AIG എങ്ങനെയാണ് ധസഹായ പണം ഉപയോഗിച്ചത്

$8500 കോടി ഡോളര്‍ നികുതിദായകരില്‍ നിന്നുള്ള ധനസഹായം കിട്ടിയതിന് ശേഷം AIG അധികാരികള്‍ ആര്‍ഭാട ഒഴിവുകാലം കൊണ്ടാടി.

വായ്പാഭീമന്‍ AIGയുടെ അധികാരികളിമായി House Oversight Committee സാമ്പത്തിക തകര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ AIG അധികാരികള്‍ ഒരാഴ്ച്ചത്തെ ആര്‍ഭാട ഒഴിവുകാലം കൊണ്ടാടി. നികുതി ദായകരില്‍ നിന്നുള്ള $8500 കോടി ഡോളര്‍ കിട്ടിയതിന് ശേഷമാണ് ഇത്. ആഘോഷത്തിന്റെ മൊത്തം ചിലവ് $440,000 ഡോളറാണ്. മുറിവാടക $200,000 ഡോളര്‍, ആഹാരത്തിന് $150,000 ഡോളര്‍, spa യില്‍ $23,000 ഡോളര്‍ വെച്ച് ചിലവായി. “AIGയുടെ അധികാരികള്‍ പോയ റിസോട്ടുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. അവരില്‍ നിന്ന് AIGയുടെ ബില്ലിന്റെ ഒരു കോപ്പി വാങ്ങി. 5 ലക്ഷം ഡോളര്‍ ഒരാഴ്ച്ചയില്‍ അവര്‍ അവിടെ ചിലവാക്കി എന്ന് മനസിലായി. ധനസഹായം കിട്ടിയ ഉടനേയായിരുന്നു ഇത്” എന്ന് Maryland ല്‍ നിന്നുള്ള Democratic Congress അംഗമായ Elijah Cummings പറഞ്ഞു.

ഈ സമയത്തിനകം AIG കിട്ടിയ $8500 കോടി ഡോളറില്‍ നിന്ന് $6100 കോടി ഡോളര്‍ ചിലവാക്കികഴിഞ്ഞു.

– from Democracy Now

ഇരട്ടി ലോട്ടറി അടിക്കുന്നത് കണ്ടോ. പാവം അമേരിക്കന്‍ പൗരന്‍മാര്‍.
നമ്മള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഈ സ്വകാര്യവത്കരണവാദികള്‍ നമ്മുടെ പണവും അതുപോലെ അടിച്ചോണ്ട് പോകാനുള്ള മാര്‍ഗ്ഗങ്ങളുണ്ടാക്കും.

ഒരു അഭിപ്രായം ഇടൂ