1 ബസ്സ് = 50 കാറുകള്‍

ecoadvertising_flybussarna

സ്വീഡനിലെ പരസ്യക്കമ്പനിയായ Acne ശ്രദ്ധേയമായൊരു പ്രവര്‍ത്തനം Flygbussarna എന്ന വിമാനത്താവള ബസ്സ് സര്‍‌വ്വീസിന് വേണ്ടി നടത്തി. അത് സ്വകാര്യ കാര്‍ അപേക്ഷിച്ച് ബസ്സില്‍ യാത്ര ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. 50 നശിച്ച കാറുകള്‍ കൊണ്ട് നിര്‍മ്മിച്ച, Flygbussarna ന്റെ ബസ്സിനെ പോലെ തോന്നിക്കുന്ന  രൂപമാണത്. സ്വീഡിഷ് വിമാനത്താവളത്തിലേക്കുള്ള ഹൈവേക്ക് സമീപമാണിത് സ്ഥാപിച്ചിരിക്കുന്നത്. 50 പേര്‍ക്ക് ഇരിക്കാവുന്ന Flygbussarna ന്റെ ബസ്സിന് റോഡില്‍ നിന്ന് 50 കാറുകളെ ഒഴുവാക്കാനാകും എന്നതാണ് ഇതിന്റെ ആശയം. കാറിന്റെ ശരാരാശരി കടത്തല്‍ ശേഷി 1.2 ആളുകളാണ്. അതായത് ഒരു കാറില്‍ ശരാശരി 1.2 ആളുകളേ യാത്ര ചെയ്യുന്നുള്ളു എന്ന്. എന്നാല്‍ 50 ആളുകളുടെ ബസ്സ് 4 കാറിന്റെ മലിനീകരണമേ ഉണ്ടാക്കുന്നുള്ളു.

– from inhabitat

2 thoughts on “1 ബസ്സ് = 50 കാറുകള്‍

  1. കേരളത്തിലും ഇന്ത്യയിലും കാറുകള്‍ ഒഴിവാക്കി ബസ്സുകള്‍ ഉപയോഗിക്കാന്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  2. പൊതുഗതാഗതം ശക്തിപ്പെടുത്തുക എന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍‌കണം.പണക്കാരനെ അനുകരിക്കുന്ന കേരളത്തിലെ മധ്യവര്‍ഗമാണ് സ്വകാര്യവാഹനങ്ങള്‍ ഇത്രയും കൂടാന്‍ കാരണമാകുന്നത്..

ഒരു അഭിപ്രായം ഇടൂ