നിസൂര്‍ സ്ക്വയര്‍ കൂട്ടക്കൊല

6 Blackwater ജോലിക്കാര്‍ കുറ്റക്കാരാണെന്ന് വിധിച്ചു. Jeremy Ridgeway എന്ന ഗാര്‍ഡും കൂട്ടുകാരും യന്ത്രത്തോക്ക് ഉപയോഗിച്ച് കാറുകള്‍ക്കും, വീടുകള്‍ക്കും, ട്രാഫിക് പോലീസിന് നേരെയും, പെണ്‍കുട്ടികളുടെ സ്കൂളുകളുടെ നേരെയും എങ്ങനയാണ് വെടിവെച്ചതെന്ന് കോടതിയില്‍ വിവരിച്ചു.

ഇതാദ്യമായാണ് സ്വകാര്യ കരാറുകാര്‍ ഇറാഖില്‍ നടത്തുന്ന കുറ്റങ്ങള്‍ക്കെതിരെ അമേരിക്കയുടെ Justice Department നിയമ നടപടിയെടുക്കുന്നത്. എന്നാല്‍ Blackwater എന്ന കമ്പനിക്കെതിരെ ഒരു നടപടിയുമില്ല.

ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെ ആയുധമേന്തിയ ഒരു കരാറുകാരും ഇറാഖി നിയമപ്രകാരമോ അമേരിക്കന്‍ നിയമപ്രകാരമോ നിയമ നടപടി നേരിട്ടില്ല. കഴിഞ്ഞ 5 വര്‍ഷത്തെ അമേരിക്കന്‍ സ്വകാര്യ കരാറുകാരുടെ അധിനിവേശ കാലത്ത് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് Nisoor Square കൂട്ടക്കൊല . ആരോപിതരായ ആളുകള്‍ക്കെതിരെ നിയമ നടപടിയും കുറഞ്ഞത് 30 വര്‍ഷം തടവും ശിക്ഷയും പ്രതീക്ഷിക്കാം.

എന്നാലും Blackwater ന്റെ ഉടമസ്ഥനായ Erik Prince ഉം അമേരിക്കന്‍ Secretary of State ആയ Condoleezza Rice ഉം പ്രസിഡന്റ് ബുഷും ഇതിന് ഉത്തരവാദികളായി കണക്കാക്കിയിട്ടില്ല. Blackwater ന്റെ പ്രവര്‍ത്തനത്തെ “bad apples” എന്ന രീതിയില്‍ കണക്കാക്കുകയാണ് അമേരിക്കന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. നല്ലതും ഉത്തരവാദിത്തവുമുള്ള കമ്പനിയാണ് അത് എന്നാണ് അവര്‍ പറയുന്നത്. കുറച്ച് ചീത്തയാളുകള്‍ അതില്‍ ചേര്‍ന്നിട്ടുണ്ട് അവരാണ് കുഴപ്പമുണ്ടാക്കുന്നത്. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷവും ഇത്തരം തെറ്റായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. യുദ്ധത്തിന്റെ സ്വകാര്യവത്കരണത്തെക്കുറിച്ച് ചര്‍ച്ചയുണ്ടാകുന്നതിന് പകരം കുറച്ച് പേരെ മാത്രം വിചാരണ ചെയ്ത് കൈകഴുകയാണ് അമേരിക്കന്‍ സര്‍ക്കാര്‍.

ആദ്യത്തെ ഇരകള്‍ സെപ്റ്റംബര്‍ 16, 2007 നായിരുന്നു. ചെറുപ്പക്കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി Ahmed Haitham al-Rubaye ഉം അദ്ദേഹത്തിന്റെ അമ്മ Mehasin. അവരുടെ കാര്‍ സുരക്ഷാ ഭീഷണിയുണ്ടാക്കി എന്നും അത് ആത്മഹത്യാ ബോമ്പറാണെന്നുമാണ് Blackwater ആള്‍ക്കാര്‍ പറഞ്ഞത്. അവര്‍ Ahmed Haitham al-Rubaye നെ തലക്ക് വെടിവെച്ച് കൊന്നു. പിന്നീട് കാറിലേക്ക് ഷെല്‍ വര്‍ഷിച്ച് അത് തകര്‍ത്ത്. അകത്തുണ്ടായിരുന്ന Mehasin യും മരിച്ചു. ഒരു പ്രതിരോധ നടപടിയായിരുന്നു അതെന്ന് Blackwater അഭിപ്രായപ്പെട്ടു.

