ഹരിത സമ്പദ്‌വ്യവസ്ഥയില്‍ ചൈനയുടെ നിക്ഷേപം

ചൈനയിലെ നേതാക്കള്‍ മണിക്കൂറില്‍ $1.26 കോടി ഡോളര്‍ എന്ന തോതിലാണ് ഹരിത സമ്പദ്‌വ്യവസ്ഥയില്‍ നിക്ഷേപം നടത്തുന്നത്.

American Progress Action Fund ലെ ഗവേഷകനായ Ben Furnas ആണ് ഇങ്ങനെ പറയുന്നത്. ചൈന സോളര്‍ പാനല്‍ നിര്‍മ്മാണത്തില്‍ ലോകത്തിലെ മുന്‍ നിര രാജ്യമാണ്. ജപ്പാന് ശേഷമുള്ള രണ്ടാം രാജ്യമാണ് അവര്‍. കാറ്റാടി നിര്‍മ്മാണത്തില്‍ അവര്‍ ഒന്നാമതാണ്.

HSBC Global Research നടത്തിയ വിശകലനത്തില്‍ പറയുന്നത് കഴിഞ്ഞ രണ്ട് വര്‍ഷത്തെ $58600 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജില്‍ 40%വും സര്‍ക്കാര്‍ നടത്തിയ പുനരുത്പാദിതോര്‍ജ്ജ നിക്ഷേപം, കാര്‍ബണ്‍ കുറഞ്ഞ വാഹനങ്ങള്‍, അതിവേഗ തീവണ്ടി, ആധുനിക വൈദ്യുതി ഗ്രിഡ്ഡ്, ഊര്‍ജ്ജ ദക്ഷത മെച്ചപ്പെടുത്തല്‍, ജല പരിപാലനം, മലിനീകരണ നിയന്ത്രണം തുടങ്ങിയവയിലാണ്.

ചൈനയില്‍ മൊത്തം മുമ്പ് സര്‍ക്കാരും സ്വകാര്യ സ്ഥാപനങ്ങളും പുനരുത്പാദിതോര്‍ജ്ജം, കാര്‍ബണ്‍ കുറഞ്ഞ വാഹനങ്ങള്‍, ഊര്‍ജ്ജ ദക്ഷത തുടങ്ങിയ രംഗങ്ങളില്‍ നടത്തിവന്ന വമ്പന്‍ നിക്ഷേപങ്ങളുടെ പുറത്താണ് ഈ ഉത്തേജക പാക്കേജ്. അമേരിക്ക ഈ രംഗങ്ങളില്‍ നിക്ഷേപിക്കുന്ന തുകയുടെ ആറ് മടങ്ങാണ് ഇത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് മണിക്കൂറില്‍ $1.26 കോടി ഡോളര്‍ എന്ന തോതിലാണ് പണം നിക്ഷേപിക്കപ്പെടുക. American Recovery and Reinvestment Act പ്രകാരം അമേരിക്ക അടുത്ത രണ്ട് വര്‍ഷത്തേക്ക് $11200 കോടി ഡോളര്‍ ചിലവാക്കും. ചൈനയേക്കാള്‍ പകുതി എന്ന് HSBC പറയുന്നു.

ഇപ്പോള്‍ തന്നെ ചൈനയിലെ പുനരുത്പാദിതോര്‍ജ്ജ രംഗം വലിയ തോതില്‍ വളരുകയാണ്. സോളാര്‍ പാനല്‍ വ്യവസായത്തിന്റെ കാര്യം നോക്കാം. 1990കളില്‍ അമേരിക്കയായിരുന്നു ഈ രംഗത്ത് ലോക നേതാവ്. 1994 – 1998 കാലത്ത് അമേരിക്ക ജപ്പാനേക്കാളും ചൈനയേക്കാളും മൊത്തം യൂറോപ്പിനേക്കാളും പാനലുകള്‍ ഉത്പാദിപ്പിച്ചു. എന്നാല്‍ 2000 ന്റെ തുടക്കത്തില്‍ ബുഷ് സര്‍ക്കാര്‍ ആഗോളതപന വിവരങ്ങള്‍ പൂഴ്ത്തിവെക്കുകയും ഒരു പുനരുത്പാദിതോര്‍ജ്ജ portfolio standard സൃഷ്ടിക്കുന്നത് തടയുകയും ചെയ്തു. അങ്ങനെ അമേരിക്ക പിന്നിലായി.

2001, 2003, 2005 കാലത്തെ ഒരു നിര ഊര്‍ജ്ജ നിയമങ്ങള്‍ കൊണ്ട് വന്ന് ബുഷ് സര്‍ക്കാര്‍ ശതകോടി കണക്കിന് ഡോളര്‍ വൃത്തികെട്ട ഊര്‍ജ്ജമായ – എണ്ണ, കല്‍ക്കരി, ആണവോര്‍ജ്ജം- എന്നിവക്ക് നല്കുകയും പുനരുത്പാദിതോര്‍ജ്ജത്തെ അവഗണിക്കുകയും ചെയ്തു. 2001 ലെ ഊര്‍ജ്ജ നിയമത്തില്‍ അതില്‍ വകയിരിത്തിയിരുന്ന പണത്തിന്റെ 80% എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി, ആണവോര്‍ജ്ജം എന്നിവക്കായുള്ള നികുതി ഇളവുകളായിരുന്നു. 2003 ലെ ഊര്‍ജ്ജ നിയമം വൈസ് പ്രസിഡന്റ് ഡിക് ചിനി (Dick Cheney)യും അംഗങ്ങളും കൂടി രഹസ്യമായാണ് എഴുതിയത് [എന്ത് ജനാധിപത്യം!]. എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി, ആണവോര്‍ജ്ജം തുടങ്ങിയ വൃത്തികെട്ട ഊര്‍ജ്ജത്തിന് $2350 കോടി ഡോളര്‍ നല്കി. ഒപ്പം പരിസ്ഥിതി നിയമങ്ങളില്‍ ഇളവും വരുത്തി. 2005 ലെ ഊര്‍ജ്ജ നിയമത്തില്‍ പേരിന് പുനരുത്പാദിതോര്‍ജ്ജത്തിന് കുറച്ച് പണം വകയിരുത്തി. വൃത്തികെട്ട ഊര്‍ജ്ജത്തിന് അപ്പോഴും $2700 കോടി ഡോളര്‍ സബ്സിഡി നല്കി.

2020 ഓടെ 20% ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജ രംഗത്തുനിന്ന് ശേഖരിക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നത്. ചൈന 16% യും. ലോകത്തെ 66 രാജ്യങ്ങള്‍ ദേശീയ ഊര്‍ജ്ജ നയം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ അമേരിക്ക ഇതുവരെ ഒന്നും ചെയ്തിട്ടില്ല.

– സ്രോതസ്സ് climateprogress

ഒരു അഭിപ്രായം ഇടൂ