Severn estuary യില്‍ UK Department of Energy and Climate Change പണിയാന്‍ പോകുന്ന അഞ്ച് തിരമാലാ വൈദ്യുതോര്‍ജ്ജ നിലയങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി.
പുതിയ പദ്ധതികള്‍ പണിയാന്‍ $702,000 ഡോളര്‍ വകയിരുത്തിയതായി വകുപ്പിന്റെ സെക്രട്ടറി Ed Miliband പറഞ്ഞു. Severn estuary യിലെ വേലിയേറ്റം ലോകത്തെ വേലിയേറ്റങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളതാണ്. കാര്‍ബണ്‍ കുറഞ്ഞ, സുസ്ഥിരമായ സ്രോതസ്സുകളില്‍ നിന്ന് ബ്രിട്ടണിന് വേണ്ട വൈദ്യുതിയുടെ 5% ശേഖരിക്കണമെന്നാണ് അവര്‍ പദ്ധതിയിടുന്നത്.
ഇവയാണ് പണിയാന്‍ പോകുന്ന പദ്ധതികള്‍:
1. Cardiff Weston Barrage: Cardiff ന് അടുത്ത് Severn estuary യില്‍ Brean Down മുതല്‍ Weston super Mare യിലെ Lavernock Point വരെ. ഇതിന് 8.6 ഗിഗാവാട്ട് (GW) ശക്തിയുണ്ടാകും.
2. Shoots Barrage: Cardiff Weston scheme നി മുകളിലാവും ഇത് പണിയുക. 1.05 GW ശേഷി, ഒരു വലിയ ഫോസില്‍ നിലയത്തിന്റെ അത്രതന്നെ.
3. Beachley Barrage: Wye നദിക്ക് മുകളില്‍ പണിയും. 625 MW വൈദ്യുതി ഉത്പാദിപ്പിക്കും.
4. Bridgwater Bay Lagoon: Hinkley Point നും Weston super Mare നും ഇടയിലാണ് ഇത് പണിയുക. ഇതിന് 1.36 GW ശേഷിയുണ്ട്.
5. Fleming Lagoon: Welsh തീരത്ത് Newport നും Severn road crossings നും ഇടയില്‍ പണിയും. ഇതും 1.36 GW ഉത്പാദിപ്പിക്കും.
– from renewableenergyworld