കമ്പനിയെ ഈ ഉത്തരവാദിത്തത്തില്‍ ആരും എത്തിക്കില്ല. Center for Constitutional Rights കമ്പനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ Erik Prince അയാളുടെ ജോലിക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിയാണ്. Abu Ghraib ലെ ആള്‍ക്കാര്‍ പോലെ ഇവര്‍ ഒരു വലിയ സിസ്റ്റത്തിന്റെ ഭാഗമാണ്. ആ കൂട്ടത്തില്‍ നിന്ന് 5 പേരെ അവര്‍ ഇപ്പോള്‍ തെരഞ്ഞെടുത്ത് നിയമ നടപടി എടുക്കുകയാണ്.

ഒബാമ അധികാരത്തിലെത്തിയ ശേഷവും അമേരിക്കന്‍ വിദേശകാര്യ നയത്തില്‍ കാര്യമായ മാറ്റമൊന്നുമില്ല. ബുഷിന്റെ സര്‍ക്കാരിലെ Defense Secretary യെ ഒബാമ പെന്റഗണില്‍ നിലനിര്‍ത്തുന്നു. Jim Jones ന് Chevron ഉം Boeing ഉം ആയി ബന്ധമുണ്ട്. Hillary Clinton, Susan Rice ഒക്കെ ഇത്തരം ആള്‍ക്കാരാണ്.

Donald Rumsfeld നെക്കാള്‍ Blackwater ന്റെ കാര്യത്തില്‍ Gates മെച്ചമാണ്. ഈ സംഘത്തിന് നിയന്ത്രണമില്ല എന്നത് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. ഇറാഖി ജനത്തോടൊപ്പം അമേരിക്കന്‍ സൈനികര്‍ക്കും ഇവര്‍ ഭീഷണിയാണ്. അമേരിക്കന്‍ പട്ടാളക്കാരെക്കാള്‍ ശമ്പളത്തിലാണ് Blackwater ജോലിക്കാരെ ഇറാഖില്‍ നിര്‍ത്തിയിരിക്കുന്നത്. ഒരു നീതിന്യായ വ്യവസ്ഥക്കും ഉത്തരവാദിത്തമുള്ളവരല്ല ഇവര്‍.

സ്വകാര്യ കാരാറ്കാരെക്കുറിച്ചും Blackwater നെക്കുറിച്ചും ഒബാമക്ക് ഒരു നയമില്ല. അവരെ ഇറാഖില്‍ നിന്ന് നീക്കം ചെയ്യില്ല എന്നാണ് അദ്ദേഹം പറയുന്നത്. സ്വകാര്യ യുദ്ധ വ്യവസായത്തില്‍ കരാറുകാര്‍ക്ക് വലിയ സ്ഥാനമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

Blackwater നെ നിരോധിക്കാനുള്ള നിയമത്തില്‍ ഒപ്പ് വെച്ച രണ്ടാമത്തെയാള്‍ ഹിലറി ക്ലിന്റണ്‍ ആണെന്നുള്ളത് രസകരമാണ്. Secretary of State എന്ന നിലയില്‍ അത് അവരുടെ പ്രവര്‍ത്തന മേഖലയാണ്. ഹിലറി ഇത് മുന്നോട്ട് കൊണ്ടുപോകുമോ എന്നതാണ് കാണേണ്ട കാര്യം.

Jeremy Scahill talking with Amy Goodman.

Jeremy Scahill, Democracy Now! correspondent and author of Blackwater: The Rise of the World’s Most Powerful Mercenary Army.

— സ്രോതസ്സ് democracynow

ഒരു അഭിപ്രായം ഇടൂ