ശുദ്ധ വായു നിയമം

പശ്ചാത്തലം

ഏപ്രില്‍ 2, 2007, Massachusetts v. EPA, 549 U.S. 497 (2007), ശുദ്ധ ഊര്‍ജ്ജ നിയമത്തിന്റെ (Clean Air Act) പരിധിയില്‍ പെടുന്ന അന്തരീക്ഷം മലിനമാക്കുന്ന വാതകങ്ങളുടെ കൂട്ടത്തില്‍ ഹരിതഗൃഹ വാതകങ്ങളും ഉണ്ടെന്ന സുപ്രീം കോടതി കണ്ടെത്തി. പുതിയ വാഹനങ്ങളില്‍ നിന്ന് വരുന്ന ഹരിതഗൃഹ വാതകങ്ങള്‍ പൊതുജനാരോഗ്യം തകര്‍ക്കുന്ന മലിനീകരണം ഉണ്ടാക്കുന്നോ ഇല്ലയോ എന്ന് അധികാരികള്‍ ഉറപ്പ് വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് ചെയ്യുമ്പോള്‍ അധികാരികള്‍ Clean Air Act ന്റെ 202(a) വിഭാഗം പറയുന്നതുപോലെ ചെയ്യണം. പരിസ്ഥിതി സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.

പ്രവര്‍ത്തി

Clean Air Act ന്റെ 202(a) വിഭാഗത്തില്‍ ഹരിതഗൃഹവാതകങ്ങളെക്കുറിച്ച് പറയുന്ന രണ്ട് കാര്യങ്ങള്‍ ഉള്‍പ്പെട്ട proposal അധികാരികള്‍ ഒപ്പുവെച്ചു:

  • ഇപ്പോഴത്തെ തലമുറക്കും ഭാവി തലമുറക്കും ഭീഷണിയായി പരിസരമലിനീകരണം ഉണ്ടാക്കുന്ന ആറ് ഹരിത ഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്(CO2), മീഥേന്‍(CH4), നൈട്രസ് ഓക്സൈഡ്(N2O), ഹൈഡ്രോ ഫ്ലൂറോ കാര്‍ബണ്‍(HFCs), പെര്‍ഫ്ലൂറോ കാര്‍ബണ്‍(PFCs), സള്‍ഫര്‍ ഹെക്സാ ഫ്ലൂറൈഡ് (SF6) എന്നിവയുടെ സാന്ദ്രത പരിശോധിക്കുക. ഇതിനെ endangerment finding എന്ന് വിളിക്കും
  • പുതിയ വാഹനങ്ങളില്‍ നിന്നുള്ള കാലാവസ്ഥാമാറ്റത്തിന് കാരണമാകുന്ന CO2, CH4, N2O, HFCs തുടങ്ങിയ ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‍വമനം കണ്ടെത്തുക. ഇതിനെ cause or contribute finding എന്ന് വിളിക്കുന്നു.

ഈ പ്രവര്‍ത്തികളും ഭാവിയിലെ പ്രവര്‍ത്തികളും വ്യവസായത്തിന് മേലോ മറ്റുള്ളവരിലോ എന്തെങ്കിലും ആവശ്യങ്ങള്‍ നിര്‍ബന്ധിക്കില്ല. Clean Air Act അടിസ്ഥാനത്തിലുള്ള endangerment finding യാന്ത്രികമായ (automatic) നിയന്ത്രണത്തെ തുടങ്ങില്ല.

– സ്രോതസ്സ് epa
എത്ര ശക്തമായ നിയമം അല്ലേ! ആരേയും നോവിക്കാതെ …

ഒരു അഭിപ്രായം ഇടൂ