അന്റാര്‍ക്ടിക് മുനമ്പില്‍ നിന്ന് വില്‍കിന്‍സ് മഞ്ഞ് പാളി പൊട്ടി പോകാനുള്ള risk കൂടുന്ന അവസരത്തില്‍ ESA യുടെ Envisat ഉപഗ്രഹം ആ ഭൂപ്രദേശത്തെ ദിവസവും ശ്രദ്ധിക്കുന്നു. ഉപഗ്രമെടുക്കുന്ന ചിത്രങ്ങള്‍ automatic ആയി ഈ വെബ്സൈറ്റില്‍ കയറ്റി പരിശോധിക്കുന്നതിനാല്‍ അതിന്റെ മാറ്റങ്ങള്‍ പെട്ടെന്നറിയാം.
2008 നവംബര്‍ അവസാനത്തില്‍ വില്‍കിന്‍സ് മഞ്ഞ് പാളിയില്‍ പുതിയ rifts വളര്‍ന്നു. ഏപ്രില്‍ 2009 ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ചത് പോലെ Charcot ദ്വീപും മഞ്ഞ് പാളിയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന മഞ്ഞ് പാലം തകരുന്നതിന് കാരണമായി.
ഈ പാലത്തിന് 100 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. ഈ തകര്‍ച്ച കാരണം മദ്ധ്യ വില്‍കിന്‍സ് മഞ്ഞ് പാളിയുടെ വടക്കേ മുന്‍ഭാഗത്ത് ഒരു barrier pinning back സംഭവിച്ചു. തകര്‍ച്ചയുടെ ഫലമായി പാളിയിലെ rifts ന് വീതികൂടുകയും പുതിയ പൊട്ടലുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
2009 ഏപ്രില്‍ അവസാനമായപ്പോഴേക്കും അസ്ഥിരതയുടെ സൂചനയായി icebergs മഞ്ഞ് പളിയില്‍ നിന്ന് അടര്‍ന്ന് തുടങ്ങി.
Envisat ഉപഗ്രഹത്തിന്റെ Advanced Synthetic Aperture Radar (ASAR) എടുത്ത ചിത്രങ്ങളുപയോഗിച്ച് നിര്‍മ്മിച്ചതാണ് മുകളില്‍ കൊടുത്ത അനിമേഷന്‍. അതിലേ ഏരോ ചിത്രങ്ങളും അവരുടെ ചിത്ര സംഭരണിയിലുണ്ട്.
– സ്രോതസ്സ് esa