New York Federal Reserve Bank പ്രസിഡന്റായ തിമോത്തി ഗൈത്നറെ (Timothy Geithner) ട്രഷറി സെക്രട്ടറിയായി ഒബാമ നിയോഗിച്ചു. ക്ലിന്റണിന്റെ കാലത്തെ ട്രഷറി സെക്രട്ടറിയായ ലോറന്‍സ് സമ്മേര്‍സ് (Lawrence Summers) വൈറ്റ് ഹൌസിലെ National Economic Council ന്റെ ഡയറക്റ്ററുമായി.
ഉദാരവത്കരണ തത്വചിന്തയാണ് Wall Street തകര്‍ച്ചക്ക് കാരണമായതെന്നും laisse-faire ഇറ്റ് വീഴുന്ന സാമ്പത്തിക ശാസ്ത്രമായിരുന്നു അമേരിക്കയെ കഴിഞ്ഞ 8 വര്‍ഷം നയിച്ചതെന്നും ആയിരുന്നു ഒബാമ തെരഞ്ഞെടുപ്പ് സമയത്ത് നിരന്തരം പറഞ്ഞത്. എന്നാല്‍ അത് സത്യത്തില്‍ 8 വര്‍ഷമായിരുന്നില്ല. റീഗണിന്റെ കാലത്തും ക്ലിന്റണിന്റെ കാലത്തും അങ്ങനെ തന്നെയായിരുന്നു.
ഇവിടേക്കാണ് ലാറി സമ്മേര്‍സ് വരുന്നത്. ക്ലിന്റണിന്റെ കാലത്ത് ട്രഷറി സെക്രട്ടറി സമ്മേര്‍സായിരുന്നു. ഈ പ്രശ്നങ്ങളെല്ലാമുണ്ടാക്കിയ ഉദാരവത്കരണ നയങ്ങളുടെ ശില്‍പ്പികളാണ് സമ്മേര്‍സും, അലന്‍ ഗ്രീന്‍സ്പാനും, റോബര്‍ട്ട് റൂബിനും (Robert Rubin). അവരുടെ നയങ്ങള്‍ Glass-Spiegel നിയമത്തെ ഇല്ലാതാക്കി, തകരാന്‍ പറ്റാത്തവിധം എന്ന് അവര്‍ പറയുന്ന തരം സാമ്പത്തിക സ്ഥാപനങ്ങളെ സൃഷ്ടിച്ചു. derivatives സാമ്പത്തിക ഇടപാടുകളെ നിയന്ത്രണാധികാരികളുടെ പരിധിയില്‍ നിന്ന് നീക്കം ചെയ്തു. അത് സമ്മേഴ്സിന്റെ തീരുമാനമായിരുന്നു. അതുപോലെ ബാങ്കുകള്‍ക്ക് അതിഭീമമായി കടമെടുക്കാനുള്ള അനുമതിയും നല്‍കി. Bear Sterns ന്റെ കാര്യത്തില്‍ അത് 33 ന് 1 എന്ന തോതിലായിരുന്നു കടം.
1992 ല്‍ റഷ്യയുടെ സാമ്പത്തിക തകര്‍ച്ചയില്‍ World Bank സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്ന അവസരത്തില്‍ ലാറി സമ്മേഴ്സ് ഇങ്ങനെ പറഞ്ഞു: “സത്യം പ്രചരിപ്പിക്കുക. എഞ്ജിനീറിങ്ങിലെ നിയമങ്ങള്‍ പോലെ തന്നെയാണ് സാമ്പത്തിക ശാസ്ത്രത്തിലേയും നിയമങ്ങള്‍. ഒരു നിയമം എല്ലായിടത്തും പ്രവര്‍ത്തിക്കും.” കുറച്ച് കാലത്തിന് ശേഷം അദ്ദേഹം ആ നിയമങ്ങള്‍ നടപ്പാക്കിത്തുടങ്ങി.
