അമേരിക്ക പവനോര്‍ജ്ജ രംഗത്തെ ലോകനേതാവാകും

പവനോര്‍ജ്ജത്തിന് വേണ്ടിയുള്ള അമേരിക്കയിലെ ദേശീയ വാണിജ്യ സംഘടനയുടെ അഭിപ്രായത്തില്‍ 2008 ല്‍ ഈ വ്യവസായം വലിക കുതിപ്പ് നേടിയ വര്‍ഷമായിരുന്നു. റിക്കോഡ് വരുമാനം തുടര്‍ച്ചയായി മൂന്ന് വര്‍ഷം ലഭിച്ചു. 2008 ല്‍ $1800 കോടി ഡോളറായിരുന്നു വരുമാനം. ആ വര്‍ഷം അമേരിക്ക പവനോര്‍ജ്ജോത്പാദനത്തില്‍ ജര്‍മ്മനിയെ മറികടന്നു എന്ന് American Wind Energy Association അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആ വേനല്‍ കാലത്ത് അമേരിക്കയില്‍ മൊത്തം 20,000 മെഗാവാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 2006 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയാണിത്.

2009 ല്‍ 21,000 മെഗാവാട്ട് ശേഷിയിലെത്തിയ മൊത്തം നിലയങ്ങള്‍ 6000 കോടി യൂണീറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. 55 ലക്ഷം വീടുകള്‍ക്ക് വേണ്ട വൈദ്യുതി ഇത് നല്‍കും.

– സ്രോതസ്സ് ens-newswire

ഒരു അഭിപ്രായം ഇടൂ