നിയമ വിരുദ്ധം എന്ന ചില ഘടകങ്ങള്‍ ഇവിടുണ്ടെന്ന് നാം കണ്ടെത്തുന്നു. ഒന്നാമതായി, വമ്പന്‍ ബാങ്കുകളുമായും ചില ചെറിയ ബാങ്കുകളുമായും ഉണ്ടാക്കിയ $25000 കോടി ഡോളറിന്റെ ഓഹരി ഇടപാടു കരാറുകള്‍ ധനസഹായ പണമാണ്. ഓഹരിക്ക് പകരം ബാങ്കുകളിലേക്ക് കുത്തിവെച്ച പണമാണിത്. പറയപ്പെടുന്ന credit crunch ഇല്ലാതാക്കി ബാങ്കുകള്‍ വീണ്ടും പണം കടം കൊടുക്കുന്നതിന് വേണ്ടിയാണിത്. ഇതിന് വേണ്ടി എഴുതിയ നിയമം കടം കൊടുക്കുന്നത് പ്രോത്സാഹിപ്പിക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട്. ലക്ഷ്യത്തില്‍ നിന്ന് മാറി പണം മാനേജര്‍മാര്‍ക്ക് ബോണസ്, ഡിവിഡന്റ്, ശമ്പളം തുടങ്ങിയ നല്കാന്‍ ചിലവാക്കുന്നത് ആ നിയമം ലംഘിക്കുന്നതിന് തുല്യമാണ് എന്ന് ഈ നിയമമെഴിതിയവരില്‍ പ്രധാനിയായ Barney Frank പറയുന്നു. അതായത് അത് നിയമ വിരുദ്ധമാണ്. എന്നാല്‍ അത് തന്നെയാണ് നടക്കുന്നതെന്ന് നമുക്കറിയാം. ബോണസ് നല്കാനാണ് ആ പണം ചിലവാക്കുന്നത്. അത് ഓഹരി ഉടമകള്‍ക്ക് വേണ്ടിയും ചിലവാക്കുന്നു. ജനത്തിന് കടം കൊടുക്കാന്‍ ചിലവാക്കിയില്ല. സിറ്റിബാങ്ക് ആ പണം ഉപയോഗിച്ച് മറ്റ് ബാങ്കുകള്‍ വാങ്ങുന്നു.
നിയമവിരുദ്ധം എന്ന് പറയാന് മറ്റ് കാരണങ്ങളുണ്ട്. സാമ്പത്തിക തകര്‍ച്ചയുടെ നടുവില്‍ ബുഷിന്റെ കാലത്ത് Treasury Department ബാങ്കുകള്‍ക്ക് ഒരു വമ്പന്‍ നികുതി സൌജന്യം ചെയ്തുകൊടുത്തു. തമ്മില്‍ ലയിക്കുമ്പോള്‍ വലിയ സംഖ്യ പണം ലാഭിക്കാനുതകുന്ന ഒരു നിയമം. അമേരിക്കന്‍ സര്‍ക്കാരിന് ഇത് കാരണം $14000 കോടി ഡോളര്‍ നികുതി വരുമാനം നഷ്ടപ്പെട്ടു. സര്‍ക്കാരിന്റെ അനുവാദം വാങ്ങാതെ Treasury Department നികുതി നിയമം മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് Washington Post അഭിമുഖം നടത്തിയ മിക്ക നികുതി അഭിഭാഷകരും പറഞ്ഞു.
$70000 കോടി ഡോളറിന്റെ ധനസഹായത്തിന് പുറമേ $2 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അത്യാഹിത കടമായി Federal Reserve രഹസ്യമായി നല്കി എന്നതാണ് ഈ കടംകഥയിലെ മറ്റൊരു സംഗതി. മറ്റ് കോര്‍പ്പറേറ്റുകള്‍ക്കും ഈ പണം നല്കിയിട്ടുണ്ട്. അവര്‍ ഈ വിവരങ്ങള്‍ പുറത്ത് പറയാന്‍ തയ്യാറല്ല. കാരണം അത് ഒരു run on the banks ന്‍ കാരണമാകുമെന്ന് അവര്‍ ഭയക്കുന്നു.
Fed പുറത്തുപറയാത്ത വേറൊരു കാര്യം ഈ ലോണുകള്‍ക്ക് collateral ആയി എന്താണ് വാങ്ങിയിരിക്കുന്നതാണ്. അത് പ്രധാനപ്പെട്ട കാര്യമാണ്. വേദയയുണ്ടാക്കുന്ന ആസ്തികള്‍(distressed assets) എന്ന് വിളിക്കുന്നവയാണ് സാമ്പത്തിക പ്രതിസന്ധിയുടെ കേന്ദ്രം. ഒരു തര്‍ക്ക വിഷയമാണ് ഈ ആസ്തികളുടെ മൂല്യം. അവക്ക് വളരെ കുറവ് വിലയേ ഉണ്ടാകൂ. കടത്തിന് collateral ആയി Fed ഈ വേദയയുണ്ടാക്കുന്ന ആസ്തികളാണ് വാങ്ങിയിരിക്കുന്നതെങ്കില്‍ നികുതിദായകര്‍ക്ക് ആ പണം തിരികെ കിട്ടാന്‍ പോകുന്നില്ല. അതുകൊണ്ട് ആര്‍ക്കൊക്കെയാണ് ഈ കടം ലഭിച്ചതെന്നും collateral ആയി എന്താണ് വാങ്ങിയതെന്നും അറിയാന്‍ Bloomberg News കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. സുതാര്യതയില്ലായ്മ എന്നാല്‍ നിയമവിരുദ്ധം എന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടാണ് ഇത് “പല ട്രില്യണ്‍ ഡോളര്‍ കുറ്റകൃത്യം” എന്ന് ഞങ്ങള്‍ പറയുന്നത്. ട്രഷറിയെ വിളിക്കാന്‍ നിയമജ്ഞരോട് യഥാര്‍ത്ഥത്തില്‍ അവര്‍ വെല്ലുവിളിക്കുകയാണ്.