മൂന്ന് പ്രക്രിയകളായിരുന്നു അതിലുണ്ടായിരുന്നത്. സ്വകാര്യവത്കരണം, stabilization, liberalization. ആ നയങ്ങള്‍ അദ്ദേഹം പ്രസംഗിച്ചുകൊണ്ടേയിരുന്നു. അദ്ദേഹവും സഹായിയായ ടിം ഗൈത്നറും (Tim Geithner) റഷ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഉപദേശങ്ങള്‍ നല്‍കിയ പ്രധാന വ്യക്തികളായിരുന്നു. സ്വകാര്യവത്കരണത്താല്‍ ഈ രാജ്യങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ വീണ്ടും കൂടുതല്‍ സ്വകാര്യവത്കരണം, ഉദാരവത്കരണം, നിയന്ത്രണം ഇല്ലാതാക്കല്‍ സാമ്പത്തിക ചിലവ് ചുരുക്കല്‍ നടത്തണം എന്നവര്‍ ഉപദേശിച്ചു. സാമ്പത്തിക ചിലവ് ചുരുക്കല്‍ കൂടുതല്‍ വലിയ പ്രതിസന്ധികളുണ്ടാക്കി.
– നയോമി ക്ലേയിന്‍
“തിങ്കളാഴ്ച്ച Citicorp നെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ഭീമമായ പണ സഞ്ചി കൈകാര്യം ചെയ്യുന്ന തിരക്കിലായിരുന്നു ഗൈത്നര്‍. ക്ലിന്റണിന്റെ കാലത്ത് ഗൈത്നറും സമ്മേഴ്സും, Federal Reserve ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാനും, ക്ലിന്റണിന്റെ സാമ്പത്തിക ഗുരുവായ റോബര്‍ട്ട് റൂബിനും ഒക്കെ സഹായിച്ച് സൃഷ്ടിക്കപ്പെട്ട ഭീമനായിരുന്നു Citicorp. ഇപ്പോള്‍ റൂബിന്‍ തന്നെയാണ് Citiയുടെ തലവന്‍. നികുതിദായകരുടെ പണമുപയോഗിച്ച് പഴയ സഹായി ഇപ്പോള്‍ അദ്ദേഹത്തെ സഹായിക്കുന്നു. Bear Stearns മുതല്‍ AIG മുതല്‍ Citi വരെയുള്ള കരാറുകള്‍ സൃഷ്ടിക്കുന്നതില്‍ ഗൈത്നര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ”
– William Greider in The Nation
“സാമ്പത്തിക തകര്‍ച്ചയുടെ പ്രധാന സൃഷ്ടാവ് സമ്മേഴ്സാണ്. അയാളെ തന്നെ പ്രശ്നം പരിഹരിക്കാന്‍ വിളിക്കുന്നത് ഇറാഖില്‍ നിന്ന് പിന്‍വാങ്ങാന്‍ Paul Wolfowitz നെ നിയോഗിക്കുന്നത് പോലെയാണ്.”
– Mark Ames in The Nation
ലാറി സമ്മേഴ്സ് റഷ്യയില്‍ ചെയ്ത സ്വകാര്യവത്കരണം അടുത്ത നൂറ് വര്‍ഷങ്ങള്‍ നിലനില്‍ക്കും. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് സ്വകാര്യ വ്യക്തികളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുക. വലിയ infrastructure നിക്ഷേപം നടത്തുമെന്നാണ് ഒബാമ പറയുന്നത്. സത്യത്തില്‍ ആ infrastructure വലിയ റിയല്‍ എസ്റ്റേറ്റ് ഭാഗ്യമായിരിക്കും അതിനടുത്തുള്ളവര്‍ക്ക് നല്‍കുക.
എല്ലാ രാജ്യങ്ങളിലും പൊതു ഗതാഗത വഴികള്‍( Mass-transit) അതിന്റെ ചുറ്റുമുള്ള റിയലെസ്റ്റേറ്റ് മൂല്യം വര്‍ദ്ധിപ്പിക്കും. ആ വഴി നിര്‍മ്മിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും ആ റിയലെസ്റ്റേറ്റ് മൂല്യം. ഉദാഹരണത്തിന് ലണ്ടനില്‍ അവരുടെ സാമ്പത്തിക ജില്ലയോട് കൂട്ടിച്ചേര്‍ക്കുന്ന ഒരു വഴി നിര്‍മ്മിച്ചു. അത് മൂലം റിയലെസ്റ്റേറ്റ് മൂല്യത്തില്‍ 1300 കോടി പൌണ്ട് വര്‍ദ്ധനയാണുണ്ടായത്. ആ വഴി നിര്‍മ്മിക്കാല്‍ വെറും 800 കോടി പൌണ്ട് മാത്രമേ വേണ്ടിവന്നുള്ളു. 1300 കോടി പൌണ്ടിന്റെ റിയലെസ്റ്റേറ്റ് മൂല്യം സ്വകാര്യ ഭൂരാജാക്കന്‍മാരുടെ കൈയ്യിലെത്തി. ചിക്കാഗോയിലും അത് തന്നെ സംഭവിച്ചു. [നമ്മുടെ കൊച്ചിയെ മെട്രോ റയിലും അത്തരത്തിലുള്ളതാണ്. സംസ്ഥാനത്തിന്റെ മൊത്തം പണം എടുത്ത് കുറച്ച് സമ്പന്നരെ സഹായിക്കുന്നു.]
