കാറ്റാടിമൂലമുള്ള പക്ഷി മരണം

അമേരിക്കയിലെ കാറ്റാടി പാടങ്ങള്‍ ഒരു വര്‍ഷം 7,000 പക്ഷികളെ കൊല്ലുന്നു എന്ന് ഒരു പഠനം കണ്ടെത്തി. വവ്വാലുകളാണ് കാറ്റാടിയുടെ ഇതളുകളിലും, ടവറിലും, വൈദ്യുത കമ്പികളിലും തട്ടി ചാവുന്നതില്‍ അധികവും. കാലിഫോര്‍ണിയയലെ ഒരൊറ്റ കാറ്റാടിപ്പാടത്ത് പ്രതിവര്‍ഷം 1,300 പക്ഷികള്‍ ചാവുന്നു. അതായത് ദിവസം മൂന്നണ്ണം വീതം.

വന്യജീവകള്‍ക്ക് നേരെയുള്ള ഈ ഭീഷണി കാരണം പ്രകൃതി സംരക്ഷകര്‍ പുനരുത്പാദിതോര്‍ജ്ജ വ്യവസായത്തിനെതി തിരിഞ്ഞിരിക്കുകയാണ്. കുറച്ച് കാറ്റാടി പാട പ്രോജക്റ്റുകള്‍ വന്യജീവി ഭീഷണിയാല്‍ റദ്ദാക്കപ്പെട്ടു.

റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ടെക്സാസിലെ Peñascal കാറ്റാടിപ്പാടം ഈ പ്രശ്നത്തിന് പരിഹാരം കണ്ടെന്ന് അവകാശപ്പെടുന്നു. സ്പെയിനിലെ കമ്പനിയായ Iberdrola Renewables ആണ് 202MW ന്റെ ഈ നിലയം പ്രവര്‍ത്തിപ്പിക്കുന്നത്. പക്ഷികളുടെ ദേശാടന സമയത്ത് യാന്ത്രികമായി ഈ പാടത്തിന്റെ പ്രവര്‍ത്തനം നിലക്കും.

Nasa യും US Air Force ഉം ആണ് ഇവര്‍ക്ക് വേണ്ട റഡാര്‍ സംവിധാനം വികസിപ്പിച്ചത്. പക്ഷികള്‍ 6 കിലോമീറ്റര്‍ അകലെ എത്തുമ്പോഴേക്കും കാറ്റാടി പ്രവര്‍ത്തനം നിര്‍ത്തും. പക്ഷികള്‍ കാറ്റാടി ഇതളുകളിലേക്ക് പറക്കാന്‍ സാദ്ധ്യതയുള്ള കാലാവസ്ഥയും ഇത് പരിശോധിച്ച് പ്രവര്‍ത്തിക്കും. പക്ഷികള്‍ പറന്ന് പോയതിന് ശേഷമേ കാറ്റാടി വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങൂ.

പ്രകൃതി സ്നേഹികള്‍ക്ക് ഈ എളുപ്പ പരിഹാരത്തെക്കുറിച്ച് സംശയമുണ്ട്. പക്ഷികളുടെ ദേശാടന പാതയില്‍ നിന്ന് മാറി വേണം കാറ്റാടി പാടങ്ങള്‍ നിര്‍മമിക്കാന്‍ എന്ന് അവര്‍ വാദിക്കുന്നു. പക്ഷികളുടേയും മറ്റ് ജീവികളുടേയും ആവസ വ്യവസ്ഥയെ കാറ്റാടിപ്പാടത്തിന്റെ നിര്‍മ്മാണം കുഴപ്പത്തിലാക്കും എന്ന പ്രശ്നത്തിന് ഈ സാങ്കേതിക വിദ്യ ഒരു പരിഹാരവും കാണുമില്ല.

Central Flyway ല്‍ സ്ഥിതി ചെയ്യുന്ന Peñascal കാറ്റാടിപ്പാടം പക്ഷികളുടെ പ്രധാന ദേശാടന പാതയിലാണ്. ദശലക്ഷക്കണക്കിന് പക്ഷികള്‍ ചെറിയ ആ സ്ഥലത്തുകൂടി ദേശാടനം ചെയ്യുന്നു. 2007 ലെ ശരത്കാലത്ത് മണിക്കൂറില്‍ 4,000 പക്ഷികളെന്ന തോതിലാണ് ഇതുവഴി പക്ഷികള്‍ പോകുന്നതെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു.

സാധാരണ സമയത്ത് പക്ഷികള്‍ കാറ്റാടിയേക്കാള്‍ ആയിരക്കണക്കിന് അടി ഉയരത്തിലാവും പറക്കുക. അത് അപകടമുണ്ടാക്കില്ല. എന്നാല്‍ കൊടുംകാറ്റോ, മഴയോ ഉണ്ടെങ്കില്‍ അത് മാറും.

ടെക്സാസിലെ പ്രസിദ്ധമായ “Blue Northern” പോലുള്ള പെട്ടന്നുള്ള തണുപ്പ് ദേശാടന പക്ഷികള്‍ക്ക് കൂടുതല്‍ വിനാശകരമാണ്. മൂടല്‍ മഞ്ഞും കൊടുംകാറ്റും അത് കൊണ്ടുവരും. സാധാരണ രാത്രിയില്‍ പറക്കുന്ന പക്ഷികള്‍ക്ക് ദിശതെറ്റുകയും പറക്കുന്ന ഉയരം കുറയുകയും 400ft പൊക്കമുള്ള കാറ്റാടിയില്‍ ഇടിക്കുകയും ചെയ്യുന്നു.

പവനോര്‍ജ്ജ വ്യവസായം ഇത് പരിഹരിച്ച് മുന്നേറണമെന്ന് പ്രകൃതി സ്നേഹികള്‍ ആവശ്യപ്പെടുന്നു.

– സ്രോതസ്സ് guardian

ഒരു അഭിപ്രായം ഇടൂ