സാമ്പത്തിക തകര്‍ച്ച ഇതുവരെ ബംഗ്ലാദേശിനെ ബാധിച്ചിട്ടില്ല[2009]. ആ സുനാമി അടിക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് ഞങ്ങള്‍. പ്രവാസി തൊഴിലാളികള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ജോലി ചെയ്യുന്ന മൊത്തം തൊഴിലാളികളെ അപേക്ഷിച്ച് ചെറിയ തോതിലാണ് എന്ന് മാത്രം. ഒരിക്കല്‍ അത് വലിയ പ്രശ്നമാവും. മാന്ദ്യം വലുതായിക്കൊണ്ടിരിക്കുകയാണ്. കുറഞ്ഞിട്ടില്ല. കയറ്റുമതി ഓര്‍ഡറുകള്‍ കുറയുന്നു. പൂര്‍ണ്ണമായി ഇല്ലാതായിട്ടില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ചില ഗുണങ്ങളുണ്ട്. ലോകത്തിലേക്കും ഏറ്റവും കുറവ് വേതനമുള്ള രാജ്യം ബംഗ്ലാദേശാണ്. അതുകൊണ്ട് ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നു. സുനാമി എപ്പോള്‍ അടിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല.
സാമ്പത്തിക തകര്‍ച്ചയും കാലാവസ്ഥാമാറ്റവും
നാം എല്ലാവരും സംസാരിക്കുന്നത് സാമ്പത്തിക തകര്‍ച്ചയേക്കുറിച്ചാണ്. മുഖതാളില്‍, എഡിറ്റോറിയല്‍ ഇവയെല്ലാം സാമ്പത്തിക തകര്‍ച്ചയേക്കുറിച്ച് മാത്രം സംസാരിക്കുന്നു. എന്നാല്‍ അത് മാത്രമല്ല ഇപ്പോള്‍ നടക്കുന്ന പ്രശ്നം. ഒരു ഭക്ഷ്യ പ്രശ്നം നടക്കുന്നുണ്ട്. ഒരു ഊര്‍ജ്ജ പ്രശ്നം നടക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളുണ്ട്. ഇവ മുഖതാളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഊര്‍ജ്ജ പ്രതിസന്ധി ഊര്‍ജ്ജത്തിന്റെ വില ആകാശംമുട്ടെയാക്കി. ഇതെല്ലാം ഒരേ സമയത്ത് സംഭവിക്കുകയാണ്. ഇതെല്ലാം ഒറ്റപ്പെട്ട കാര്യങ്ങളല്ല. വ്യവസ്ഥയുടെ അടിസ്ഥാന പ്രശ്നങ്ങളാണ് ഇതെല്ലാം.
കമ്പോളത്തിലും സ്വയം തിരുത്തുന്ന രീതിയിലും അടിസ്ഥാനമാണ് മുതലാളിത്തം. അത് പ്രവര്‍ത്തിക്കുന്നില്ല.
മനുഷ്യ ചരിത്രത്തിലെ നിര്‍ണായക നിമിഷമല്ലേ ഇത്. 1930 ലെ മഹാമാന്ദ്യം നാം കണ്ടതാണ്. ഒരു തലമുറ കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു മഹാമാന്ദ്യം. ഇത് പരിഹരിക്കാന്‍ മൂന്നാം ലോക മഹായുദ്ധം നമുക്ക് വേണ്ട. മുതലാളിത്തത്തിന്റെ ഭാവി എന്താണ്?
