ഹിമാലയത്തിലെ ഹിമാനികള്‍ വളരുന്നു

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി എവറസ്റ്റ് കൊടുമുടിയിലെ ശിഖിരങ്ങളായ K2, Nanga Parbat പോലുള്ള ശിഖിരങ്ങളില്‍ ഹിമാനികള്‍ വളരുകയാണ്. മദ്ധ്യ അക്ഷാംശത്തിലെ ഏറ്റവും വലിയ ഹിമാനികളാണ് ഇവ. ഇവയെല്ലാം സ്ഥിരമായി നില്‍ക്കുകയോ വളരുകയോ ആണെന്ന് University of Nebraska-Omaha ലെ John Shroder പറയുന്നു.

ഈ പ്രദേശത്തിന്റെ 1960 ലെ ഉപഗ്രഹ ചിത്രം പരിശോദിച്ചപ്പോള്‍ 87 ഹിമാനികള്‍ വളരുന്നതായി കാണാന്‍ കഴിഞ്ഞു. Annals of Glaciology ല്‍ ഇവരുടെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Surging glaciers എന്നത് സാധാരണയായ കാര്യമാണ്. മൊത്തത്തില്‍ അവയുടെ വലിപ്പം കൂടുന്നു എന്നല്ല ഇതിന്റെ അര്‍ത്ഥം. ഒരേ സ്ഥലത്ത് ഇവയെല്ലാം വലുതായതില്‍ നിന്ന് വലിയ കാലാവസ്ഥാ ശക്തികളാണ് അവിടെ പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലാവും.

ചൂടുകൂടുന്ന അറ്റലാന്റിക്, മെഡിറ്ററേനിയന്‍ സമുദ്രങ്ങളില്‍ നിന്നുള്ള കാറ്റ് കൂടുതല്‍ ഈര്‍പ്പം കൊണ്ടുവരുന്നതാവാം. കുറച്ച് ഈര്‌പ്പം കാസ്പിയന്‍ കടലിലേക്ക് പതിക്കാം. എന്നാല്‍ പിന്നീട് കാറ്റ് വീണ്ടും ഉയര്‍ന്ന് കാറക്കോണം കഴിയുമ്പോള്‍ ഈര്‍പ്പം മഞ്ഞായി മാറി ഹിമാനികളെ വലുതാക്കുന്നു. മഴയെ കാലാവസ്ഥാമാറ്റം ഇത്തരത്തില്‍ ബാധിക്കുന്നത് പല പ്രാദേശിക സ്ഥലങ്ങളിലും കാണാന്‍ കഴിയും എന്ന് Portland State University ലെ Andrew Fountain പറയുന്നു.

1990കളില്‍ ഇതേ ഗതി സ്കാന്റിനേവിയന്‍ ഹിമാനികളില്‍ കാണപ്പെട്ടു. വടക്കേ അറ്റലാന്റിക്കിലെ കൊടുംകാറ്റും മഴയുമാണ് അതിന് കാരണമായത്. കാലിഫോര്‍ണിയയിലെ Mt. Shasta യിലും ഇത്തരം വളര്‍ച്ച കാണപ്പെട്ടിട്ടുണ്ട്.

ഹിമാലയത്തിലെ ഹിമാനികള്‍ വളരുന്നത് സിന്ധു നദിയില്‍ കൂടുതല്‍ വെള്ളം ഒഴുകാന്‍ കാരണമാകും. കൂടുതല്‍ കാലം ഈ പ്രതിഭാസം നിലനില്‍ക്കില്ല. താപനില കൂടുന്നത് തുടരുന്നതിനാല്‍‍ ഹിമാനികളില്‍ അടിയുന്ന മഞ്ഞിനെ ഒരിക്കല്‍ അത് മറികടക്കും. ഹിമാനികള്‍ ഉരുകുകയും ചെയ്യും എന്ന് Fountain പറയുന്നു.

– സ്രോതസ്സ് discovery

സ്വതേ ഭൂകമ്പം കൂടിയ പ്രദേശമായ ഹിമാലയത്തിലേക്ക് കൂടുതല്‍ ജലം എത്തുന്നത് ഭൂകമ്പ സാദ്ധ്യത വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കാം.

ഒരു അഭിപ്രായം ഇടൂ