5 thoughts on “പഴകിയ സീഡികളുപയോഗിച്ച് എങ്ങനെ സൗര അടുപ്പ് നിര്‍മ്മിക്കാം

  1. ശ്രി.ജഗടിഷ്‌,
    ഈ സൈറ്റ് നേരത്തെ കാണാന്‍ കഴിയാത്തത്‌ നഷ്ടമായി. സമുഹത്തിന്റെ ചെറുത്തുനില്പ്പിനെ അവഗണിച്ച് പ്രകൃതിക്കിണങ്ങുന്ന വീട് നിര്‍മിക്കാന്‍ ശ്രമിച്ച ഒരുവനാണ് ഞാന്‍.മണ്‍വീട്.4 സെന്റില്‍ നടുത്തളത്തോടെ.സൌരോര്‍ജപ്പാനെലുകള്‍ ഉപയോഗിച്ചിട്ടുണ്ട്.ലാട്രിന്‍ പിറ്റുമായി ബന്ധിച്ച ബയോ ഗ്യാസ് പ്ലാന്‍റ്. മഴവെള്ള സംഭരണി ഉദ്ദേശിക്കുന്നു.സോളാര്‍ വാട്ടര്‍ ഹീറ്ററും നിലവില്‍ ഉണ്ട്.മറ്റേതെല്ലാം സംവിധാനങ്ങള്‍ ഇതോടൊപ്പം ചെര്‍ക്കാനാകും. തിരുവനന്തപുരത്ത്‌ തിരുമലയിലാണ് വീട് നിര്‍മിച്ചിട്ടുള്ളത്.

    കുളക്കട പ്രദീപ്കുമാര്‍
    Mob: +965 65861606
    http://kulakkadakkalam.blogspot.com/
    http://aasrayaa.blogspot.com
    ജലം അമൂല്യമാണ്‌..
    സൂക്ഷിച്ച് ഉപയോഗിക്കൂ..

  2. നന്ദി സുഹൃത്തേ,
    പ്രകൃതിക്കിണങ്ങുന്ന വീട് നിര്‍മിക്കാന്‍ ശ്രമിച്ചതിന് അഭിനന്ദനങ്ങള്‍. പ്രായോഗികമായി എനിക്ക് താങ്കളുടെയത്ര പരിചയമില്ല. 35 വര്‍ഷം പഴകിയ ഒരു വീട്ടിലാണ് ഇപ്പോഴും താമസം.
    CFL/LED വിളക്കുകള്‍ ഉപയോഗിക്കാം. പ്രകൃതി വെളിച്ചം കഴിയുന്നത്ര ഉപയോഗിക്കണം.
    വീടിനോടൊപ്പം പരിസ്ഥിതിക്കനുയോജ്യമായ ജീവിത രീതിയും താങ്കള്‍ക്കുണ്ടാകുമെന്ന് കരുതുന്നു. വീടിന് അരുകില്‍ ചെറിയരീതിയില്‍ ഒരു ജൈവ കൃഷിയിടം ഉണ്ടാക്കാം. യാത്ര പൊതു ഗതാഗത മാര്‍ഗ്ഗങ്ങളോ വൈദ്യുത വാഹനങ്ങളോ ആകാം. ഉപഭോഗം കഴിയുന്നത്ര കുറക്കുക. ഇവയെല്ലാമാകുമ്പോള്‍ പൂര്‍ണ്ണമാകും.

    താങ്കള്‍ വീടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബ്ലോഗില്‍ എഴുതണം.

  3. തീര്‍ച്ചയായും.സമയലഭ്യതക്കനുസരിച്ച് ബ്ലോഗില്‍ എഴുതും .പ്രകൃതി വെളിച്ചം കഴിയുന്നത്ര ഉപയോഗിച്ചിട്ടുണ്ട്.ഇപ്പോള്‍ സി.എഫ്‌ എല്‍ വിളക്കുകള്‍ ഉപയോഗിക്കുന്നു.എല്‍.ഇ .ഡി വിളക്കുകളെ ക്കുറിച്ച് അന്വേഷിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല.നാട്ടില്‍ എത്തുമ്പോള്‍ സമയം ക്രമീകരിക്കുമെങ്കില്‍ ഈ നിര്‍മിതി കാണാം.അതിന് സ്വാഗതം.പരിമിതമായ സ്ഥലത്ത്‌ എന്തെങ്കിലും ചെയ്യണമെന്ന ആലോചന ഉണ്ട്.ഞാന്‍ അന്വേഷിക്കുന്നത് പുതിയ സാധ്യതകളാണ്.പരമാവധി പ്രകൃതിയോടു യോജിച്ചു പോകാന്‍ ശ്രമമുണ്ട്,അത്രമാത്രം.

ഒരു അഭിപ്രായം ഇടൂ