കള്ളവും പച്ചക്കള്ളവും ശാസ്ത്രവും

Eos ല്‍ അടുത്തകാലത്ത് വന്ന ഒരു ലേഖനത്തില്‍ (Doran and Zimmermann, ‘Examining the Scientific consensus on Climate Change‘, Volume 90, Number 3, 2009) സര്‍വ്വേയില്‍ പങ്കെടുത്ത 97% വിദഗ്ദ്ധരും മനുഷ്യന്റെ പ്രവര്‍ത്തിയാണ് ആഗോള ശരാശരി(mean) താപനില ഉയര്‍ത്തുന്നതെന്ന് പറഞ്ഞപ്പോള്‍ 58% ശതമാനം പൊതുജനം മാത്രമാണ് അങ്ങനെ കരുതുന്നതെന്ന് കണ്ടെത്തി.

ഈ രണ്ട് സംഖ്യകള്‍ തമ്മിലുള്ള വ്യത്യാസം വിഷമമുണ്ടാക്കുന്നതാണ്. പൊതുജനത്തിന്റെ ശാസ്ത്ര സാക്ഷരത വളരെ താഴെയാണെന്നുള്ളതാണ് ഇതിന്റെ ഉത്തരം. Sherry Seethaler ന്റെ ‘Lies, Damn Lies, and Science’ എന്ന പുതിയ പുസ്തകം ശാസ്ത്ര സാക്ഷരത വളര്‍ത്തുന്നതിന് സഹായിക്കുമായിരിക്കും.

ശാസ്ത്രത്തെക്കുറിച്ചുള്ള പൊതുവായ കാര്യങ്ങളാണ് ഈ പുസ്തകത്തില്‍. മാധ്യമങ്ങളില്‍ ശാസ്ത്രത്തെ എങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നു, statistics എങ്ങനെ തെറ്റായി ഇപയോഗിക്കുന്നു, എങ്ങനെ ശാസ്ത്ര വളര്‍ച്ചയെ പൊതുജനങ്ങളിലെത്തിക്കാം എന്നതും ചര്‍ച്ച ചെയ്യുന്നുണ്ട്. ’ശാസ്ത്രത്തിന്റെ രീതി’ പലപ്പോഴും സാധാരണക്കാരുടെ മുമ്പില്‍ നേരെയല്ല. വിവിധ stake-holders ന്റെ സ്വാധീനം, ഗവേഷണത്തിന്റെ context എന്തെന്ന് അറിയുന്നതിന്റെ പ്രാധാന്യം, ശാസ്ത്രവും നയവും (policy) തമ്മിലുള്ള ബന്ധം ഇവയും ഉള്‍പ്പെടുത്തിയിട്ടുണ്ട് പുസ്തകത്തില്‍.

ഹരിതഗ്രഹ പ്രഭാവത്തെക്കുറിച്ചുള്ള വിശദീകരണത്തില്‍ ചെറിയ പിശകുണ്ട്. സൂര്യനില്‍ നിന്ന് വരുന്ന infrared വികിരണങ്ങളെ തിരികെ പ്രതിഭലിപ്പിക്കാനുള്ള കഴിവായി വായനക്കാര്‍ക്ക് തോന്നാം (p. 84). എന്നാല്‍ സൂര്യനില്‍ നിന്ന് വരുന്ന infrared വികിരണങ്ങളെ ഭൂമി ആഗിരണം ചെയ്യും. അങ്ങനെ ചൂടാകുന്ന ഭൂമി Planck’s law അനുസരിച്ച് തിരികെ infrared വികിരണങ്ങളെ പുറത്തുവിടുന്നു. ഇത് ഹരിതഗ്രഹ വാതകങ്ങളാല്‍ തിരികെ ഭൂമിയിലേക്ക് പ്രതിഭലിപ്പിക്കപ്പെടുന്നതാണ് ഹരിതഗ്രഹ പ്രഭാവം.

‘Lies, Damn Lies, and Statistics’ എന്ന പുസ്തകത്തിന്റെ തുടര്‍ച്ചയാണ് ‘Lies, Damn Lies, and Science’ എന്ന് വേണമെങ്കില്‍ പറയാം.

— സ്രോതസ്സ് realclimate

ഒരു അഭിപ്രായം ഇടൂ