“$70000 കോടിഡോളര്‍ എനിക്ക് തരൂ. എന്നോട് ഒരു ചോദ്യവും ചോദിക്കരുത്. കോടതിയോ സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പുകളോ എന്നെ എതിര്‍ക്കരുത്,” എന്നാണ് ഹെന്റി പോള്‍സണിന്റെ മൂന്ന് പേജുള്ള $70000 കോടിഡോളറിന്റെ ആദ്യത്തെ പ്രമേയം സത്യത്തില്‍ പറയുന്നത്. ധനസഹായത്തിന്റെ ആ വശം മാറ്റി സുതാര്യത, ഉത്തരവാദിത്തം, നിയമസാധുത്വം എന്നിവ നമുക്ക് ഉറപ്പ് നല്കാം എന്ന് അവര്‍ പറയുന്നു. എന്നാല്‍ ഹെന്റി പോള്‍സണ് അയാളുടെ ലക്ഷ്യങ്ങള്‍ രഹസ്യമായി നേടിയെടുത്തു എന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നു. കാരണം ഇവിടെ സുതാര്യതയും, ഉത്തരവാദിത്തവും ഒന്നുമില്ല. കാരണം run on the banks സംഭവിക്കുമെന്നും അത് കൂടുതല്‍ കമ്പോള അസ്ഥിരതയുണ്ടാക്കുമെന്നും അവര്‍ ഭയക്കുന്നു. “ഞങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അവര്‍ മഹാ മാന്ദ്യത്തിന് കാരണക്കാരാവുകയാണ്, ” എന്നാണ് സത്യത്തില്‍ ബുഷ് സര്‍ക്കാര്‍ പറയുന്നത്. വാചാടോപത്തിനപ്പുറം ഡമോക്രാറ്റുകള്‍ അവരെ ചോദ്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു.
നിയമവിരുദ്ധമെന്ന് കരുതുന്ന കരാറുകളെ ഡമോക്രാറ്റുകള്‍ ചോദ്യം ചെയ്യണം. ബ്രിട്ടണില്‍ Gordon Brown കൊണ്ടുവന്ന നിയമങ്ങളെക്കാള്‍ മോശമാണ് ഈ നിയമങ്ങള്‍. ധനസഹായം കൊടുത്ത ബാങ്കുകളില്‍ Gordon Brown ന് വോട്ടവകാശം കിട്ടി. ബ്രിട്ടണിലെ നികുതിദായകര്‍ക്ക് 12% ഓഹരി വിഹിതവും കിട്ടി. അമേരിക്കയില്‍ വോട്ടവകാശമില്ല, 5% ഓഹരി വിഹിതത്തിന് പോലും എതിര്‍പ്പാണ്. ബാങ്കുകള്‍ വീണ്ടും കടം കൊടുക്കാന് തുടങ്ങി എന്നതാണ് ഗോര്‍ഡന്‍ ബ്രൌണിന് കിട്ടിയ വേറൊരു കാര്യം. പോള്‍സണിന് ഇതൊന്നും നേടാനായില്ല, അമേരിക്കന്‍ ബാങ്കുകള്‍ കടം കൊടുക്കുന്നുമില്ല.
കമ്പോളം കടുത്ത നിയന്ത്രണങ്ങള്‍ ആഗ്രഹിക്കുന്നില്ല. പകരം പണം സൌജന്യമായി ഇങ്ങനെ ഒഴുകിയെത്തണം. കമ്പോളത്തിന്റെ ദൌര്‍ഭാഗ്യത്താല്‍ വോട്ടര്‍മാര്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. നിയന്ത്രണമില്ലാത്ത ഉദാരവത്കരണത്തിന്റെ സാമ്പത്തിക ശാസ്ത്ര ഈ തെരഞ്ഞെടുപ്പിനെ ജനഹിതപരിശോധനയായി മാറ്റിയ ഒരു സ്ഥാനാര്‍ത്ഥിക്ക് അവര്‍ വോട്ട് ചെയ്തു. ഒരു പ്രശ്നം ഇവിടെയുണ്ടാകുകയാണ്. മാറ്റമില്ലാത്ത സ്ഥിതി ആഗ്രഹിക്കുന്ന കമ്പോളത്തേയും യഥാര്‍ത്ഥ മാറ്റം ആഗ്രഹിക്കുന്ന വോട്ടര്‍മാരേയും എങ്ങനെ നിങ്ങള്‍ അനുരഞ്ജിപ്പിക്കും. ചില വിട്ടുവീഴ്ച്ചയില്ലാതെ അത് സാധ്യമാവില്ല. കമ്പോളത്തിന് തുടര്‍ച്ചയും, ചോദിക്കുന്നതെന്തും, മാറ്റമില്ലാത്തതുമായ അവസ്ഥയും നല്കുക എന്ന ആശയത്തെ അംഗീകരിക്കുന്ന ഒബാമ സംഘത്തില്‍ നിന്നും നാം കാണുന്നത്. ലാറി സമ്മേര്‍സിനെ (Larry Summers) പോലുള്ളവരെ ട്രഷറി സെക്രട്ടറിയാക്കാന്‍ പോകുന്നു എന്നും കേള്‍ക്കുന്നു. മുമ്പത്തേതിന്റെ തുടര്‍ച്ചയാണിനി എന്ന് എല്ലാവരേയും ധരിപ്പിക്കുകയാണ് ഇത്.
