ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുന്നു

www.reuters.comആഗോളതപനത്തിന്റെ ഫലമായി ചരിത്രം രേഖപ്പെടുത്തിയ ഒരു വമ്പന്‍ മഞ്ഞ് പാളി അന്റാര്‍ക്ടിക്കയില്‍ നിന്നും പൊട്ടി അടര്‍ന്നു. European Space Agency (ESA) യുടെ ഉപഗ്രഹചിത്രം അനുസരിച്ച് Wilkins Ice Shelf ല്‍ നിന്ന് എന്ന് കരുതപ്പെടുന്ന ഈ മഞ്ഞ് പാളിക്ക് 40 km നീളവും 500 മീറ്റര്‍ വീതിയുമുണ്ട്.

അന്റാര്‍ക്ടിക്കയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന 10 shelves ല്‍ ഒന്നാണ് Jamaica യുടെ വലിപ്പമുള്ള Wilkins. ആഗോളതപന ഫലമായി അവിടെ താപനില കൂടിക്കൊണ്ടിരിക്കുന്നു. Wilkins ല്‍ നിന്ന് പൊട്ടിയടര്‍ന്ന പരന്ന മുകള്‍ ഭാഗമുള്ള മഞ്ഞ് കട്ട വടക്ക് പടിഞ്ഞാറോട്ട് നീങ്ങുന്നതായാണ് ESA ചിത്രം കാണിക്കുന്നത്. 1950 ല്‍ 100 കിലോമീറ്റര്‍ വീതിയുണ്ടായിരുന്ന മഞ്ഞ് പാലം(ice bridge) ഇപ്പോള്‍ വെറും 20 മീറ്ററാണ്. അതിനാല്‍ സമുദ്രജലപ്രവാഹത്തിന് Wilkins shelf നെ കൂടുതല്‍ കഴുകി അകറ്റാനാവുന്നു.

1995 ലെ Larsen A യും 2002 ലെ Larsen B പോലെ അന്റാര്‍ക്ടിക് Peninsula യിലെ മറ്റ് 9 shelves ഉം കഴിഞ്ഞ 50 വര്‍ഷങ്ങളായി അപകടത്തിലാണ്. കടല്‍ത്തട്ടിലടിയുന്ന sediments ന്റെ Cores വെച്ച് നോക്കിയാല്‍ കുറഞ്ഞത് 10,000 വര്‍ഷത്തിലധികം പ്രായം ഈ മഞ്ഞിനുണ്ടാവുമെന്നാണ് കരുതുന്നത്.

www.reuters.com1ജനുവരിയില്‍ മഞ്ഞ് പാലത്തിന് ചുറ്റും ഷോപ്പിങ് മാളിന്റെ വലിപ്പത്തിലുള്ള മഞ്ഞ് കട്ടകള്‍ കാണപ്പെട്ടു. കടല്‍ മഞ്ഞില്‍ ഉള്‍പ്പെട്ടതാണിവ. സീലുകളേയും കാണാമായിരുന്നു.

കഴിഞ്ഞ 50 വര്‍ഷത്തില്‍ അന്റാര്‍ക്ടിക് Peninsula യില്‍ താപനില 3 ഡിഗ്രി കൂടി. ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ ഏറ്റവും വേഗം ചൂടാകുന്ന സ്ഥലം ഇതാണ്. ice shelves ഉരുകി ഇല്ലാതാകുന്നത് സമുദ്രജലനിരപ്പ് ഉയര്‍ത്തില്ല. പൊങ്ങിക്കിടക്കുന്ന മഞ്ഞ് ഉരുകുമ്പോള്‍ ചുരുങ്ങുന്നതാണ് കാരണം. എന്നാല്‍ ഇവയുടെ നാശം കരയിലെ ഹിമാനികള്‍ അതിവേഗം ഇടിഞ്ഞ് കടലിലെത്തി ഉരുകി ജലനിരപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.[അത് കൂടാതെ മഞ്ഞ് ശുദ്ധ ജലമാണ്. അത് ഉരുകുന്നത് സമുദ്ര ജലത്തിന്റെ ഘടന മാറ്റും.]

Wilkins ല്‍ ഇനി അധികം മഞ്ഞ് ബാക്കിയില്ല. അതിന് തെക്കുള്ള കൂടുതല്‍ ഉറഞ്ഞ മഞ്ഞില്‍ ഇതുവരെ ഉരുകല്‍ പ്രവണത കണ്ടുതുടങ്ങിയിട്ടില്ല.

— സ്രോതസ്സ് reuters

ഒരു അഭിപ്രായം ഇടൂ