£100 കോടി പൌണ്ടിന്റെ ആണവ വെള്ളാന

സാമ്പത്തിക ലാഭം, തെളിയിക്കപ്പെടാത്ത സാങ്കേതികവിദ്യ തുടങ്ങി എല്ലാ മുന്നറീപ്പുകളേയും അവഗണിച്ച് സര്‍ക്കാര്‍ അംഗീകാരം കൊടുത്ത വിവാദമായ ഒരു ആണവ പുനചംക്രമണ നിലയത്തിന്റെ നിര്‍മ്മാണച്ചിലവ് കുത്തനെ ഉയര്‍ന്ന് £100 കോടി പൌണ്ടായി. ഇത് വരെ അത് ശരിക്ക് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുമില്ല.

വിഷമയമായ മാലിന്യങ്ങളെ ഉപയോഗപ്രദമായ ഇന്ധനമായി മാറ്റി ലോകം മുഴുവന്‍ വില്‍ക്കാം എന്ന വാഗ്ദാനത്തോടെയാണ് Sellafield നിലയം തുടങ്ങിയത്. പ്രതിവര്‍ഷം 120 ടണ്‍ പുനചംക്രമണം ചെയ്ത ഇന്ധനം എന്ന തോതില്‍ ഉത്പാദിപ്പാനാവും എന്ന് പദ്ധതിയുടെ വക്താക്കള്‍ പറഞ്ഞു. ഇത് വഴി നിലയത്തിന്റെ ജീവിതകാലത്ത് £20 കോടി പൌണ്ട് ലാഭം ഉണ്ടാക്കാം. എന്നാല്‍ സാങ്കേതിക തകരാറിനാല്‍ 2001 ല്‍ നിലയം തുടങ്ങിയതിന് ശേഷം ഇത് വരെ 6.3 ടണ്‍ ഇന്ധനമേ ഉത്പാദിപ്പിക്കാനായുള്ളു എന്നാണ് Independent ന്റെ അന്വേഷണത്തിന് ശേഷം സര്‍ക്കാര്‍ പറയുന്നത്.

£120കോടി പൌണ്ട് വില വരുന്ന mixed oxides (Mox) ഇന്ധനം ഉത്പാദിപ്പിക്കുന്നതിനാലാണ് നിര്‍മ്മാണ ചിലവ് £60 കോടി പൌണ്ടിലധികമായ ഈ നിലയത്തെ Mox നിലയം എന്ന് വിളിക്കാന്‍ കാരണം. ഇത് ആണവ വ്യവസായത്തിലെ വെള്ളാനയും ബ്രിട്ടീഷ് വ്യാവസായിക ചരിത്രത്തിലെ വലിയ പരാജവും ആണ്. നികുതി ദായകര്‍ക്ക് ഇത് കാരണം പ്രതിവര്‍ഷം £9 കോടി പൌണ്ട് വീതം നഷ്ടമാകുന്നു. ഈ നിലയം ഉടനെ അടക്കണം എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിപക്ഷ MPമാരും ആവശ്യപ്പെടുന്നത്. ഇതിന് അനുമതി നല്‍കിയ മന്ത്രിയെ പൊതു വിചാരണ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഈ വിവരങ്ങള്‍ പുറത്തായത് ബ്രിട്ടണില്‍ “ആണവ പുനരുദ്ധാരണ” പദ്ധതികള്‍ നടപ്പാക്കാന്‍ തുനിഞ്ഞ സര്‍ക്കാരിനൊരടിയാണ്. 2050 ഓടെ ആണവോര്‍ജ്ജം ഉപയോഗിച്ച് കാര്‍ബണ്‍ ഉദ്‌വമനം 80% കുറക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതികളിട്ടിരുന്നത്. [ആണവോര്‍ജ്ജം കാര്‍ബണ്‍ ഉദ്‌വമനം കുറക്കില്ല.] Department of Energy and Climate Change ലെ ഒരു ഉദ്യോഗസ്ഥന്റെ അഭിപ്രായം, ഈ നിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരാശാജനകമാണെന്നാണ്.