നിയമ നിര്‍മ്മാതാക്കള്‍ Tax Code Section 382 തിരുത്തി എന്നത് ധനസഹായവുമായി ബന്ധപ്പെട്ട് Washington Post പ്രസിദ്ധപ്പെടുത്തിയ കാര്യമാണ്. കോര്‍പ്പറേറ്റ് ലയനത്തിത്തില്‍ (corporate mergers) കമ്പനികള്‍ക്ക് ഉപയോഗിക്കാവുന്ന നികുതിരക്ഷ (tax shelters) പരിമിതപ്പെടുത്തുന്ന ഈ നിയമം,വലിയ കമ്പനി ചെറിയ കമ്പനിയുടെ നഷ്ടത്തെ ഉപയോഗിച്ച് തങ്ങളുടെ നികുതിയില്‍ നിന്ന് രക്ഷനേടുന്നത് തടയുന്നു. ജനരോഷത്തെ ഭയന്ന് നിയമനിര്‍മ്മാതാക്കള്‍ ഇതില്‍ വരുത്തിയ മാറ്റങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. നികുതി നിയമം രഹസ്യമാക്കിവെക്കുന്നത് നിയമവിരുദ്ധമല്ലേ എന്ന് ഡമോക്രാറ്റായ Senate Finance Committee ചെയര്‍മാന്‍ Max Baucus ന്റെ ഉദ്യോഗസ്ഥരോട് ചോദിക്കുകയുണ്ടായി. “We’re all nervous about saying this was illegal because of our fears about the marketplace. To the extent we want to try to publicly stop this, we’re going to be gumming up some important deals” എന്നാണ് അതില്‍ ഒരാള്‍ പറഞ്ഞത്.
അത് വിശ്വസിക്കാനാവാത്ത പ്രസ്ഥാവനയാണ്. സാമ്പത്തിക പ്രതിസന്ധികാരണം നിയമം നടപ്പാക്കാന്‍ ഞങ്ങളെക്കൊണ്ടാവില്ല. കാരണം അതിന് സാമ്പത്തികമായി ഒരു വിലയുണ്ട്. നിയമപരമെന്നത് ഒരു ആര്‍ഭാടമാണ്. സര്‍ക്കാരിന് അത് താങ്ങാനാവില്ല. [പിന്നെ എന്തിനാണ് അവന്മാര്‍ ജനാധിപത്യം എന്ന് പറയുന്നത്]. അത് വളരെ പേടിപ്പിക്കുന്ന ഒരു പ്രസ്ഥാവനയാണ്. എപ്പോഴും രോഗം വരുന്ന രണ്ട് വയസായ കുട്ടിയേ പോലുള്ളതാണ് ഈ കമ്പോളം. അതിന് വേണ്ടത് കിട്ടിയില്ലെങ്കിലോ അതിന് പേടി തോന്നിയാലോ അപ്പോള്‍ അത് കലിതുള്ളും. അതുകൊണ്ട് ഈ കാലയളവില്‍ കമ്പോളത്തിന്റെ താല്‍പ്പര്യത്തിന് കൂട്ടുനില്‍ക്കുന്നത് അപകടകരമാണ്. ഇത്തിരി വേദന തോന്നുന്ന സ്നേഹമാണ് അതിന് ഇപ്പോള്‍ വേണ്ടത്. അതിനാണ് ജനം വോട്ട് ചെയ്തത്. എന്നാല്‍ നിയമം കൃത്യമായി പിന്തുടരും എന്ന വ്യക്തമായ സന്ദേശമാണെങ്കില്‍ വലിയ കലിതുള്ളലാണ് നടക്കുന്നത്.
നിയമവിരുദ്ധമായ ഈ നികുതിഇളവ് ബാങ്കുകള്‍ക്ക് നല്കുന്നതായി ഞങ്ങള്‍ കണ്ടെത്തി. പല വര്‍ഷങ്ങളായി ബാങ്കുകള്‍ ഈ നികുതി ഇളവിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാധാരണ കാലത്ത് നേടിയെടുക്കാനാവാത്ത ഇത്തരം നയങ്ങള്‍ ദുരന്ത മുതലാളിത്തിന്റേയും ഞെട്ടല്‍ സിദ്ധാന്തത്തിന്റേയും നല്ല ഉദാഹരണമാണ്. സെപ്റ്റംബര്‍ 30 ന് ലോകം മൊത്തം വലിയ സാമ്പത്തിക പ്രതിസന്ധിയുടേയും Lehman ന്റെ തകര്‍ച്ചയുടേയും ഞെട്ടലില്‍ നില്‍ക്കുമ്പോള്‍ പിന്‍ വാതിലിലൂടെ ഈ നികുതി ഇളവ് അവര്‍ പാസാക്കിയെടുത്തു. തടയാന്‍ കഴിയുന്ന സമയത്ത് ആരും അത് ശ്രദ്ധിച്ചില്ല.
