Southern California Edison (SCE) ഉം BrightSource Energy ഉം ഒത്തു ചേര്‍ന്ന് 1,300 മെഗാവാട്ടിന്റെ (MW) സൗര താപോര്‍ജ്ജ നിലയം പണിയാനുള്ള കരാര്‍ ഒപ്പുവെച്ചു. ഏഴ് പ്രൊജക്റ്റുകള്‍ അവര്‍ California Public Utilities Commission ന്റെ അംഗീകാരത്തിന് അയച്ചിട്ടുണ്ട്. ഇവയെല്ലാം കൂടിയാണ് ഈ ശേഷി തരുക.
ഇതില്‍ ആദ്യത്തേത് 100 MW ശേഷിയുള്ള നിലയം കാലിഫോര്‍ണിയയിലെ Ivanpah ലാണ് സ്ഥാപിക്കുക. 286,000 മെഗാവാട്ട്-മണിക്കൂര്‍ (MWh) പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന ഈ നിലയം 2013 ന്റെ തുടക്കത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. 1,300 മെഗാവാട്ടും പണിത് തീര്‍ന്നാല്‍ അത് പ്രതിവര്‍ഷം 370 കോടി യൂണീറ്റ് ശുദ്ധ ഊര്‍ജ്ജം നല്‍കും.
BrightSource Energy യുടെ ,സ്വന്തമായ Luz Power Tower 550 (LPT 550) എന്ന ഊര്‍ജ്ജ സിസ്റ്റങ്ങളാവും സ്ഥാപിക്കപ്പെടുക. heliostats എന്ന് വിളിക്കുന്ന ആയിരക്കണക്കിന് ചെറു കണ്ണാടികള്‍ സൂര്യപ്രകാശത്തെ ഒരു ഗോപുരത്തിന് മുകളിലുള്ള ബോയിലറിലേക്ക് പ്രതിഫലപ്പിക്കും. അത് വെള്ളത്തെ തിളപ്പിച്ച് ഉയര്‍ന്ന താപനിലയിലുള്ള നീരാവിയാക്കും.
ആ നീരാവി സാധാര ടര്‍ബൈനില്‍ പതിക്കുമ്പോള്‍ അത് തിരിരിഞ്ഞ് വൈദ്യുതി ഉത്പാദിപ്പിക്കും. മുഭൂമിയിലെ വിലപ്പെട്ട ജലം സംരക്ഷിക്കാന്‍ LPT 550 system വായൂ ശീതീകരണിഉപയോഗിച്ചാണ് നീരാവിയെ വീണ്ടും തണുപ്പിച്ച് ജലമാക്കുന്നത്. ആ ജലം വീണ്ടും ബോയിലറിലേക്ക് തിരിച്ചെത്തി പരിസ്ഥിതി സൗഹൃദമായ അടഞ്ഞ ചക്രം (closed cycle) പൂര്‍ത്തിയാക്കുന്നു. ഉയര്‍ന്ന പ്രവര്‍ത്തനക്ഷതമതയും കുറഞ്ഞ ചിലവും ഈ സിസ്റ്റത്തിന്റെ പ്രത്യേകതയാണ്.
– സ്രോതസ്സ് renewableenergyworld.