞ്ഞെടുക്കുന്നതിനേക്കുറിച്ചല്ല, bipartisan പണ യന്ത്രം ജനത്തിനെതിരെ പ്രവര്‍ത്തിക്കുന്നതാണ്.

Credit പ്രതിസന്ധി എന്നത് പ്രതീക്ഷയുടേയും ആത്മവിശ്വാസത്തിന്റേയും പ്രശ്നമാണ്. ഈ ധനസഹായം പ്രതീക്ഷയോ ആത്മവിശ്വാസമോ വീണ്ടെടുക്കില്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അമേരിക്കയിലെ ജനങ്ങളുടെ രോഷം വളരെ ശരിയാണ്.

Discussion Robert Johnson, Amy Goodman, Juan Gonzalez

Robert Johnson, former chief economist of the Senate Banking Committee.

— സ്രോതസ്സ് democracynow

ഒരു അഭിപ്രായം ഇടൂ