സാമ്പത്തിക തകര്‍ച്ചക്കും ധനസഹായത്തിനും കാരണമായത് തകരാന്‍ പാടില്ലാത്ത വിധം വലിയ ബാങ്കുകളുണ്ടായതുകൊണ്ടാണ്. ഈ നികുതി ഇളവ് ബാങ്കുകളുടെ ലയനത്തിന്റെ ആധിക്യമായിരിക്കും ഉണ്ടാക്കുക. അതായത് കൂടുതല്‍ വലിയ തകരാന്‍ പാടില്ലാത്ത ബാങ്കുകള്‍. എന്തുകൊണ്ട് നാം ഈ പരിഹാരത്തെ ചോദ്യം ചെയ്യുന്നില്ല.
വലിയ മൂന്നോ നാലോ ബാങ്കുകള്‍ മാത്രമുള്ള ലോകത്തിലേക്കാണ് നാം പൊയ്കൊണ്ടിരിക്കുന്നത്. അവയെല്ലാം തകരാന്‍ പാടില്ലാത്ത വിധം വലുതായിരിക്കും. അതായത് അവര്‍ വലിയ അപകടം പിടിച്ച് പദ്ധതികള്‍ നടപ്പാക്കിയാലും ആരും ചോദിക്കാനുണ്ടാവില്ല. സര്‍ക്കാര്‍ ധനസഹായം വാങ്ങുന്ന അവസരത്തിലും ബാങ്കുകളോട് വലിയ leverage rates എടുക്കാന്‍ പാടില്ല എന്ന് നിര്‍ബന്ധിക്കുന്നില്ല. ഉദാഹരണത്തിന് Bear Stearns ന് 33 ക്ക് 1 എന്ന leverage rates ആണ്. വലിയ അപകടമുള്ള, വലിയ സങ്കീര്‍ണ്ണതകളുള്ള സാമ്പത്തിക instruments ല്‍ നിക്ഷേപം നടത്തരുതെന്ന് ബാങ്കുകളെ ആരും നിര്‍ബന്ധിക്കുന്നില്ല. അവര്‍ക്ക് ഇപ്പോഴും എന്തും ചെയ്യാം. എന്നാല്‍ ഇപ്പോള്‍ അവര്‍ മുമ്പത്തേതിലും വലുതാണ്. അതായത് ഇനിയും അവര്‍ അപകടത്തില്‍ പെട്ടാന് നാം അവരെ സഹായിക്കാനായി നികുതിദായകരുടെ പണം ഒഴുക്കും. എന്തുകൊണ്ട് സര്‍ക്കാര്‍ ലയനത്തിന്‍ നികുതിയിളവ് നല്കുന്നു. നമുക്ക് ഇപ്പോള്‍ ഒന്നും ചെയ്യാനാവില്ല, എന്തെങ്കിലും ചെയ്താല്‍ എല്ലാം തകരും എന്നാണ് ഡമോക്രാറ്റുകള്‍ പറയുന്നത്. നാം എല്ലാത്തിലേയും ചോദ്യം ചെയ്യണമെന്നാണ് എന്റെ പക്ഷം. ഊഹങ്ങളൊക്കെ തെറ്റാണ്.
ഇറാഖിലെ Green Zone ല്‍ നാം കണ്ടെതെന്താണോ അതാണ് അമേരിക്കന്‍ ട്രഷറിയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ ട്രഷറിയെ Green Zoning ചെയ്യുകയാണ് ഇപ്പോള്‍. സ്വകാര്യവത്കരിക്കാവുന്നതൊക്കെ സ്വകാര്യവത്കരിക്കുക, outsource ചെയ്യാവുന്നവയെല്ലാം outsource ചെയ്യുക. ഒരു തരത്തില്‍ കോര്‍പ്പറേറ്റ് യുദ്ധമാണ് ഇത്. തുടക്കത്തില്‍ നടത്തിയ കരാറുകളെല്ലാം അതി വേഗത്തിലായിരുന്നു. കാരണം കള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള സൃഷ്ടിച്ചെടുത്ത അടിയന്തരാവസ്ഥയായിരുന്നു എന്ന് നമുക്കെല്ലാം അറിയാം. ആ അടിയന്തിരാവസ്ഥ no-bid കരാറുകള്‍ക്ക് ന്യായീകരണമായി. കരാറുകാരെ പരിശോധിക്കുകയും ചെയ്തിരുന്നില്ല.
