സ്വകാര്യ കാറുകളുടെ എണ്ണം ചൈനയില്‍ 28% കൂടി

ചൈനയില്‍ പൊതു ജനം ഉപയോഗിക്കുന്ന കാറുകളുടെ എണ്ണം 2007 മുതല്‍ 2008 വരെ 24.5% കൂടി 2.438 കോടിയില്‍ എത്തി എന്ന് National Bureau of Statistics of China റിപ്പോര്‍ട്ട് പറയുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള കാറിന്റെ എണ്ണം 2007 നേക്കാള്‍ 28.0% കൂടി 1.947 കോടിയായി.

2008 ന്റെ അവസാനം മൊത്തം മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 6.467 കോടിയാണ്. ഇത് 13.5% അധികാണ്. ഇതില്‍ സ്വകാര്യ വാഹനങ്ങള്‍ 4.173 കോടിയാണ്. 18.1% അധികം.

എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളും 8.2% കൂടി 23,37.22 കോടി മനുഷ്യന്‍ പ്രതി കിലോമീറ്റര്‍ എന്ന അവസ്ഥയിലെത്തി. ഹൈവേയിലെ ജന ഗതാഗതം 9.8% കൂടി 12,63.6 കോടി മനുഷ്യന്‍ പ്രതി കിലോമീറ്റര്‍ ആയി. മൊത്തം ജന ഗതാഗതത്തിന്റെ 54%. റയില്‍ ഗതാഗതം 7.8% വളര്‍ന്ന് 7,77.86 കോടി മനുഷ്യന്‍ പ്രതി കിലോമീറ്റര്‍ ആയി. വ്യോമയാനം 3.3% കൂടി 2,88.28 കോടി മനുഷ്യന്‍ പ്രതി കിലോമീറ്റര്‍ ആയി. ജല ഗതാഗതം 3.8% കുറഞ്ഞ് 7.48 കോടി മനുഷ്യന്‍ പ്രതി കിലോമീറ്റര്‍ ആയി.

ചൈനയുടെ GDP 9.0% വളര്‍ന്ന് US$4.4 ട്രില്യണ്‍ ആയി. 2006 – 2007 കാലത്തെ 13.0% ക്കാള്‍ കുറവ് വളര്‍ച്ചയാണിത്.

– സ്രോതസ്സ് greencarcongress

ഒരു കാലത്ത് ചൈനയിലെ സൈക്കിള്‍ ഒരു മാതൃകയായിരുന്നു. ഇന്ന് ഉപഭോഗ മുതലാളിത്തം ചൈനയെ വിഴുങ്ങിയിരിക്കുകയാണ്.
എല്ലാവര്‍ക്കും കാറോടിച്ച് കളിക്കാന്‍ വേണ്ട വിഭവങ്ങള്‍ ഭൂമിയില്‍ ഇല്ല.

ഒരു അഭിപ്രായം ഇടൂ