Proterra യുടെ EcoRide BE35 ബസിന് വേണ്ടി UQM PowerPhase 150 propulsion system നിര്‍മ്മിച്ചതായി UQM Technologies, Inc അറിയിച്ചു. കാലിഫോര്‍ണിയയിലെ നാല് നഗരങ്ങളെ ചുറ്റിയുള്ള ശുദ്ധ വിനോദയാത്രക്കാണ് ഈ 35-അടിയുള്ള BE35 വൈദ്യുത ബസ്. San Jose, Los Angeles, Sacramento, San Francisco എന്നിവയാണ് ആ നഗരങ്ങള്‍.
EcoRide ല്‍ 37 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. UQM® PowerPhase®150 വൈദ്യുത propulsion system ത്തിന് 650 N-m തിരിയല്‍ ശക്തിയും(torque) 150 kW (201 horsepower) കൂടിയ ശക്തിയുമുണ്ട്(peak power).
സിസ്റ്റത്തിന് 400 N-m സ്ഥിരമായ torque rating ഉണ്ട്. സ്ഥിരമായ power rating 100kW (134 horsepower) ആണ്. കൂടാതെ four-quadrant performance, dynamic torque, speed and voltage control, regenerative braking എന്നീ ഗുണങ്ങളുമുണ്ട്. മൊത്തം പ്രവര്‍ത്തനത്തിന് 90% ദക്ഷതയുണ്ട്.
– TerraVolt Energy Storage System – മുഴുവന്‍ ചാര്‍ജ്ജ് ചെയ്യാന്‍ 10 മിനിട്ടില്‍ താഴയേ ആവൂ. ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍ heavy duty ഉപയോഗത്തിന് ഉപകാരപ്രദം;
– Flexible ProDrive and vehicle control system – ബാറ്ററി ഉപയോഗിച്ച് വൈദ്യുതി mode ലോ ചെറിയ auxiliary power unit (APU) ആയി ആവശ്യമുള്ളപ്പോള്‍ റേഞ്ച് കൂട്ടാനോ ഉപയോഗിക്കാം.;
– മുഴുവന്‍ വൈദ്യുത ഘടകങ്ങള്‍ വാഹന മാനേജ്മെന്റിനെ മെച്ചപ്പെടുത്തുകയും ഊര്‍ജ്ജോപഭോഗം കുറക്കുകയും ചെയ്യും;
– പുനരുത്പാദിത ബ്രേക്കിങ് (Regenerative braking) system ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനത്തിന്റെ ഗതികോര്‍ജ്ജത്തിന്റെ 90% വും തിരിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുപയോഗിക്കും;
– മെച്ചപ്പെട്ട ബാറ്ററി മാനേജ്മെന്റ് സിസ്റ്റം സെല്‍ ലെവലില്‍ നിന്ന് ഊര്‍ജ്ജ ദക്ഷത മെച്ചപ്പെടുത്തുകയും ബാറ്ററിയുടെ ആയുസ് കൂട്ടുകയും ചെയ്യുന്നു.
– സ്രോതസ്സ് puregreencars