അമിതമായ മത്സ്യബന്ധനം കാരണം അറ്റ്‌ലാന്റിക് നീലച്ചിറക് ചൂര (Atlantic bluefin tuna)ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് WWF പറയുന്നു. സമുദ്രത്തിലെ ഏറ്റവും വലിയയതും വേഗതയേറിയതുമായ ഇരപിടിയന്‍മാരാണ് ഈ ചൂരകള്‍. ഈ രീതിയില്‍ പോയാല്‍ നാല് വയസില്‍ പ്രായമായ ചൂരകള്‍ 2012 ഓടെ ഇല്ലാതാകും.
500 കിലോവരെ ഭാരവും ഒരു സ്പോര്‍ട്സ് കാറിന്റെ വേഗതയും ഇവ സൂഷി ഭക്ഷണപ്രീയരുടെ ഇഷ്ടാഹാരമാണ്. മെഡിറ്ററേനിയല്‍ കപ്പല്‍ കൂട്ടം നിയമവിരുദ്ധമായി മത്സ്യബന്ധനം തുടങ്ങിയതോടെ കഴിഞ്ഞ ദശാബ്ദത്തില്‍ ജപ്പാനില്‍ നിന്ന് ഇതിന്റെ ആവശ്യകത പൊട്ടിത്തെറിയുടെ തോതിലായിരുന്നു. ഒരു കാലത്ത് റോമന്‍ സൈന്യം ഇവയുടെ ഇറച്ചി ഉണക്കി ആഹാരമായി ഉപയോഗിച്ചിരുന്നു.
ചൂരയെ സംരക്ഷിക്കാനായി ഇറ്റലിയിലെ സൂപ്പര്‍ മാര്‍ക്കറ്റായ Carrefour’s യും ധാരാളം ഹോട്ടലുകളും ഇവയുടെ ഇറച്ചി ബഹിഷ്കരിച്ചിരിക്കുകയാണ്.
1990 കള്‍ക്ക് ശേഷം ചൂരയുടെ ശരാശരി ഭാരം പകുതിയായി കുറഞ്ഞു എന്ന് WWF ന്റെ കണക്കുകള്‍ കാണിക്കുന്നു. കുഞ്ഞുങ്ങളുടെ എണ്ണത്തിലും കാര്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്.
മെഡിറ്ററേനിയനിലെ Straits of Gibraltar ല്‍ മെയ് ജൂണ്‍ സമയത്തെ പൂര്‍ണ്ണമായ മത്സ്യബന്ധന നിരോധനം കൊണ്ടേ നീലച്ചിറക് ചൂരയെ സംരക്ഷിക്കാനാവൂ എന്ന് WWF ഉം ഗവേഷകരും പറയുന്നു.
– from reuters.
മീന്‍ തിന്നുന്നത് കുറക്കുന്നതിന് നന്ദി.