ഫ്ലോറിഡയില്‍ രണ്ട് ആണവ റിയാക്റ്റര്‍ സ്ഥാപിക്കാനുള്ള Progress Energy പദ്ധതി വൈകും എന്ന് അവര്‍ അറിയിച്ചു. Nuclear Regulatory Commission ന്റെ review വൈകുന്നതാണ് കാരണം. റിയാക്റ്ററിന്റെ ആദ്യത്തെ ചിലവ് 5 വര്‍ഷത്തേക്ക് ഉപഭോക്താക്കളില്‍ നിന്ന് പിരിക്കാനാണ് പരിപാടി. അത് 2010 ല് തുടങ്ങും. ദേഷ്യം പിടിച്ച ഉപഭോക്താക്കളെ സമാധാനിപ്പിക്കാനാണ് ഈ പരിപാടി.
ആണവനിലയങ്ങള്‍ വളരേറെ വിലപിടിച്ചതാണ്. യൂണിറ്റിന് 9 – 12 രൂപയാണ് ഈ വൈദ്യുതിക്ക്. അമേരിക്കയിലെ ശരാശരി വൈദ്യുതി വിലയേക്കാള്‍ 50%-100% അധികമാണിത്.
രണ്ട് 1,100 മെഗാവാട്ട് നിലയം പണിയാന്‍ $1400 കോടി ഡോളര്‍ വേണമെന്നാണ് 2008 ല്‍ Progress Energy പറഞ്ഞത്. ഒരു വര്‍ഷം മുമ്പ് അവര്‍ പറഞ്ഞ തുകയേക്കാള്‍ മൂന്നിരട്ടിയാണ് അത്. അവര്‍ക്ക് വേണ്ട 320 കിലോമീറ്റര്‍ വൈദ്യുതി ലൈന്‍ വലിക്കാനുള്ള $300 കോടി ഡോളര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. അതും കൂടി ചേര്‍ത്താല്‍ നിലയത്തിന് വില യൂണിറ്റിന് $7,700 ഡോളര്‍ ആകും. ഫ്ലോറിഡയിലെ നിയമ പ്രകാരം ആണവനിലയങ്ങള്‍ നിര്‍മ്മിക്കാനുള്ള ചിലവ് ഉപഭോക്താക്കളില്‍ നിന്ന് മുമ്പേ പിരിച്ച് തുടങ്ങാം. അതനുസരിച്ച് നിലയത്തില്‍ നിന്ന് ഒരു തുള്ളി വൈദ്യുതി കിട്ടുന്നതിന് മുമ്പേ പ്രതിവര്‍ഷം $100 ഡോളര്‍ അധികം എന്ന തോതില്‍ വര്‍ഷങ്ങളോളം Progress Energy ക്ക് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാം. നല്ല കരാര്‍ അല്ലേ?
ഫ്ലോറിഡയുടെ കഥ Energy Daily ല്‍ വന്നിരുന്നു. ഉപഭോക്താക്കള്‍ക്ക് വരുന്ന ചിലവ്: അടുത്ത വര്‍ഷം മുതല്‍ ആയിരം യൂണിറ്റിന് $6.69 എന്ന തോതില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് Florida Public Service Commission (PSC) നോട് Progress അപേക്ഷിച്ചിരിക്കുകയാണ്. Levy County റിയാക്റ്ററിനുള്ള ചിലവും ഇപ്പോഴുള്ള Crystal River നിലയത്തിന്റെ ശേഷി 900 ല്‍ നിന്ന് 1,080 മെഗാവാട്ടിലേക്കെത്തിക്കാനുമാണ് അവരുടെ പദ്ധതി.
Levy County പദ്ധതിയുടെ ചിലവിനായി വൈദ്യുതി ബില്ലില്‍ ഇപ്പോള്‍ തന്നെ 25% വര്‍ദ്ധനവുണ്ടായത് ചില ഉപഭോക്താക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
അളക്കാന്‍ പറ്റാത്ത വിധം വിലക്കുറവില്‍ നിന്ന് അനുഭവത്തില്‍ അധികം വിലപിടിച്ചതിലേക്ക്
2007 ല്‍ മാസത്തെ ശരാശരി വൈദ്യുതി ഉപയോഗം 936 യൂണിറ്റ് ആയിരുന്നു. പുതിയ ഒരു യൂണിറ്റ് പോലും കിട്ടുന്നതിന് മുമ്പേ പ്രതിവര്‍ഷം $70 ഡോളര്‍ അധികം വളരെ കാലത്തേക്ക് നല്കണം.
