നാം അവരെ വിളിക്കുന്നത് ജോലിചെയ്യുന്ന ദരിദ്രര്‍ (working poor) എന്നാണ്. അത് ശരിയായ പദമല്ല എന്നാണ് ഞങ്ങള്‍ കണ്ടെത്തിയത്. ആര്‍ക്കും തൊഴില്‍ ചെയ്ത് ദരിദ്രരാകാന്‍ ആഗ്രഹമില്ലല്ലോ. ആരും ദരിദ്രരെന്നോ താഴ്ന്ന വേതനക്കാരെന്നോ വിളിക്കപ്പെടാനും ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ അവരെ ജോലി ചെയ്യുന്ന ദരിദ്രര്‍ , താഴ്ന്ന വേതനക്കാരായ ജോലിക്കാര്‍ എന്നൊക്കെ വിളിച്ച് തുടങ്ങി. അത്തരം ജോലിക്കാരുമായി സംവദിക്കാനും അവരെ മനസിലാക്കാനും ശ്രമിച്ചു. അങ്ങനെ വേറൊരു രീതിയില്‍ വേണം അതിനെക്കുറിച്ച് സംസാരിക്കാന്‍ എന്നും മനസിലാക്കി. അവരെ epithet ആക്കുന്നതിന് പകമുള്ള അവരുടെ ജീവിതത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന “economically distressed” എന്ന വാക്കില്‍ എത്തിച്ചേര്‍ന്നത്.
വരുമാനത്തിന്റെ 30% ല്‍ അധികം ചിലവാക്കാതെ അവരുടെ തന്നെ ഭവനകമ്പോളത്തില്‍ നിന്ന് പുറത്ത് വരാന്‍ സാമ്പത്തികമായി distressed ആയ ഈ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല. 30% എന്നത് സര്‍ക്കാര്‍ നിലവാരമാണ്. നിങ്ങളുടെ വരുമാനത്തിന്റെ 30% എന്നത് സര്‍ക്കാര്‍ നിലവാരമാണ്. അതില്‍ അധികം വീട് വായ്പക്ക് ചിലവാക്കിയാല്‍ നിങ്ങള്‍ക്ക് മറ്റ് കാര്യങ്ങള്‍ക്ക് ചിലവാക്കാന്‍ പണം ബാക്കിയുണ്ടാവില്ല.
അമേരിക്കയില്‍ തൊഴില്‍ ശക്തിയുടെ (labor force) 21% വും സാമ്പത്തികമായി distressed ആയ ആള്‍ക്കാരാണെന്ന് ഞങ്ങള്‍ കണ്ടെത്തി. അത് മാറിക്കൊണ്ടിരിക്കുന്നതാണ്. മെട്രോ നഗരങ്ങളില്‍ അത് കൂടുതലാണ്. ന്യൂയോര്‍ക്കില്‍ 29.4% കുടുംബങ്ങളും സാമ്പത്തികമായി distressed ആണ്. മിയാമിയില്‍ 32.4%, ലോസാഞ്ജലസില്‍ 31%വും. വളരെ ഗൌരവമാര്‍ന്ന വിഷയമാണ് നാം സംസാരിക്കുന്നത്.
-Michael Zweig
അമേരിക്കയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ “തൊഴിലാളി വര്‍ഗ്ഗം” എന്ന വാക്ക് ഒരുതരത്തില്‍ നിരോധിക്കപ്പെട്ടതാണ്. അത് പറയുന്നവരെ വര്‍ഗ്ഗ യോദ്ധാക്കള്‍ എന്ന് ആരോപിക്കും. ദൌര്‍ഭാഗ്യവശാല്‍ ആ വാക്ക് വളരെ കുറവേ ഉപയോഗിക്കാറുള്ളു. എന്നാല്‍ catch phrase മദ്ധ്യവര്‍ഗ്ഗം എന്നതാണ്. അത് രണ്ടും ലക്ഷ്യം വെക്കുന്നത മദ്ധ്യവര്‍ഗ്ഗത്തെയാണ്. മദ്ധ്യവര്‍ഗ്ഗമെന്നതിന് എപ്പോഴും വലുതാകുന്ന നിര്‍വചനമാണ്. പ്രതിവര്‍ഷം $20,000 ഡോളര്‍ മുതല്‍ $200,000 ഡോളര്‍ വരെ വരുമാനമുള്ളവര്‍ മദ്ധ്യവര്‍ഗ്ഗമാണ്. രാജ്യത്തെ തൊഴിലാളികളെ പിഴിയുന്നതിനെ ഫെഡറല്‍ സര്‍ക്കാര്‍ അവഗണിക്കുകയാണ്.