അതെല്ലാം വീണ്ടും ആവര്‍ത്തിക്കുന്നതായി നാം കാണുന്നു, വളരെ വലിയ തോതില്‍. Henry Paulson ഉം Neel Kashkari ഉം $70000 കോടി ഡോളറിന്റെ ധനസഹായ പദ്ധതി പ്രസിദ്ധപ്പെടുത്തിയപ്പോള്‍ തന്നെ അവര്‍ പ്രഖ്യാപിച്ച ഒരു കാര്യമാണ് ആ പണിയെല്ലാം outsource ചെയ്യുകയാണെന്ന്. ധാരാളം ബാങ്കുകള്‍ക്കും Wall Street ലെ നിയമ സ്ഥാപനങ്ങള്‍ക്കും അവര്‍ ആ പണി കൈമാറി. ഈ പ്രശ്നങ്ങളുണ്ടാക്കിയ അതേ ആള്‍ക്കാരാണ് ഇതെന്ന് ഓര്‍ക്കണം. ഈ കരാറുകള്‍ക്ക് മത്സരങ്ങളൊന്നും ഉണ്ടാവുന്നതിന് മുമ്പ് തന്നേ അതിവേഗം എല്ലാം കൈമാറ്റം ചെയ്തു. ഇതിനൊന്നും ഒരു മേല്‍നോട്ടവും ഉണ്ടായിരുന്നില്ല.
ഒരു ഉദാഹരണം തരാം. ഒരു പൊതു കരാര്‍ ഉണ്ടായിരുന്നു. വളരെ വലിയ ഒന്ന്. ട്രഷറി കരാറുകളുടെ Halliburton എന്ന് വേണമെങ്കില്‍ വിളിക്കാം. അത് Bank of New York Mellon ന് കിട്ടി. ഓഹരിക്ക് പകരം പണത്തിന്റെ കുത്തിവെപ്പായ equity deals കിട്ടിയ 9 ബാങ്കുകളില്‍ ഒന്നാണ് Bank of New York Mellon. അവര്‍ തന്നെ ഈ derivatives ഇടപാട് ചെളിക്കുണ്ടില്‍ മുങ്ങിക്കിടക്കുന്ന ഒരു ബാങ്കാണ്. എന്നാല്‍ ധനസഹായത്തിന്റെ വലിയ ഒരു ഭാഗം കൈകാര്യം ചെയ്യാന്‍ അവരെയാണ് ഏല്‍പ്പിച്ചത്. ബാങ്കുകള്‍ ദേശസാത്കരിക്കപ്പെടുകയല്ലയുണ്ടായത്, പകരം ഭാഗികമായി ട്രഷറി തന്നെ പ്രശ്നങ്ങളുണ്ടാക്കിയ ബാങ്കുകളാല്‍ സ്വകാര്യവത്കരിക്കപ്പെടുകയാണുണ്ടായത്.
Halliburton കരാര്‍, Bechtel കരാര്‍, Blackwater കരാര്‍ എന്നിവയില്‍ നിന്ന് വ്യത്യസ്ഥമായി New York Mellon കരാര്‍ എത്ര വലുതാണെന്ന് ആര്‍ക്കും അറിയില്ല. അത് അസാധാരണമാണ്. നികുതി ദായകരുടെ എത്ര പണം ഉപയോഗിച്ചെന്നും തിരിച്ചടവിന്റെ വ്യവസ്ഥകളെന്താണെന്നുമുള്‍പ്പടെ അതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും രഹസ്യമാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താമെന്ന് ട്രഷറി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ അത് സംഭവിച്ചിട്ടില്ല.
equity dealകളില്‍ ട്രഷറിയെ ഉപദേശിക്കാനുള്ള ആദ്യത്തെ കരാര്‍ കിട്ടിയ നിയമ സ്ഥാപനത്തിന്റെ കരാറാണ് മറ്റൊന്ന്. വളരെ പ്രധാനപ്പെട്ട് equity deals ല്‍ അമേരിക്കന്‍ നികുതിദായകര്‍ക്ക് 5% dividends മാത്രമാണ് ലഭിക്കുക. ബ്രിട്ടണില്‍ അതേ കരാറിന്‍ 12% കിട്ടി. Simpson Thacher Bartlett എന്ന സ്ഥാപനത്തിനാണ് ആ കരാര്‍ ലഭിച്ചത്. Wall Street ലെ വലിയൊരു സ്ഥാപനമാണിത്. അടുത്തകാലത്തെ വലിയ ഒരു ബാങ്ക് ലയനത്തിന്റെ കൂടിയാലോചന നയിച്ചത് ഇവരായിരുന്നു. ട്രഷറിയെ ഉപദേശിക്കാനുള്ള equity deals കിട്ടിയ 9 ബാങ്കുകളില് 7 എണ്ണത്തിനെ പ്രതിനിധാനം ചെയ്തതത് Simpson Thacher ആണ്. Simpson Thacher മറ്റ് കാര്യങ്ങളില്‍ പ്രതിനിധാനം ചെയ്തത ഈ ബാങ്കുകള്‍ക്ക് അമേരിക്കന്‍ ട്രഷറിയേക്കാള്‍ വരുമാനം ഉണ്ട് എന്നതാണ് വേറൊരു പ്രധാനപ്പെട്ട കാര്യം. അവര്‍ വലിയ conflict of interest ല്‍ അകപ്പെട്ടിരിക്കുകയാണ്. അവര്‍ ബാങ്കുകാരുടെ നിയമ സ്ഥാപനമാണ്. പൊതുജന താല്‍പ്പര്യ സ്ഥാപനമല്ല.
