സ്വീഡന്‍: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാര്‍

Annika Spalde യും Cattis Laska യും സംസാരിക്കുന്നു:

നോബല്‍ സമ്മാനം പോലുള്ള പരിപാടികള്‍ സ്വീഡ‍ന് ലോകത്തിലെ സമാധാനകാംഷിയായ നല്ല രാജ്യത്തിന്റെ സ്ഥാനമാണ് നല്‍കുകുന്നത്. എന്നാല്‍ സ്വീഡന്‍ ലോകത്തിലെ വലിയ ആയുധ കയറ്റുമതിക്കാരാണെന്ന കാര്യം വളരെ കുറവ് ആളുകള്‍ക്കേ അറിയൂ. ആയുധകയറ്റുമതിയുടെ കാര്യത്തില്‍ അവര്‍ക്ക് രണ്ടാം സ്ഥാനമാണുള്ളത്. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ അവരുടെ ഉപഭോക്താക്കളാണ്. 2000 ന് ശേഷം സ്വീഡ‍ന്റെ ആയുധ കയറ്റുമതി ഇരട്ടിയായിട്ടുണ്ട്.

ആയുധ വ്യവസായത്തിന് വേണ്ടി ആല്‍ഫ്രഡ് നോബല്‍ Karlskoga ല്‍ സ്ഥാപിച്ച കമ്പനിയാണ് ബോഫോഴ്സ്(Bofors) . യൂറോപ്പിലെ ഏറ്റവും വലിയ ആയുധകമ്പനിയായ British Aerospace (BAE) ന്റെ ഉടമകള്‍ അവരുടെ ഒരു സംഘമാണ്. മറ്റേസംഘം Saab, Bofors Dynamics എന്നിവയുടേതും. അമേരിക്കയില്‍ Saab ന്റെ ഉടമകള്‍ General Motors ആണ്. അതുപോലെ Volvo യുടെ ഉടമകള്‍ Ford ഉം. സ്വീഡനിലെ ഏറ്റവും വലിയ ആയുധ നിര്‍മ്മാതാക്കളാണ് Saab.

സ്വീഡനില്‍ നിന്ന് ആയുധം കയറ്റിഅയക്കുന്നതിനെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. പരമ്പരാഗത രാഷ്ട്രീയ പരിപാടികളുമായുള്ള ofog ഉം avrusta യും നിരായുധീകരണ പരിപാടികള്‍ നടത്തുന്നു. ചുറ്റിക ഉപയോഗിച്ച് ആയുധങ്ങളുടെ ഘടകങ്ങള്‍ നശിപ്പിച്ച് അവയെ ആരേയും കൊല്ലാന്‍ പറ്റാതാക്കുന്ന പദ്ധതി അവര്‍ ചെയ്യുന്നു.

സ്വീഡന്‍ ലോകത്തെ 10 വലിയ ആയുധ നിര്‍മ്മാതാക്കളാണെന്ന കാര്യം അവിടുത്തെ ജനത്തിനറിയില്ല. എന്നാല്‍ ഈ ആയുധ കയറ്റുമതിയെ സഹായിക്കുന്നതും ജനത്തിന് അതിനെ എതിര്‍ക്കാന്‍ കഴിയാത്തതുമായ നിയമങ്ങള്‍ അവിടെയുണ്ട്. എതിര്‍ക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും ജയിലിലടക്കുകയും ചെയ്യും. കൂടുതല്‍ ശക്തമായ റാഡിക്കലായ പ്രതിഷേധ പരിപാടികള്‍ വേണമെന്ന് ധാരാളം ആളുകള്‍ കരുതുന്നു.

Annika Spalde യും Cattis Laska യും വിചാരണയും ശേഷമുള്ള ജയില്‍വാസവും നേരിടാന്‍ പോകുന്നു. നോബല്‍ സമ്മാനദാനത്തിന്റെ പ്രചരണം നടക്കുന്ന ഈ അവസരത്തില്‍ സന്നദ്ധപ്രവര്‍ത്തകരെ ജയിലിലടക്കുന്ന സ്വീഡന്റെ പരിപാടി തമാശയാണ്.

– സ്രോതസ്സ് democracynow

Annika Spalde, Activist with the Avrusta (“disarm” in Swedish), which aims to stop Swedish arms exports to countries violating human rights.

Cattis Laska, Activist with the Swedish Christian peace network, Ofog.

ഒരു അഭിപ്രായം ഇടൂ