മീനിന്റെ സ്ത്രൈണവത്കരണം

ലോകത്ത് മൊത്തം ആണ്‍ മത്സ്യങ്ങളില്‍ പുതിയ ലൈംഗികാവയവങ്ങള്‍, മുട്ടയിടുക തുടങ്ങിയ പെണ്‍ സ്വഭാങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വെള്ളത്തിലേക്ക് നാം ഒഴുക്കിവിടുന്ന, പെണ്‍ ഹോര്‍മോണ്‍ ആയ ഈസ്ട്രൊജനെ(estrogen) അനുകരിക്കുന്ന രാസവസ്തുക്കളാണ് ഈ പ്രതിഭാസത്തിന്റെ കാരണക്കാര്‍.

എന്നാല്‍ പുതിയ പഠനങ്ങള്‍ അനുസരിച്ച് ആണ്‍ ഹോര്‍മോണ്‍ androgens ന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന പൂര്‍ണ്ണമായും വ്യത്യസ്ഥമായ വിഭാഗം രാസവസ്തുക്കള്‍ ഈ പ്രശ്നമുണ്ടാക്കുന്നു എന്ന് കണ്ടെത്തി.

മീനിന്റെ സ്ത്രൈണവത്കരിക്കുന്നതില്‍ anti-androgens ന്റെ പങ്ക് ഇതാദ്യമായല്ല കണ്ടെത്തുന്നത്. നമ്മുടെ തടാകങ്ങളിലും നദികളിലും നേരത്തെ കരുതിയിരുന്നതിലും അധികം anti-androgens ഉണ്ടെന്ന് പുതിയ പഠനം പറയുന്നു. anti-androgens മനുഷ്യന്റെ ആരോഗ്യത്തേയും ബാധിക്കുന്നതാണ്.

ബ്രിട്ടണിലെ 51 നദികളിലാണ് ലണ്ടനിലെ Brunel University ഗവേഷകരായ Charles Tyler, Susan Jobling കൂട്ടരും പഠനം നടത്തിയത്. അവര്‍ നദീജലത്തിലെ രാസവസ്തുക്കളുടെ അളവ് പരിശോധിച്ചു. ജനിതകമാറ്റം വരുത്തി androgen receptors ഉള്ള ഈസ്റ്റ് ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ജലത്തിലെ anti-androgen ന്റെ അളവ് കണക്കാക്കിയത്.

Environmental Health Perspectives ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പരിശോധിച്ച ജല സാമ്പിളുകളിലെല്ലാം വലിയ തോതില്‍ anti-androgenic പ്രവര്‍ത്തനം നടന്നതായി കണ്ടെത്തി.

ഓരോ സ്ഥലത്തു നിന്നും മീനുകളേയും അവര്‍ ശേഖരിച്ചിരുന്നു. statistical models ഉപയോഗിച്ച് estrogenic സംയുക്തങ്ങളേ പോലെ തന്നെ anti-androgens ഉം സ്ത്രൈണവത്കരണത്തിന് കാരണമാകുന്നു തെളിയിച്ചു.

കീടനാശിനികളില്‍ നിന്നും ഇംഗ്ലീഷ് മരുന്നുകളില്‍ നിന്നുമാണ് Anti-androgenic രാസവസ്തുകള്‍ ജലത്തിലെത്തുന്നത്. ഈ രാസവസ്തുക്കള്‍ സസ്തനികളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന് ഡസന്‍ കണക്കിന് പഠനങ്ങള്‍ കണ്ടെത്തി എന്ന് Environmental Protection Agency യുടെ ecotoxicologist ആയ Gerald Ankley പറയുന്നു. എന്നാല്‍ ഇത് ആദ്യമായാണ് മത്സ്യങ്ങളില്‍ ഇത്തരം പഠനം നടത്തുന്നത്.

മനുഷ്യന്റേയും ആരോഗ്യത്തെ ബാധിക്കുന്ന രാസവസ്തുക്കള്‍ നദികളില്‍ എത്തിച്ചേരുന്നതിനെക്കുറിച്ച് ഗൌരവമായ ചോദ്യങ്ങളാണ് ഈ പഠനം ചോദിക്കുന്നത്. മീനുകള്‍ക്കും മനുഷ്യനും ഒരുപോലുള്ള ഹോര്‍മോണ്‍ സിസ്റ്റമാണെന്ന് കൂടി ഓര്‍ക്കുക. “മീനില്‍ അങ്ങനെ സംഭവിച്ചാല്‍ മനുഷ്യനിലും അങ്ങനെ സംഭവിക്കും.”, Tyler പറയുന്നു.

— സ്രോതസ്സ് discovery

ഒരു അഭിപ്രായം ഇടൂ