അത് ഇതിഹാസസികമായി നഷ്ടപ്പെട്ട സാദ്ധ്യതയാണ്. കാരണം ഈ ദുരന്തത്തില്‍ നിന്ന് ലോകം കരകേറുമ്പോള്‍ കഴിഞ്ഞ 30 വര്‍ഷങ്ങളായി പ്രയോഗിച്ച് വരുന്ന സാമ്പത്തിക നയങ്ങളില്‍ പുന പരിശോധനയുണ്ടാകുമെന്ന് ധാരാളം ജനങ്ങള്‍ വിശ്വസിച്ചു. ഒബാമ അയാളുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ ഉദാരവത്കരണത്തിന്റേയും സ്വതന്ത്ര വാണിജ്യത്തിന്റേയും ഇറ്റ് വീഴുന്ന സാമ്പത്തികശാസ്ത്രത്തിന്റേയും ജനഹിതപരിശോധനയാക്കി മാറ്റി. മുകളിലുള്ളയാളുകള്‍ക്ക് ധാരാളം നല്കി താഴെയുള്ള വലിയ ഭൂരിപക്ഷം അത് ഇറ്റ് വീഴുന്നത് കാത്തിരിക്കുന്നതിനെക്കുറിച്ച് അയാള്‍ സംസാരിച്ചു. അത് വോട്ടര്‍മാരില്‍ അലയടിച്ചു. അയാളെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കി. Wall Street നെ സാമ്പത്തിക പ്രതിസന്ധി ആക്രമിച്ച് തുടങ്ങിയപ്പോള്‍ അയാള്‍ McCain മുമ്പില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ ഉദാരവത്കരണ തത്വചിന്തയെ വിചാരണക്കായി മുന്നിലേക്ക് കൊണ്ടുവന്നു. അയാള്‍ക്കുള്ള പിന്തുണ ഏറി. പ്രസിഡന്റായി. ഇനിയാണ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോകുന്നത്.
എന്നാല്‍ G20 സമ്മേളനത്തില്‍ നിന്ന് എന്താണ് പുറത്ത് വന്നതെന്ന് നോക്കിയാല്‍ മനസിലാവും അത് അതേ ഉദാരവത്കരണ തത്വചിന്തകള്‍ തന്നെയാണെന്ന്. shadow banking വ്യവസായമാണ് ഈ പ്രശ്നങ്ങള്‍ക്കുത്തരവാദി എന്ന് ലോക നേതാക്കള്‍ പറയുന്നു. പരിശോധനകള്‍ ഒന്നും ഉണ്ടായിരുന്നില്ല. നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. സങ്കീര്‍ണ്ണതകള്‍ അധികമായിരുന്നു. എന്നാല്‍ പരിഹാരമായി അവര്‍ കൊണ്ടുവരുന്നത് തകര്‍ന്ന World Trade Organization നെയാണ്. Doha ചര്‍ച്ച പരാജയപ്പെട്ടു. ആഗോളവത്കരണവും Washington Consensus ഉം ചത്തു. വികസ്വരാജ്യങ്ങള്‍ അവയെ തള്ളിക്കളയുകയാണ്.
International Monetary Fund നെക്കുറിച്ചാണ് അവര്‍ പറയുന്ന വേറൊരു കാര്യം. രാജ്യങ്ങള്‍ അവരുടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്തതിനാലാണ് International Monetary Fund, World Trade Organization, സ്വതന്ത്ര വ്യാപാരം എന്നിവ അടുത്ത കാലത്ത് പരാജയപ്പെടാന്‍ കാരണം. International Monetary Fund നേയും World Trade Organization നേയും തിരികെ കൊണ്ടുവന്ന് സാമ്പത്തിക കമ്പോളത്തില്‍ പഴയത് പോലെ ഉദാരവത്കരണം തുടരാണ് ഈ നേതാക്കള് ശ്രമിക്കുന്നത്.
ദോഹാ ചര്‍ച്ചകളില്‍ കൃഷി സബ്സിഡികളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയങ്ങളെന്നാലും സാമ്പത്തിക രംഗത്തെ ഉദാരവത്കരണമായിരുന്നു മറ്റൊരു വിഷയം. ചൈനയും ഇന്‍ഡ്യയും അവരുടെ സമ്പത്തിക കമ്പോളം അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് അമേരിക്കയും ബ്രിട്ടണും ആവശ്യപ്പെട്ടു. സംരക്ഷണവിരുദ്ധ ഭാഷയും സ്വതന്ത്ര കമ്പോളത്തില്‍ നിന്ന് നമുക്ക് മാറിനിക്കാനാവില്ല എന്ന വാചാടോപവും ചര്‍ച്ചകളില്‍ കേള്‍ക്കാമായിരുന്നു. Citibank, Barclays മുതലായ കമ്പനികള്‍ക്ക് ചൈനയിലേക്കും ഇന്‍ഡ്യയിലേക്കും പ്രവേശിക്കണം. അവര്‍ക്ക് ചൈനയിലേയും ഇന്‍ഡ്യയിലേയും ബാങ്കുകള്‍ വാങ്ങണം. എന്നാല്‍ ഇതേ ബാങ്കുകള്‍ക്ക് അവരുടെ രാജ്യങ്ങളില്‍ വലിയ തോതിലുള്ള സര്‍ക്കാര്‍ സംരക്ഷണം നല്കിയിരുന്നു എന്നതാണ് വലിയ കാപട്യം. സ്വന്തം രാജ്യത്ത് വലിയ ധനസഹായവും കോര്‍പ്പറേറ്റ് ക്ഷേമവും മറ്റ് രാജ്യങ്ങളുടെ കാര്യം വരുമ്പോള്‍ സംരക്ഷണവിരുദ്ധതയും സര്‍ക്കാര്‍ ഇടപെടാത്ത സ്വതന്ത്ര കമ്പോളവും പോലുള്ള വലിയ കാപട്യമൊക്കെയി മാറുന്നു.[ കൃഷിയുടെ രംഗത്ത് ഇത് പണ്ട് നടന്നതാണ്. അമേരിക്കയില് അവര് കര്ഷകര്ക്ക് സബ്സിഡി നല്കുകയും നമ്മുടെ രാജ്യങ്ങളില് സബ്സിഡികള് ഇല്ലാതാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുക. നിങ്ങളുടെ സബ്സിഡി ഞങ്ങളുടെ കര്ഷകരെ കൊല്ലുന്നു എന്ന് ബുര്‍ക്കിനാ ഫാസോ(Burkina Faso) പോലുള്ള രാജ്യങ്ങള്‍ UN ല്‍ പറഞ്ഞത് ഓര്‍ക്കുക.]