നികുതി വ്യവസ്ഥ ഈ സ്വകാര്യ വ്യക്തികളെ ഒഴുവാക്കുന്നു. ഒബാമ പ്രസംഗിച്ച എല്ലാ നികുതി പരിഷ്കാരങ്ങളും പ്രധാനമായും വരുമാന നികുതിയില്‍ (income tax) മാത്രമാണ്. പണക്കാര്‍ക്ക് വരുമാനമില്ല. അവര്‍ക്ക് capital gains ആണ്. ഒബാമ കൊണ്ടുവരാന്‍ പോകുന്ന പദ്ധതികള്‍ സമ്പദ്‌വ്യവസ്ഥയില്‍ വലിയ capital gains സൃഷ്ടിക്കും. അയാള്‍ കടം കൂട്ടുകയേ ചെയ്യൂ, കുറക്കില്ല. വലിയാളുകള്‍ക്ക് നികുതി അടക്കേണ്ട കാര്യം വരില്ല, പകരം സാധാരണക്കാര്‍ നികതി അടച്ചോളും.
– Robert Kuttner
നിങ്ങള്‍ പദ്ധതി കൊണ്ടുവരൂ ഞങ്ങള്‍ പണം തരാം എന്നാണ് നാന്‍സി പൊളോസി (Nancy Pelosi) പറയുന്നത്. കിട്ടുന്ന പണത്തിനെക്കുറിച്ച് ബാങ്കുകള്‍ക്ക് എന്തെങ്കിലും പദ്ധതിയുണ്ടോ?
ഇല്ല. അതിനെക്കുറിച്ചാവണം ചര്‍ച്ചയുണ്ടാകേണ്ടത്. പണം അവര്‍ക്ക് വലിച്ചെറിയുന്നതിന് പകരം ഒന്നോ രണ്ടോ ബാങ്കുകള്‍ ദേശസാത്കരിക്കുക. ഒരു മുതലാളിത്ത സമൂഹത്തില്‍ പണം മുടക്കുന്നവന് ഉടമസ്ഥാവകാശം കിട്ടും. നികുതി ദായകര്‍ ഇപ്പോള്‍ ബാങ്കുകള്‍ക്ക് വേണ്ടി ചിലവാക്കുന്ന പണം ബാങ്കുകളുടെ മൊത്തം ഓഹരികളേക്കാല്‍ വലുതാണ്.
നിങ്ങള്‍ കൂടുതല്‍ ഓഹരിക്ക് പണം മുടക്കിയിട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഉടമസ്ഥാവകാശവും നിങ്ങള്‍ക്ക് വേണം. നമുക്ക് പൊതുജനത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നോ രണ്ടോ ബാങ്കുകളുണ്ടായിരുന്നെങ്കില്‍ എങ്ങനെ ജനത്തിന് പണം കടം കൊടുക്കണം എന്നത് അവരെ കാണിച്ച് കൊടുക്കാമായിരുന്നു. ടിം ഗൈത്ത്നറോട് ഒരു ചോദ്യമുണ്ട്. ബാങ്കുകള്‍ ഈ കപട ഇടപാടുകള്‍ നടത്തുമ്പോള്‍ Federal Reserve ലെ ടിം ഗൈത്ത്നറും മറ്റ് നിയന്ത്രണ അധികാരികളും എവിടെയായിരുന്നു. എന്തുകൊണ്ട് ബാങ്കുകളുടെ കണക്ക് പുസ്തകങ്ങള്‍ ഇവര്‍ പരിശോധിച്ചില്ല. നമുക്ക് ഈ നിയമങ്ങളെല്ലാം മാറ്റി നിയന്ത്രണ സംഘങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. ഉടന്‍ തന്നെ ഒന്നോ രണ്ടോ ബാങ്കുളെ ദേശസാത്കരിക്കുകയും വേണം.
