ആഗോള പവനോര്‍ജ്ജ ശേഷി 2008 ല്‍ 28.8% വളര്‍ന്നു.

കഴിഞ്ഞ ദശാബ്ദത്തിലെ ശരാശരി വളര്‍ച്ചയേക്കാള്‍ കൂടുതല്‍ വളര്‍ച്ചയായ 28.8% വളര്‍ച്ച ആഗോള പവനോര്‍ജ്ജ രംഗം 2008 ല്‍ രേഖപ്പെടുത്തി. Global Wind Energy Council ന്റെ കണക്ക് പ്രകാരം 2008 ന്റെ അവസാനത്തില്‍ ലോകത്ത് മൊത്തം 120.8 GW കാറ്റാടി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 27 ഗിഗാവാട്ട് 2008 ല്‍ മാത്രം സ്ഥാപിച്ചതാണ്. 2007 നെ അപേക്ഷിച്ച് 36% വളര്‍ച്ച.

2008 ലെ പവനോര്‍ജ്ജ കമ്പോള നേതാക്കള്‍ അമേരിക്കയും ചൈനയും ആണ്. അമേരിക്കയില്‍ മൊത്തം 25,170 MW കാറ്റാടി നിലയങ്ങളുണ്ട്. 2008 ല്‍ 8,358 MW ആണ് പുതിയതായി സ്ഥാപിച്ചത്. 23,902 MW മൊത്തം പവനോര്‍ജ്ജ ശേഷിയുള്ള ജര്‍മ്മനിയെ അമേരിക്ക ഇപ്പോള്‍ കടത്തിവെട്ടിയിരിക്കുകയാണ്. 8.9 GW ശേഷിയോടെ യൂറോപ്പും അമേരിക്കയും ഇഞ്ചോടിഞ്ച് മത്സരിക്കുകയാണ്. 8.6 GW ശേഷിയുമായി ഏഷ്യ പിറകിലുണ്ട്.

– from greencarcongress

ഒരു അഭിപ്രായം ഇടൂ