– Steve Greenhouse
വര്‍ഗ്ഗ സമരത്തെക്കുറിച്ചൊരു ചര്‍ച്ച തീര്‍ച്ചയായും നടക്കുന്നുണ്ട്. സമ്പത്തിനെ താഴേക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ആരെങ്കിലും സംസാരിച്ചാലുടനെ കേള്‍ക്കാം, “ഓ, അത് വര്‍ഗ്ഗ സമരമാണ്.” ശരിയാണ്. എന്നാല്‍ സമ്പത്തിനെ മുകളിലേക്ക് വിതരണം ചെയ്യുന്നതും വര്‍ഗ്ഗ സമരമെന്നാണ്. അതി തീവൃമായ വര്‍ഗ്ഗ സമരത്തിന്റെ 35 വര്‍ഷക്കാലമാണിത്. ഇതില്‍ തൊഴിലാളി വര്‍ഗ്ഗം പരാജയപ്പെട്ടു. വര്‍ഗ്ഗങ്ങളില്ല എന്നും വര്‍ഗ്ഗ സമരം നടക്കുന്നുമില്ലെന്നും ജനത്തെ വിശ്വസിപ്പിച്ച് അവരുടെ ശ്രദ്ധക്ക് മറയുണ്ടാക്കുന്നതും വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ഈ രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണെന്ന് ജനശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് വളരെ പ്രധാനമായ കാര്യമാണ്.
-Michael Zweig
ഒരു പരിഹാരം 1935 ലെ New Deal ലുണ്ട്. അതിന്റെ National Labor Relations Act, Employee Free Choice Act തുടങ്ങിയവ. അത് തൊഴിലാളികള്‍ക്ക് സംഘടിച്ച് അവകാശങ്ങള്‍ നേടിയെടുക്കാനവസരം നല്‍കുന്നു.
– Steve Early
കുടിയേറ്റത്തെക്കുറിച്ച് പറഞ്ഞാല്‍ ഈ രാജ്യത്ത് രണ്ട് തരത്തിലുള്ള തൊഴിലാളികളുണ്ട്. പൌരന്‍മാരയ തൊഴിലാളികളും, കുടിയേറ്റക്കാരയാ തൊഴിലാളികളും. ഇതില്‍ കുടിയേറ്റക്കാരെ രണ്ടാം തരം പൌരന്‍മാരായാണ് കണക്കാക്കുന്നത്.
-Michael Zweig
ക്ലിന്റണിന്റേയും കാര്‍ട്ടറുടേയും സര്‍ക്കാരുള്‍പ്പടെ കഴിഞ്ഞ 30 വര്‍ഷത്തെ തൊഴില്‍ നിയമങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അസംതൃപ്തിയേയുണ്ടാവൂ. വലിയ തോതില്‍ grassroots പ്രസ്ഥാനങ്ങളുടെ ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സൃഷ്ടിക്കാനാവൂ.
– Steve Early
Discussion: Michael Zweig, Steven Greenhouse, Steve Early, Amy Goodman, Juan Gonzalez
Michael Zweig, Professor of economics and director of the Center for Study of Working Class Life at the State University of New York at Stony Brook. His most recent book is What’s Class Got to Do with It?: American Society in the Twenty-First Century.
Steven Greenhouse, labor and workplace reporter for the New York Times, and author of the new book The Big Squeeze: Tough Times for the American Worker.
Steve Early, Boston-based labor journalist and the author of a forthcoming book for Monthly Review Press called Embedded with Organized Labor: Journalistic Reflections on the Class War at Home. For twenty-seven years, he was an organizer for the Communications Workers of America.
– സ്രോതസ്സ് democracynow