ബാങ്കുകളെ എങ്ങനെ രക്ഷിക്കാമെന്നതിന്റെ പാചകക്കുറിപ്പ് വാഹനകമ്പനികളെ രക്ഷിക്കാനുള്ളതിനേക്കാള്‍ എളുപ്പമായിരുന്നു. വിഷലുപ്തമായ സാമ്പത്തിക instruments ല്‍ നിന്ന് അകന്ന് നില്‍ക്കുക, conflicts of interest ഇല്ലാതാക്കുക, സുതാര്യത ഉറപ്പാക്കുക. ബാങ്കിങ് വിഭാഗത്തെ തിരികെ ട്രാക്കിലെത്തിക്കാന്‍ വിഷമമില്ല. പെളോസി വാഹനക്കമ്പികളോട് പദ്ധതി കൊണ്ടുവരാന്‍ പറയുന്നു. നല്ലത്. എന്നാല്‍ കുറഞ്ഞപക്ഷം ബാങ്കുകള്‍ക്ക് ചെയ്ത പോലെ കുറച്ചെങ്കിലും വാഹനക്കമ്പനികള്‍ക്ക് വേണ്ടിയും ചെയ്യാമായിരുന്നു.
– Robert Kuttner
ബുഷ് നികുതി ഇളവുകള്‍ പരിഷ്കരിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ല. capital gains നികുതി, hedge funds കൊടുക്കേണ്ട നികുതി എന്നിവയെക്കുറിച്ച് വലിയ യുദ്ധം നടക്കുന്നുണ്ട്.
hedge funds ല്‍ നിന്ന് വന്നയാളാണ് ലാറി സമ്മേഴ്സ്. ഏറ്റവും രഹസ്യപരമായ hedge funds ല്‍ ഒന്നായ D.E. Shaw യുടെ മാനേജിങ് ഡയറക്റ്ററായിരുന്നു അയാള്‍. നികുതിദായകരുടെ പണം ഇവര്‍ എങ്ങനെ വിനിയോഗിക്കുമെന്നതാണ് പ്രശ്നം. അത് പുരോഗമനപരമായി, തുല്യതയോടെ വിനിയോഗിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. പുതിയ കുമിളകളും.
– Naomi Klein
സംസ്ഥാനങ്ങളും മുന്‍സിപ്പാലിറ്റികളും തകര്‍ന്നിരിക്കുകയാണ്. ഈ വര്‍ഷം 7.7 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് കഴിഞ്ഞ ദിവസം Bloomberg കണക്കാക്കി. എന്താണവര്‍ ചെയ്യാത്തത്. pension benefit guaranty corporation ന് ധനസഹായം നല്‍കിയില്ല. അവര്‍ക്ക് $2500 കോടി ഡോളര്‍ കടമുണ്ട്. പണമില്ലെങ്കില്‍ പെന്‍ഷന്‍ കൊടുക്കേണ്ട എന്നൊരു നിയമം സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. ഫലം എന്താണ്. ഉറപ്പുള്ള പെന്‍ഷന് പകരം വല്ലതും കിട്ടിയാല്‍ വാങ്ങിച്ചോ എന്നതാവും ഫലം.[ഇതാണ് മാണിയും കേരളത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നത്.]
– Michael Hudson
EV-1 എന്ന വൈദ്യുത കാര്‍ 1996 ല്‍ General Motors കാലിഫോര്‍ണിയയിലും അരിസോണയിലും ഇറക്കി. നൂറ് കണക്കിന് വൈദ്യുത കാറുകള്‍ വിറ്റഴിച്ചു. പന്നീട് എല്ലാം അപ്രത്യക്ഷമായി. ഇതിന്റെ പിന്നിലുള്ള രഹസ്യത്തെ പുറത്ത് കൊണ്ടുവരികയാണ് “Who Killed the Electric Car?” എന്ന ഡോക്കുമെന്ററി.
ആ സിനിമയില്‍ നിന്ന്,
PETER HORTON:നിങ്ങള്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടിരിക്കുമ്പോള്‍ നിങ്ങളുടെ കാറിന്റെ പുകക്കുഴലില്‍ നിന്ന് ഒരു മലിനീകരണവും വരുന്നില്ല എന്ന് അറിയുന്നത് പോലെ സന്തോഷമുള്ള മറ്റൊന്നുമില്ല.
DAVID LETTERMAN: വൈദ്യുത കാര്‍ഓടിക്കുന്നതില്‍ നിന്ന് നിങ്ങള്‍ എന്താണ് നേടുന്നത്?
