അരിസോണയില്‍ പുതിയ സൗരോര്‍ജ്ജനിലയം

സ്പെയിനിലെ Albiasa Solar ന്റെ സഹോദര സ്ഥാപനമാണ് (subsidiary) Albiasa Corporation. അവര്‍ പുതിയ സൗരോര്‍ജ്ജനിലയം പണിയാന്‍ അരിസോണയെയാണെ തിരഞ്ഞെടുത്തിരിക്കുന്നത്. അരിസോണയിലെ Kingman നടുത്ത് അവര്‍ 200 MW സൗരതാപോര്‍ജ്ജനിലയം (CSP) സ്ഥാപിക്കും.

കാലിഫോര്‍ണിയയിലെ Mojave മരുഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള SEGS I-IV നിലയങ്ങള്‍ പോലെ Albiasa പ്രോജക്റ്റും parabolic CSP സാങ്കേതിക വിദ്യയായിരിക്കും ഉപയോഗിക്കുക. ആ നിലയങ്ങള്‍ 1980കള്‍ മുതല്‍ parabolic collectors ഉപയോഗിച്ച് സുസ്ഥിരമായി ഊര്‍ജ്ജം ഉത്പാദിപ്പിച്ച് വരുന്നു.

വര്‍ഷങ്ങളായി സ്പെയിനില്‍ പ്രവര്‍ത്തിച്ച് വരുന്ന Albiasa Solar parabolic trough സാങ്കേതിക വിദ്യയില്‍ പല പരിഷ്കാരങ്ങളും കൊണ്ടുവന്ന് CSP യുടെ ചിലവ് കുറച്ച് ദക്ഷത കൂട്ടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും ദക്ഷതയേറിയ parabolic trough system ആയാണ് Albiasa trough collector നെ വിശേഷിപ്പിക്കുന്നത്.

“Albiasa Kingman പ്രോജക്റ്റിന് $100 കോടി ഡോളറാണ് ചിലവ്. ഉരുകിയ ഉപ്പ് ഉപയോഗിച്ച് താപോര്‍ജ്ജം സംഭരിക്കുന്ന സംവിധാനം ഉള്ള ഈ നിലയം 665,000 MWh വൈദ്യുതി പ്രതിവര്‍ഷം ഉത്പാദിപ്പിക്കും,” എന്ന് Albiasa Corporation ന്റെ Chief Project Engineer ആയ Albert Fong പറഞ്ഞു.

— സ്രോതസ്സ് azcommerce

ഒരു അഭിപ്രായം ഇടൂ