നിലയത്തിന്റെ നഷ്ടം സര്‍ക്കാര്‍ മറച്ച് വെക്കുകയായിരുന്നു. പൊതു ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന Nuclear Decommissioning Authority (NDA) ആണ് നിലയത്തിന്റെ ഉടമകള്‍. രഹസ്യ വ്യാപാര കരാറുകളുണ്ടെന്ന പേരില്‍ തുടക്കത്തില്‍ അവര്‍ നഷ്ടത്തിന്റെ കണക്ക് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. G20 summit ന്റെ ദിവസം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒരു പട്ടികയില്‍ നിലയത്തിന്റെ നഷ്ടം അവസാനം പുറത്തു വന്നു.

പരിസ്ഥിതി മന്ത്രിയായ Michael Meacher നിലയത്തിന് അനുമതി നല്‍കാതിരിക്കാന്‍ ശ്രമിച്ചയാളാണ്. അദ്ദേഹം പറയുന്നു, : “നികുതിദായകരുടെ പണം നഷ്ടമാക്കുന്നത് മാപ്പ് കൊടുക്കാനാവാത്ത തെറ്റാണ്. നിലയത്തിന്റെ നിര്‍മ്മാണത്തിനെതിരെ വര്‍ഷങ്ങളോളം എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍ Mox നിലയം ലാഭകരമാണെന്നും ഈ ഇന്ധനത്തിന്റെ കമ്പോളം വളരുമെന്ന ആണവവ്യവസായത്തിന്റെ ഉറപ്പിനാല്‍ ടോണി ബ്ലയര്‍ ആ എതിര്‍പ്പുനെ മറികടന്നു.”

Climate Change Secretary സെക്രട്ടറിയായ Ed Miliband നിലയം നിര്‍ത്താനുള്ള നിയമം കൊണ്ടുവരും എന്ന് മിക്കവരും കരുതുന്നു. നിലയത്തിന്റെ ഭാവി “under review” ആണെന്ന് NDA യും സമ്മതിക്കുന്നുണ്ട്.

പ്രതിപക്ഷ MP മാര്‍ നിലയത്തിന്റെ പ്രവര്‍ത്തനത്തെ ആക്ഷേപിക്കുന്നു. “Sellafield ലെ Mox നിലയം ചിലവേറിയ ഒരു വെള്ളാനയും നികുതിദായകരുടെ പണത്തിലെ തമോദ്വാരവുമാണ്,” എന്ന് Liberal Democrats ആയ Simon Hughes പറയുന്നു. “ലേബര്‍ പാര്‍ട്ടിയുടെ ലക്ഷ്യമില്ലാത്ത, ചിലവേറിയ ആണവോര്‍ജ്ജ പ്രേമബന്ധത്തിന്റെ ഉദാഹരണമാണ്. പുതിയ ആണവനിലയം പണിയുക എന്നത് ശതകോടിക്കണക്കിന് പണം വലിച്ചെറിയുന്നതിന് തുല്യമാണ്. ഒരിക്കലും അവ സമയത്ത് പണി തീര്‍ക്കുകയോ ബഡ്ജറ്റിനകത്ത് നില്‍ക്കുകയോ ചെയ്യില്ല. അവ ബ്രിട്ടണിന്റെ ഊര്‍ജ്ജ ആവശ്യകതക്ക് പരിഹാരവുമല്ല.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

നിലയത്തിന് അസന്തുഷ്ടമായ ഒരു ചരിത്രമാണുള്ളത്. 1990കളില്‍ ഈ നിലയത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ തന്നെ യുറേനിയവും പ്ലൂട്ടോണിയവും reprocessing ചെയ്യുന്നത് ആയുധഗുണമേന്‍മയുള്ള പദാര്‍ത്ഥം ലോകം മുഴുവന്‍ വിതരണം ചെയ്യുന്നതിന്റെ സുരക്ഷയെക്കുറിച്ചുള്ള concerns ഗ്രീന്‍ പീസ് പ്രകടിപ്പിച്ചിരുന്നു. ശാസ്ത്രജ്ഞര്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍, MPമാര്‍ തുടങ്ങിയവര്‍ നിലയത്തിന്റെ സാമ്പത്തിക വിജത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മൊത്തം പ്രവര്‍ത്തന കാലം കൊണ്ട് £21.6 കോടി പൌണ്ടിന്റെ ലാഭം ഇത് നല്‍കുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയി. ആ ലാഭത്തിന്റെ കണക്കില്‍ £50 കോടി പൌണ്ടിന്റെ നിലയ നിര്‍മ്മാണ ചിലവ് കണക്കാക്കിയിരുന്നില്ല.