ഇത് നഷ്ടപ്പെട്ട സാദ്ധ്യതകളുടെ നിമിഷവുമാണ്. ഈ നേതാക്കള്‍ക്ക് വേണെന്ന് വെച്ചാല്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും. ബാങ്കുകള്‍ക്ക് നികുതിയിളവ് കിട്ടാത്തവിധം നിയന്ത്രണങ്ങള്‍ ഏകീകരിക്കുക. ഇപ്പോള്‍ അവര്‍ കോര്‍പ്പറേറ്റുകള്ക്ക് നികുതി സ്വര്‍ഗ്ഗങ്ങള്‍ നല്കുകയാണ്. അമേരിക്കയിലെ ഒരു വലിയ hedge fund മുതലാളിയായ Ken Griffin ഒബാമയുടെ പിന്തുണക്കാരനാണ്. അദ്ദേഹമാണ് Citadel Investment ന്റെ മുതലാളി. അദ്ദേഹത്തോട് hedge fundകളെ വേണ്ടവിധം പരിശോധിക്കുന്നുണ്ടോ, അവക്ക് കൂടുതല്‍ നികുതി ഈടാക്കണോ എന്ന് സെനറ്റ് പരിശോധനകമ്മറ്റി ചോദിച്ചു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അമേരിക്കയില്‍ നിന്ന് സാമ്പത്തിക രംഗത്തെ കൂടുതല്‍ തൊഴിലുകള്‍ ബ്രിട്ടണിലേക്ക് ഒഴുകിയേനെ എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി. ലണ്ടനിലെ Canary Wharf ല്‍ പോകുമ്പോള്‍ ഇത്രത്തോളം തൊഴില്‍ നഷ്ടപ്പെട്ടത് കണ്ടിട്ട് അദ്ദേഹത്തിന്റെ ഹൃദയം തകരുന്നു എന്നും അദ്ദേഹം പറഞ്ഞു. hedge fundകള്‍ക്ക് ബ്രിട്ടണില്‍ കുറവ് നിയന്ത്രണങ്ങളേയുള്ളു.
ഈ സമയത്ത് Citadel Investment പോലുള്ള കമ്പനികള്‍ക്ക് രക്ഷപെടാന്‍ പറ്റാത്ത വിധം നിയന്ത്രണണങ്ങള്‍ ഏകോപിപ്പിക്കാന്‍ അമേരിക്കന്‍, ബ്രിട്ടീഷ് സര്‍ക്കാരുകള്‍ക്ക് എളുപ്പമാണ്. ഇതുപോലൊരു പ്രതിസന്ധി മുന്നില്‍ വന്നത് നിയന്ത്രണങ്ങള്‍ വേണം എന്നതിന്റെ വ്യക്തമായ തെളിവാണ്. അമേരിക്കയിലെ തെരഞ്ഞെടുപ്പ് മാറ്റം വേണം എന്ന ജനത്തിന്റെ ആവശ്യത്തിന്റെ പ്രതിഫലനമാണ്. നേതാക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തി നികുതി സ്വര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കണം, സര്‍ക്കാരുകള്‍ താഴെയുള്ളവരോട് മത്സരിക്കുന്നതിന് പകരം മുകളിലുള്ളവരോട് മത്സരിക്കണം. എന്നാല്‍ അവര്‍ ആ അവസരം നശിപ്പിച്ചു. അവര്‍ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി Gordon Brown നികുതി ദായകര്‍ക്ക് വേണ്ടി ബാങ്കുകളില്‍ വോട്ടിങ് അവകാശം, ബോര്‍ഡില്‍ സീറ്റുകള്‍, സര്‍ക്കാരിന് ബാങ്കിന്റെ 12% ഡിവിഡന്റ്, ഓഹരി ഉടമകള്‍ക്കുള്ള ഡിവിഡന്റ് താല്‍ക്കാലികമായി നിര്‍ത്തലാക്കി, ഉന്നത ഉദ്യോഗസ്ഥരുടെ ബോണസ് ഇല്ലാതാക്കി, വീട്ടുകാര്‍ക്കും ചെറിയ വ്യവസായങ്ങള്‍ക്കും ബാങ്ക് കടം കൊടുക്കണം എന്നീ കാര്യങ്ങള്‍ നേടിയെടുത്തു. എന്നാല്‍ അമേരിക്കയില്‍ പകുതിയിലധികം സര്‍ക്കാര്‍ ധനസഹായ പണം ഓഹരിയുടമകള്‍ക്ക് പങ്ക് വെച്ചു എന്ന് Washington Post പറയുന്നു. 33 ബാങ്കുകള്‍ക്ക് $16300 കോടി ഡോളര്‍ ധനസഹായമാണ് കിട്ടിയത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ആ പണത്തിന്റെ പകുതി ഓഹരി ഉടമകളിലേക്ക് ഒഴുകും.
