ധൃവക്കരടിയാണ് നര്‍വാളിനേക്കാള്‍(narwhal) iconic മൃഗം. അതിനെ നമുക്ക് കരയില്‍ കാണാമല്ലോ. അതുകൊണ്ടാണ് ആഗോളതപനത്തിന്റെ ഫലമായുണ്ടാകുന്ന ആവാസവ്യവസ്ഥാനാശത്തേക്കുറിച്ച് പറയുമ്പോള്‍ മറ്റ് ആര്‍ക്ടിക് മൃഗങ്ങളേക്കാള്‍ ധൃവക്കരടിക്ക് കൂടുതല്‍ ശ്രദ്ധ കിട്ടുന്നത്. എന്നാല്‍ Ecological Applications journal ല്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനത്തില്‍ ആദ്യ ഇര നര്‍വാളാണെന്നാണ് കണ്ടെത്തിയത്.
കടലില്‍ ജീവിക്കുന്ന ഡോള്‍ഫിന്‍, സ്രാവ് തുടങ്ങിയ രോമരഹിതമായ ശരീരം ഉള്ള സസ്തിനികള്‍ പോലുള്ള ഒരു cetacean ആണ് നര്‍വാള്‍. ഇവക്ക് കൊമ്പുണ്ട്. ആര്‍ക്ടിക് പ്രദേശത്തെ ചൂടാകല്‍ എങ്ങനെ ആര്‍ക്ടിക് കടലിലെ സസ്തനികളെ ബാധിക്കുന്നുവെന്ന് പഠിക്കാന്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ 11 വര്‍ഷം നീണ്ടുനിന്ന ഒരു സര്‍വ്വേ നടത്തി. അപകടത്തിന്റെ വലിപ്പം വെച്ച് നോക്കിയാല്‍ നര്‍വാള്‍, ധൃവക്കരടി, hooded seal, bowhead whale, walrus എന്നാണ് ക്രമം.
കാലാവസ്ഥാമാറ്റത്തെ ചെറുക്കാനുള്ള അംഗസംഖ്യ, ആവാസവ്യവസ്ഥയുടെ അസാധാരണത, ആഹാരത്തിന്റെ വൈവിദ്ധ്യം, കടല്‍ മഞ്ഞിനോടുള്ള ബന്ധം തുടങ്ങി 9 ഘടകങ്ങളാണ് ഗവേഷകര്‍ ശ്രദ്ധിച്ചത്. 50,000 മുതല്‍ 80,000 വരെ എണ്ണമുള്ള നര്‍വാളിനെക്കുറിച്ച് ഇതുവരെ വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ല. മഞ്ഞിനെ വളരേറെ ആശ്രയിക്കുന്ന ധൃവക്കരടിയുടെ എണ്ണം 20,000 മാത്രമാണ്.
“ഇവ ധാരാണമുണ്ട്. എന്നാല്‍ ആവാസവ്യവസ്ഥയിലോ അവ ആശ്രയിക്കുന്ന എന്തിനെങ്കിലുമോ മാറ്റം വന്നാല്‍ അവക്ക് പിടിച്ച് നില്‍ക്കാനാവില്ല. ധൃവക്കരടിക്ക് ആര്‍ക്ടിക്കിലെ കാലാവസ്ഥക്കുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മാറാനാവും, എന്നാല്‍ നര്‍വാളിനാവില്ല,” എന്ന് Stanford University ജീവശാസ്ത്രജ്ഞ Terry Root പറയുന്നു.
“2,000 മീറ്റര്‍ ആഴത്തില്‍ മുങ്ങി Greenland halibut നെ ആഹാരമാക്കുന്ന നര്‍വാള്‍ ആര്‍ക്ടിക്കിലെ 99% കട്ടി മഞ്ഞുള്ള പ്രദേശത്ത് ജീവിക്കാന്‍ വിദഗ്ദ്ധനാണ്,” എന്ന് പഠനത്തിന് നേതൃത്വം വഹിച്ച University of Washington ലെ Kristin Laidre പറയുന്നു.
മഞ്ഞ് ഉരുകുന്നത് നര്‍വാളിന്റെ ആവാസ വ്യവസ്ഥ ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത്, അതിനെ ഇരപിടിന്‍മാരായ orca, ധ്രുവക്കരടി എന്നിവക്ക് തുറന്നുകൊടുക്കുകയും ചെയ്യുന്നു.
ധ്രുവക്കരടിക്ക് വലിയ പ്രാധാന്യം കിട്ടുന്നത് അതിശയകരമാണ്. Greenland ലെ Inuit (Eskimo) ജനം ശാസ്ത്രജ്ഞരോട് നര്‍വാളിന്റെ എണ്ണം വന്‍ തോതില്‍ കുറയുന്നുവെന്ന് നേരത്തേ പറയാറുണ്ടായിരുന്നു.
— സ്രോതസ്സ് softpedia