1999 ല്‍ നിലയത്തിന് ഒരു അക്കിടി പറ്റി. Sellafield നിലയത്തിലെ തൊഴിലാളികള്‍ Mox ഇന്ധനത്തിന്റെ ഗുണമേന്‍മ വിവരത്തില്‍ കൃത്രിമത്തം നടത്തുന്നതായി Independent റിപ്പോര്‍ട്ട് ചെയ്തു. ഈ ഇന്ധനം വന്‍തോതില്‍ വാങ്ങുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കരുതിയിരുന്ന ജപ്പാന് വിശ്വാസം നഷ്ടപ്പെട്ടു. അത് ഇന്ധനത്തിന്റെ ഓര്‍ഡറില്‍ വലിയ ഇടിവുണ്ടാക്കി. ആ കുറവ് ഒരിക്കലും നികത്താനായില്ല.

2001 ല്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ കാലം തൊട്ട് സങ്കീര്‍ണ്ണ പുനചംക്രമണ പരിപാടി breakdowns ഉം പ്രശ്നങ്ങള്‍ നിറഞ്ഞതുമായിരുന്നു. ഇന്ധനം നിര്‍മ്മിക്കുന്നതിലെ അവസാന ഘട്ടമായ “fuel assemblies” നിര്‍മ്മിക്കുന്നത് ഇപ്പോള്‍ പ്രശ്നമാണ്. ഇതൊക്കെയുണ്ടായിട്ടും സര്‍ക്കാര്‍ അത് പുറത്ത് പറയാന്‍ തയ്യാറാവുന്നില്ല. 2004 ലെ വലിയ പ്രശ്നത്തിന് ശേഷവും സര്‍ക്കാര്‍ പറയുന്നത് നിലയം “strong as ever” എന്നാണ്. നിലയം നിര്‍ത്തുമ്പോള്‍ വേണ്ടിവരുന്ന decommissioning ചിലവുകളും വളരെ അധികമായിരിക്കുമെന്ന് പ്രതിഷേധക്കാരും കരുതുന്നു. നികുതിദായകരുടെ പണത്തിന്റെ ഭീമമായ നഷ്ടം.

“പുനരുത്പാദിതോര്‍ജ്ജത്തിന് ഇതുപോലുള്ള സബ്സിഡി ലഭിച്ചാലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. എന്തുകൊണ്ട് തെറ്റിധരിപ്പിക്കുന്ന സാമ്പത്തിക അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ ആണവ വ്യവസായം കുപ്രസിദ്ധമാണെന്നുള്ളതിന്റെ വീണ്ടുമുള്ള ഓര്‍മ്മപ്പെടുത്തലാണ് Mox നിലയത്തിന്റെ പരിതാപകരമായ പരാജയം.

ഈ വ്യവസായത്തിന്റെ വാഗ്ദാനങ്ങളെ സംശയത്തോടെ കാണണമെന്ന് വര്‍ഷങ്ങളായി ഞങ്ങള്‍ സര്‍ക്കാരിനോട് പറയുന്നുണ്ട്. എന്നാല്‍ അത് പൊട്ടച്ചെവിയിലാണ് പതിച്ചത്. വീണ്ടും ഒരിക്കല്‍ കൂടി പഴയ വാചകങ്ങള്‍ പുതിയ തിളങ്ങുന്ന ഉപകരണങ്ങളില്‍ പൊതിഞ്ഞ് നടത്തിയ സാമ്പത്തിക forecasts മന്ത്രിമാര്‍ വിഴുങ്ങുന്നു,” എന്ന് ഗ്രീന്‍ പീസിന്റെ Nathan Argent പറയുന്നു.

– സ്രോതസ്സ് independent.

ഒരു അഭിപ്രായം ഇടൂ