സൂര്യനില്‍ നിന്ന് ഊര്‍ജ്ജം ശേഖരിക്കുന്നതിന്റെ ചിലവ് കുറക്കാനുള്ള ഒരു വഴി തുടക്ക കമ്പനിയായ Skyline Solar ആവിഷ്കരിച്ചു. അവരുടെ സോളാര്‍ പാനലുകള്‍ സൂര്യ പ്രകാശത്തെ ചെറിയ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കുന്നു. വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വിലപിടിപ്പുള്ള അര്‍ദ്ധ ചാലകത്തിന്റെ ആവശ്യകത ഇത് കുറക്കും.
24 കിലോ വാട്ടിന്റെ ഒരു പരീക്ഷണ നിലയം അവര്‍ പണിതിട്ടുണ്ട്. 1-മുതല്‍-10 മെഗാവാട്ട് വരെയുള്ള വാണിജ്യ നിലയങ്ങള്‍ തുടങ്ങാനാണ് ഇവരുടെ പദ്ധതി. ആഹാര-processing, ജല ശുദ്ധീകരണ നിലയങ്ങള്‍ എന്നിവക്ക് ഉപയോഗിക്കാം ഇത്.
സാന്ദ്രീകരണി ഉപയോഗിക്കുന്ന ആദ്യത്തെ കമ്പനിയല്ല ഇത്. എന്നാല്‍ Skyline Solar ന്റെ സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെട്ടതാണ്. പാരബോള ആകൃതിയിലുള്ള troughs ഉപയോഗിച്ച് കുഴലുകളിലേക്ക് സൂര്യപ്രകാശം കേന്ദ്രീകരിച്ച് ദ്രാവകത്തെ ചൂടാക്കി നീരാവിയുണ്ടാക്കി ടര്‍ബൈന്‍ തിരിച്ച് വൈദ്യുതിയുണ്ടാക്കുന്ന സൌര താപനിലയങ്ങളുടെ കുഴലുകളുടെ സ്ഥാനത്ത് Skyline Solar സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുന്നു. ഇത് സൌരോര്‍ജ്ജത്തെ 10 മടങ്ങാക്കുന്നു. പാനല്‍ അധികം ചൂടാകാതിരിക്കാന്‍ ശീതീകരണ സംവിധാനമുണ്ട്.
– സ്രോതസ്സ് technologyreview