ഊര്‍ജ്ജ ദക്ഷതക്ക് വൈദ്യുതോപഭോഗത്തിന്റെ 34% കുറക്കാന്‍ കഴിയും

വൈദ്യുതോപഭോഗത്തെക്കുറിച്ചുള്ള പുതിയ വിശകലനപ്രകാരം അമേരിക്കയിലെ വൈദ്യുത ശൃംഖലയുടെ ഭീമമായ ദക്ഷതയില്ലായ്മ വേഗത്തില്‍ ഇല്ലാതാക്കിയാല്‍ മൂന്നിലൊന്ന് ഉപഭോഗം കുറക്കാന്‍ കഴിയും എന്ന് കണ്ടെത്തി. Rocky Mountain Institute (RMI) നടത്തിയ Electric Productivity Gap and the US Efficiency Opportunity എന്ന പഠനത്തിലാണ് ഹരിത ഗൃഹ വാതക ഉദ്‌വമനം കുറക്കാനുള്ള ഈ എളുപ്പ വഴി പ്രസിദ്ധപ്പെടുത്തിയത്. ഇപ്പോള്‍ അമേരിക്കയില്‍ മൂന്നിലൊന്ന് ഹരിത ഗൃഹ വാതകം പുറത്ത് വരുന്നത് വൈദ്യുതോല്‍പ്പാനത്തില്‍ നിന്നാണ്.

ഈ കാര്യത്തില്‍ ഏറ്റവും മോശമായ 40 സംസ്ഥാനങ്ങള്‍ക്ക് മറ്റ് 10 സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം പഠിക്കാനുണ്ട്. ആ 10 സംസ്ഥാനങ്ങള്‍ നല്ല പ്രകടനമാണ് വൈദ്യുതോല്‍പ്പാദനത്തില്‍ ചെയ്യുന്നതെന്ന് RMI പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ ഇവരെ അനുകരിച്ചാല്‍ 12 ലക്ഷം gigawatt-hours പ്രതിവര്‍ഷം ലാഭിക്കാം. ഇത് രാജ്യത്തെ മൊത്തം ഊര്‍ജ്ജ ഉപഭോഗത്തിന്റെ 30% ആണ്. കല്‍ക്കരി നിലയങ്ങളാണ് അമേരിക്കയുടെ വൈദ്യുതോല്‍പ്പാദനത്തിന്റെ 62% നല്‍കുന്നത്.

“എല്ലാ സംസ്ഥാനങ്ങളും ഊര്‍ജ്ജം മെച്ചപ്പെട്ട രീയില്‍ 10 സംസ്ഥാനങ്ങളിലേ പോലെ ഉത്പാദിപ്പിച്ച് വിതരണം ചെയ്താല്‍ 2020 ഓടെ 34% വൈദ്യുതി ലാഭിക്കാനാവും” എന്ന് റിപ്പോര്‍ട്ടെഴുതിയവരില്‍ ഒരാളായ Mathias Bell പറഞ്ഞു.

– സ്രോതസ്സ് businessgreen

ഒരു അഭിപ്രായം ഇടൂ