ഉപഭോക്താക്കളുടെ പ്രതിഷേധത്താല്‍ പ്രോഗ്രസ് ഏപ്രില്‍ മുതല്‍ Levy County project ന്റെ ചില ചിലവ് മാറ്റിവെച്ചിട്ടുണ്ട്.
പുതിയ പദ്ധതി പ്രകാരം Crystal River ന് വേണ്ടി 1,000 KWH ന് 30 സെന്റും, Levy County ക്ക് വേണ്ടി 1,000 KWH ന് $1.69 ഡോളറും 2009 മുതല്‍ പിരിക്കാനാണ് പരിപാടി. 2010 ല്‍ പുതിയതായി പണിയുന്ന നിലയത്തിന് വേണ്ടി യൂണിറ്റിന് $4.70 ഡോളറും പരിക്കും.
2010 ല്‍ ഈ തുക പൂര്‍ണ്ണമായി പിരിച്ചെടുക്കണമെങ്കില്‍ ഉപഭോക്താക്കള്‍ 1,000 KWH ന് $12.63 ഡോളര്‍ വീതം അധികം നല്കേണ്ടിവരും. അതിന് പകരം 5 വര്‍ഷത്തേക്ക് പിരിവ് വിപുലീകരിച്ച് ഉപഭോക്താക്കളുടെ ഭാരം കുറക്കാം എന്നും അവര്‍ പറയുന്നു.
baseload generation ന് ഊര്‍ജ്ജ ദക്ഷത, ജൈവ ഇന്ധനം, hybrid concentrated solar power, പ്രകൃതിവാതകം എന്നിവയേക്കാള്‍ ഫ്ലോറിഡക്ക് നല്ലത് ആണവ നിലയമാണെന്നാണ് കമ്പനിയുടെ അഭിപ്രായം.
എന്നാല്‍ ഊര്‍ജ്ജ ദക്ഷതക്ക് ആ പണം ചിലവാക്കിയാല്‍ യൂണിറ്റിന് $.10 ഡോളറേ ആവൂ. പുതിയ ആണവനിലയം പണിയേണ്ടിയും വരില്ല.
നിലയ നിര്‍മ്മാണം 20 മാസത്തേക്ക് വൈകിപ്പിക്കുന്നു എന്ന കമ്പനിയുടെ പ്രഖ്യാപനം അത്ഭുതമുണ്ടാക്കുന്നില്ല. എന്നാല്‍ വൈകുന്നത് നിലയത്തിന്റെ ചിലവ് ഇനിയും വര്‍ദ്ധിപ്പിക്കും. നിലയത്തിന്റെ നിര്‍മ്മാണത്തിന് 10 വര്‍ഷം വേണമെന്നാണ് കണക്കാക്കിയത്. ഇപ്പോള്‍ അത് 12 വര്‍ഷമായി. ആഗോളതപനത്തിന് വേഗത്തിലുള്ള പരിഹാരം ഇതാണെങ്കില്‍ അത് തെറ്റായ ഒന്നാണ്.
ആണവനിലയം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് ലഭിക്കും?
വളരെയേറെ വൈകി വൈദ്യുതി കിട്ടുകയും അതിന്റെ വില വര്‍ദ്ധിക്കുകയും ചെയ്യുന്നു.
കമ്പനി തുമ്മിയാല്‍ നിങ്ങള്‍ക്ക് പനി പിടിക്കും.
ഞാന്‍ ഇനി ഒരിക്കലും ആണവനിലയം വാങ്ങില്ല.
ഞാന്‍ ഇനി ഒരിക്കലും ആണവനിലയം വാങ്ങില്ല.
— സ്രോതസ്സ് climateprogress.