ഇപ്പോഴത്തെ പ്രശ്നം മഹാമാന്ദ്യത്തെക്കാള് വളരെ മോശമാണ്. മഹാമാന്ദ്യത്തിന് സാമ്പത്തിക പ്രശ്നം മാത്രമേയുണ്ടായിരുന്നുള്ളു. ഇപ്പോള്‍ ധാരാളം പ്രശ്നങ്ങള്‍ ഒന്നിച്ചാണ് വന്നിരിക്കുന്നത്. ഇതൊരു വലിയ പ്രശ്നമാണ് അതോടൊപ്പം മനുഷ്യര്‍ക്ക് മുമ്പില്‍ വന്ന ഒരു അവസരവുമാണ്. വ്യവസ്ഥക്ക് മാറ്റം വരുത്താനുള്ള അവസരം. കാര്യങ്ങള്‍ ശരിയായി നടക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരിഷ്കാരമൊന്നും കൊണ്ടുവരേണ്ട കാര്യമില്ല. വ്യവസ്ഥയെ തൊടേണ്ട കാര്യം പോലുമില്ല. എന്നാല്‍ ഇപ്പോള്‍ എഞ്ജിന്‍ തന്നെ തകര്‍ന്നിരിക്കുകയാണ്. തുറക്കാനും, പണിയാനും, ഇനി ഇത്തരം പ്രശ്നങ്ങളുണ്ടാകാത്ത വിധം പരിഷ്കരിക്കാനുമുള്ള നല്ല സമയമാണിത്. നാം തന്നെയാണ് ഈ പ്രശ്നങ്ങളെല്ലാമുണ്ടാക്കിയത്. അതുകൊണ്ടാണ് നാം എല്ലാം നിലകൊള്ളുന്ന മുതലാളിത്ത വ്യവസ്ഥയുടെ പ്രശ്നങ്ങള്‍ നാം തന്നെ പരിഹരിക്കണം എന്ന് പറയുന്നത്.
മുതലാളിത്ത വ്യവസ്ഥ അടിസ്ഥാനപരമായി പ്രശ്നങ്ങളുള്ളതാണ്. മനുഷ്യന്‍ എന്ന ഒരു ഘടകത്തില്‍ അടിസ്ഥാനമായ വ്യവസ്ഥയാണിത്. ലാഭം വര്‍ദ്ധിപ്പിക്കുക മാത്രമാണ് അതിന്റെ ലക്ഷ്യം.
ചെറുതാകുന്ന സര്‍ക്കാര്‍
പകുതി പണിത വ്യവസ്ഥയാണ് ഇപ്പോളുള്ളത്. ഇതില്‍ മനുഷ്യനെ ഒറ്റ dimension ഉള്ള വസ്തുവായി ചുരുക്കുന്നു. ലാഭം വര്‍ദ്ധിപ്പിക്കുക മാത്രമാണ് അത് ചെയ്യുന്നത്. എന്നാല്‍ യഥാര്‍ത്ഥ മനുഷ്യന്‍ ഒറ്റ dimension ഉള്ളതല്ല. മനുഷ്യര്‍ സ്വാര്‍ത്ഥരാണ്. ത്വാതികര്‍ ആ സ്വാര്‍ത്ഥതയെ എടുത്ത് വലിയ ഒരു തത്വസംഹിതയുണ്ടാക്കി. മുതലാളിത്തം എന്ന് അതിനെ വിളിക്കുകയും ചെയ്തു. ആഡം സ്മിത്ത് രണ്ട് പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഒരണ്ണം Wealth of Nation ഉം രണ്ടാമത്തേത് “Theory of Moral Sentiments” ഉം. രണ്ടാമത്തെ പുസ്തകത്തിന് ആരും ശ്രദ്ധകൊടുത്തില്ല. മനുഷ്യന്റെ വേറൊരു വശത്തേക്കുറിച്ചാണ് അദ്ദേഹം ആ പുസ്തകത്തില്‍ പറയുന്നത്. മനുഷ്യര്‍ സ്വാര്‍ത്ഥതയില്ലാത്തവരുമാണ്. അതില്‍ അടിസ്ഥാനമായ ഒരു വാണിജ്യ പദ്ധതി എങ്ങനെയിരിക്കും? രണ്ട് രീതിയിലുള്ള വാണിജ്യപദ്ധതികള്‍ നാം എന്തുകൊണ്ട് സ്ഥാപിക്കുന്നില്ല? സ്വാര്‍ത്ഥതയില്‍ അടിസ്ഥാനമായ വാണിജ്യം പണമുണ്ടാക്കാനും, രണ്ടാമത്തേത് സാമൂഹ്യ വാണിജ്യവും.
Muhammad Yunus, Paranjoy Guha Thakurta
– സ്രോതസ്സ് Loksabha TV.
Gnuഉം സ്വതന്ത്ര സോഫ്റ്റ് വെയര് പ്രസ്ഥാനവും അത്തരത്തിലുള്ള ഒന്നാണ്.