തെരുവിലെ സാദാ ബള്‍ബ്മൂലമുണ്ടാകുന്ന മലിനീകരണം ഒഴുവാക്കാനായി പണ്ടത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണും മേയര്‍ Antonio Villaraigosa ചേര്‍ന്ന് LEDകള്‍ സ്ഥാപിക്കാനുള്ള പരിപാടി ആസൂത്രണം ചെയ്തു. 5 വര്‍ഷ കാലം കൊണ്ട് ലോസാഞ്ജലസിലെ തെരുവ് ബള്‍ബ്കള്‍ മാറ്റി 140,000 LEDകള്‍ സ്ഥാപിക്കും. City Hall വാര്‍ത്താ സമ്മേളനത്തില്‍ അധികാരികള്‍ ഇതിന്റെ വിവരങ്ങള്‍ വ്യക്തമാക്കി. ഈ പരിപാടി പൂര്‍ണ്ണമായില്‍ 40,500 ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനാവും. കൂടാതെ $1 കോടി ഡോളര്‍ വൈദ്യുതി ലാഭവും ഉണ്ടാകും. അടുത്ത പത്ത് വര്‍ഷം കൊണ്ട് നഗരത്തിലെ വൈദ്യുതി ഉപയോഗം 19.7 കോടി യൂണിറ്റില്‍ നിന്ന് 13.2 കോടി യൂണീറ്റായി കുറയും എന്ന് കരുതുന്നു.
– സ്രോതസ്സ് nbclosangeles. 17 Feb 2009