TOM HANKS: ഞാന്‍ അമേരിക്കയെ രക്ഷിക്കുകയാണ്. അതേ Dave. വൈദ്യുത കാര്‍ ഓടിക്കുന്നത് വഴി ഞാന്‍ അമേരിക്കയെ രക്ഷിക്കുകയാണ്.
David Letterman Show യില്‍ ടോം ഹാങ്ക്സ് പറഞ്ഞതാണത്. വാഹന ഉടമകളുടെ പ്രീയത്തെ അവഗണിച്ച് General Motors വൈദ്യുത കാര്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തിവെച്ചു. എല്ലാ ഉടമകളേയും EV-1 തിരികെ കമ്പനിക്ക് കൊടുക്കാന്‍ നിര്‍ബന്ധിച്ചു. എല്ലാകാറുകളും വില്‍ക്കാതെ leased ചെയ്തതുകൊണ്ടാണ് GM ന് അത് സാധിച്ചത്. എല്ലാ വൈദ്യുത കാറുകളും തിരികെ എടുത്ത ശേഷം അരിസോണയില്‍ കൊണ്ടുപോയി അവയെല്ലാം നശിപ്പിച്ച് കളഞ്ഞു.
DAVE BARTHMUSS: EV-1 ന്റെ കാര്യത്തില്‍ നാലുകാര്യം ചെയ്യാമായിരുന്നു. എഞ്ജിനീറിങ് കോളേജുകള്‍ക്ക് നല്‍കാമായിരുന്നു. മ്യൂസിയങ്ങളില്‍ അവ പ്രദര്‍ശിപ്പിക്കാമായിരുന്നു. എഞ്ജിനീയര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കാമായിരുന്നു. അവ പുനചംക്രമണം ചെയ്യാമായിരുന്നു. പക്ഷേ ഇതൊന്നും ചെയ്യാതെ നശിപ്പിച്ച ശേഷം landfill ആയി ഉപയോഗിച്ചു.
JIM BOYD: തകര്‍ത്ത കാറുകളുടെ കൂനയുടെ ചിത്രം കണ്ട് എനിക്ക് ദുഖം തോന്നി. കഷ്ടം.
– Who Killed the Electric Car
നമ്മുടെ കാലത്തെ ഒരു പ്രധാനപ്പെട്ട സിനിമയാണ് അത്. ടയോട്ടയെക്കാള്‍ മുന്നിലായിരുന്നു GM അന്ന്. ടയോട്ട ഹൈബ്രിഡും, മറ്റ് വൈദ്യുത കാറുകളും നിര്‍മ്മിക്കുന്നതിന് 12,14 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അമേരിക്കക്ക് ആ സാങ്കേതിക വിദ്യ കൈവശമുണ്ടായിരുന്നു. EV1 ന്റെ ബാറ്ററിയും പേറ്റന്റ് Exxonmobil എന്ന എണ്ണക്കമ്പനി വിലക്ക് വാങ്ങി. വേറെ ആരും അത് ഉപയോഗിക്കരുതെന്ന ലക്ഷ്യത്തേടെ. അതുകൊണ്ട് വാഹന വ്യവസായത്തെ പരിഷ്കരിക്കണമെങ്കില്‍ ആദ്യം വേണ്ടത് അവയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ച് വിടണം.
ഇത് പണം അവര്‍ക്ക് വെറുതെ എറിഞ്ഞുകൊടുക്കുന്നത് മാത്രമല്ല. കമ്പോള മുതലാളിത്തം ഭരിക്കുന്ന ഈ രാജ്യത്ത് വില്ലന്‍ ഒരു വ്യക്തിയോ സ്ഥാപനമോ അല്ല, ഈ വ്യവസ്ഥതന്നെയാണ്. അതിനെതിരെയാണ് സമരം ചെയ്യേണ്ടത്. വ്യവസ്ഥ സ്വയം സൃഷ്ടിച്ച അതി ഭയങ്കരമായ തകര്‍ച്ച മറികടക്കാന്‍ ഒബാമ തകര്‍ച്ചയുണ്ടാക്കിയ ആള്‍ക്കാരെ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ എല്ലാ കാര്യത്തിലും അദ്ദേഹം disappointing ആണ്.