ഈ ധനസഹായം ശരിക്കും ധനസഹായമല്ല. ബുഷിന്റെ വിടവാങ്ങല്‍ സമ്മാനമാണ്. ബുഷ് ഒരിക്കല്‍ “my base” എന്ന തമാശയായി പറഞ്ഞിട്ടുണ്ട്. യൂറോപ്യന്‍ കോളനികള്‍ നാട്ടുകാര്‍ക്ക് അധികാരം ഒഴിയുന്നതിന് മുമ്പ് ട്രഷറി കൊള്ളയടിക്കുന്നത് പോലെ.
ആദ്യത്തെ നയത്തില്‍ നിന്ന് നാടകീയമായ വ്യത്യാസം ഇപ്പോളുണ്ട്. കാരണം അന്ന് പറഞ്ഞത് ബാങ്കുകള് കടം കൊടുക്കുന്നത് വീണ്ടും തുടരാണ് ധനസഹായമെന്നാണെങ്കിലും ധനസഹായത്തിലെ ആദ്യത്തെ $25000 കോടി ഡോളര്‍ തകര്‍ന്ന ആസ്തികളും മോശമായ കടങ്ങളും വാങ്ങാനാണ് ഉപയോഗിച്ചത്. $25000 കോടി ഡോളറിന്റെ വലിയൊരു ഭാഗം ബോണസും, ഓഹരി ഉടമകള്‍ക്കും, CEO ശമ്പളവുമായൊക്കെ പോയി. ഇപ്പോള്‍ പുതിയ പരിപാടികള്‍ പറയുന്നു. സത്യത്തില്‍ ഇത് ഒരു വിടവാങ്ങല്‍ സമ്മാനമാണ്.
പ്രതിസന്ധി മാറിയിട്ടില്ല. ധനസഹായത്തെ അനുകൂലിച്ച അതേ ആള്‍ക്കാരാണ് ഒബാമയോട് “നിങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനത്തോട് പറഞ്ഞത് ഞങ്ങള്‍ക്ക് താങ്ങാനാവില്ല” എന്ന് പറയുന്നത്. പണം ആവശ്യമില്ലാത്ത ആളുകള്‍ക്ക് അത് നല്കിയിട്ട് ആ കാരണം ഉപയോഗിച്ച് ചിലവ് ചുരക്കല്‍(austerity) നടപ്പാക്കുകയാണ്. Social Security, ആരോഗ്യപരിപാലനം, food stamps എന്നിവ നിര്‍ത്താനോ, കുറക്കാനോ ശ്രമിക്കുന്നു. ജനം കരുതിയിരിക്കുക. അടുത്ത ആഘാതം വരാന് പോകുന്നേയുള്ളു.
അന്താരാഷ്ട്ര നാണയ നിധിയോട് വികസ്വര രാജ്യങ്ങള്‍ കടം ചോദിക്കുമ്പോള്‍ അവര്‍ ആ രാജ്യങ്ങള്‍ കുറേ നിബന്ധനകളുടെ ഒരു പട്ടിക നല്കും. structural adjustment എന്നാണ് അതിനെ വിളിക്കുന്നത്. വാഹന വ്യവസായത്തോട് അതേ രീതിയിലാണ് സര്‍ക്കാര്‍ പെരുമാറിയത്. ധനസഹായം വേണമെങ്കില്‍ അവര്‍ structural adjustment നടത്തിയിരിക്കണം.
ഈ പ്രതിസന്ധിയുടെ ആഘാതം ഉപയോഗിച്ച് വിശ്വാസ്യത ഇല്ലാത്ത എല്ലാ കരാറുകളും പുനര്‍ജീവിപ്പിക്കുകയാണ്. കൊളംബിയ സ്വതന്ത്ര കച്ചവട കരാര്‍, അന്താരാഷ്ട്ര നാണയ നിധി, ദോഹാ ചര്‍ച്ച, ഉദാരവത്കരണം ഒക്കെ മരണത്തില്‍ നിന്നും വീണ്ടും ഉയര്‍ത്തെഴുനേറ്റിരിക്കുകയാണ്.
Discussion: Naomi Klein, Amy Goodman
Naomi Klein, award-winning journalist, syndicated columnist, author of the bestseller The Shock Doctrine: The Rise of Disaster Capitalism. Her latest piece is in The Nation; it’s called “In Praise of a Rocky Transition.” Before that, in Rolling Stone magazine, and that’s called “The Bailout Profiteers.”
– സ്രോതസ്സ് democracynow
US treasury is now closed ,a crisis is imminent, is it ?