രാജ്യം മൊത്തം കാര്‍ വില്‍പ്പന കറഞ്ഞ അവസരമായിട്ടും ഈ വര്‍ഷത്തിലെ ഓരോ ദിവസവും 1,500 കാറുകള്‍ വീതം ചൈനയിലെ തിരക്കേറിയ റോഡുകളിലേക്കിറങ്ങി. ഈ വര്‍ഷത്തെ ആദ്യത്തെ 45 ദിവസത്തില്‍ 65,970 പുതിയ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതായത് പ്രതിദിനം 1,466 കാര്‍ വീതം.
ആഭ്യന്തര കാര്‍ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ചൈന ശ്രമങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.76% കുറവാണ് ഇപ്പോഴത്തെ വില്‍പ്പന. വാഹന നമ്പര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങളില്‍ അഞ്ചിലൊന്ന് റോഡില്‍ നിന്ന് ഒഴുവാക്കി തിരക്കും മലിനീകരണം കുറക്കാനുമുള്ള നടപടി ബീജിങ് നടപ്പാക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും dangerous ആയ റോഡുകള്‍ ചൈനയുടെ റോഡുകളാണ്. അമിതമായ വാഹനപ്പെരുപ്പവും, അതിവേഗ ട്രക്കുകളും, സിഗ്നലിടാതെ പാതമാറുന്ന രീതിയും, ഗതാഗത വിളക്കുകളെ അവഗണിക്കുന്നതുമാണ് അപകടങ്ങളുടെ പ്രധാന കാരണം. 2007 ലെ ഓരോ 10,000 റോഡപകട മരണങ്ങളില്‍ 5.1 നടന്നത് ചൈനയിലാണ്.
– സ്രോതസ്സ് reuters
കഴിവതും കാര്‍ വാങ്ങാതിരിക്കുക. പൊതുഗതാഗതം കഴിയുന്നത്ര ഉപയോഗിക്കുക. വൈദ്യുത വാഹനങ്ങളുപയോഗിക്കുക.