കടലിന് രോഗം

എല്ലാ ജീവജാലങ്ങളും – കരയിലേതായാലും കടലിലേതായാലും – രണ്ട് കാര്യത്തിന് കടലിനെ ആശ്രയിക്കുന്നു:

  • ഓക്സിജന്‍. ഭൂമിയിലുള്ള ഓക്സിജന്റെ കൂടുതലും ഉത്പാദിപ്പിക്കുന്നത് കടലിലെ phytoplankton ആണ്. മഴക്കാടുകളേക്കാള്‍ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കാവുന്നത് humble ആയ ഈ ഏകകോശ ജീവികളെയാണ്.
  • കാലാവസ്ഥാ നിയന്ത്രണം. കടലിലെ ജലപ്രവാഹങ്ങള്‍, കാറ്റ്, ജല-ചക്ര പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നമ്മുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്.

Sea Sick എന്ന പുസ്തകം ലോകത്തെ കടലിന്റെ ഇന്നത്തെ അവസ്ഥയെ പരിശോധിക്കുന്നു – അധികം പരിശോധന നടന്നിട്ടില്ലാത്ത ഭീകരമായ ഭൂമിയിലെ പാരിസ്ഥിതിക തകര്‍ച്ച – കടലിന്റെ എല്ലാ കാര്യത്തേയും നാം അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണ്. താപനില, ഉപ്പ് രസം, അമ്ലത, മഞ്ഞ് പാളി, വ്യാപ്തം, circulation, ഏറ്റവും പ്രധാനമായി അതിലെ ജീവജാലങ്ങള്‍, ഇവയെല്ലാം അതിവേഗം മാറുന്നു.

പ്രമുഖ ശാസ്ത്രജ്ഞരോടൊപ്പം Alanna Mitchell ഉം ലോകത്തെ സമുദ്രത്തിലെ 9 hotspots കളെ പരിശോധിക്കുന്നു. coral reef bleaching, ഓക്സിജന്‍ ഇല്ലാത്ത dead zones, Ph balance ന്റെ മാറ്റം, തുടങ്ങിയവയൊക്കെ Mitchell വിവരിക്കുന്നു.

– സ്രോതസ്സ് mcclelland

ഒരു അഭിപ്രായം ഇടൂ