– Robert Kuttner
അമേരിക്കന്‍ വാഹന വ്യവസായവും അമേരിക്കന്‍ എണ്ണ വ്യവസായവുമായി അഭേദ്യ ബന്ധമുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് വാഹന വ്യവസായമായിരുന്നു ലോസാഞ്ജലസിലും മറ്റ് നഗരങ്ങളിലും പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിച്ചത്. അത് ഇല്ലാതാക്കി, എണ്ണകുടിയന്‍മാരായ കാറുകള്‍ നമുക്കുതന്നു.
– Michael Hudson
പണം കൈവശമുള്ളവര്‍ക്കാണ് leverage. അത് നമുക്ക് International Monetary Fund മുതല്‍ നിങ്ങളുടെ പ്രാദേശിക ബാങ്ക് വരെയുള്ള സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് നമുക്കതറിയാം. ആ കടങ്ങള്‍ക്ക് വേണ്ട വ്യവസ്ഥകള്‍ അവര്‍ ആണ് സൃഷ്ടിച്ചത്. JP Morgan-Bear Sterns ഉടമ്പടി സൃഷ്ടിച്ചതില്‍ പ്രധാനി Tim Geithner ആണ്. അയാള്‍ തന്നെയാണ് AIG കരാറുണ്ടാക്കിയത്. ആ കമ്പനികളില്‍ നിന്ന് നികുതി ദായകര്‍ ഭീമമായ risks ആണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ആ കരാറുകളൊക്കെ നോക്കിയാല്‍ കാണാം. എന്നാല്‍ അവര്‍ക്ക് ഈ കമ്പനികള്‍ നിയന്ത്രിക്കുന്നതില്‍ ഒരു അധികാരവും ഇല്ല.
ഇത് high leverage ന്റെ സമയമാണ്. ക്ലിന്റണിന്റെ കാലത്ത് Larry Summers ഉം Tim Geithner ഉം de-regulate ചെയ്തത് re-regulate ചെയ്യാനുള്ള സമയമാണ്. ഈ ആള്‍ക്കാര്‍ക്ക് അവര്‍ ചെയ്ത തെറ്റ് തിരുത്താനുള്ള ആത്മാര്‍ത്ഥതയുണ്ടോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം. Larry Summers ന്റെ അഹങ്കാരം (ego) too big to fail ആണോ? അവര്‍ക്ക് സ്ഥാനക്കയറ്റം ഈ സമയത്ത് നല്‍കേണ്ടായിരുന്നു. അവരുടെ സ്വന്തം track records നാല്‍ തന്നെ അവരുടെ reputations തകര്‍ന്നതാണ്.
Wall Street ന്റെ ഭീമമായ സമ്മര്‍ദ്ദത്തിനാലാണ് ഒബാമ ഈ തീരുമാനങ്ങളെടുക്കുന്നത്. താഴെനിന്ന് ഒബാമയെ നിര്‍ബന്ധിക്കാനുള്ള സാമൂഹ്യ പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണ സംഘങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കാം? സമ്പന്നരെ new deal കരാറുകള്‍ സമ്മതിപ്പിക്കാന്‍ റൂസവെല്‍റ്റ് ആ ചുറ്റുപാടുകളാണുപയോഗിച്ചത്. നമുക്കിന്ന് ആ ചടുലത (dynamics) ഇല്ല. സമ്പന്നര്‍ നിര്‍ബന്ധിപ്പിച്ച് ഒബാമയെക്കൊണ്ടെടുപ്പിക്കുന്ന ഓരോ തീരുമാനത്തിനും നമ്മോട് മാപ്പ് പറയുന്ന ഒബാമയുടെ super-fans മാത്രമാണ് നമുക്കിന്നുള്ളത്. അതിന്റെ ഫലവും നാം കാണുന്നു.
– Naomi Klein
Discussion: Naomi Klein, Robert Kuttner, Michael Hudson
Naomi Klein, Investigative journalist and author of “The Shock Doctrine: The Rise of Disaster Capitalism.”
Robert Kuttner, Veteran economic journalist and the cofounder and coeditor of The American Prospect magazine. His latest book is called “Obama’s Challenge: America’s Economic Crisis and the Power of a Transformative Presidency.”
Michael Hudson, president of the Institute for the Study of Long-Term Economic Trends, Distinguished Research Professor of Economics at the University of Missouri, Kansas City and author of “Super-Imperialism: The Economic Strategy of American Empire.” He is the chief economic adviser to Rep. Dennis Kucinich.
– സ്രോതസ്സ് democracynow