ഇന്‍ഡ്യന്‍ ഓഹരിക്കമ്പോളം

ഇന്‍ഡ്യന്‍ കമ്പോളത്തില്‍ നിന്ന് FII 50 കോടി ഡോളര്‍ അടിച്ചോണ്ടുപോയി. അമേരിക്കന്‍ FII ആണോ മൌറീഷ്യസ് FII ആണോ ഇത് ചെയ്തതെന്ന് നമുക്കറിയില്ല. പെന്‍ഷന്‍ ഫണ്ടാണോ hedge fund ആണോ എന്നും അറിയില്ല. homogenious ആയ ഒന്നല്ല FII. 75 രാജ്യങ്ങളില്‍ നിന്നാണ് അവര്‍ വരുന്നത്. പക്ഷേ നമുക്ക് അവയെപ്പറ്റി വലിയ ധാരണയൊന്നുമില്ല. ഈ വിവരങ്ങളില്ലാതെയൊണ് നാം കമ്പോള പഠനങ്ങള്‍ നടത്തുന്നത്.

FII പണത്തിന്റെ 60% Participatory Notes ആണ്. അത് മയക്ക് മരുന്ന് പണമോ, ഭീകരവാദികളുടെ പണമോ ആകാം. Oct 2007 ല്‍ PN പണത്തിന്റെ സ്രോതസ്സ് കണ്ടെത്താനായി SEBI കുറച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. PN പൂര്‍ണ്ണമായി നിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടു. എന്നാല്‍ ധനകാര്യ മന്ത്രാലയം ഇത് തള്ളിക്കളഞ്ഞു. PN സുതാര്യമല്ല.

FII യും FDI യും വ്യത്യസ്ഥമാണ്. FII എന്നാല്‍ ഓഹരിക്കമ്പോളത്തിലെ ഒഴുകുന്ന പണമാണ്. വ്യവസായത്തില്‍ ഇത് നിക്ഷേപിക്കപ്പെടുകയോ തൊഴില്‍ സൃഷ്ടിക്കുകയോ ഇത് ചെയ്യുന്നില്ല. FDI എന്നാല്‍ ഇന്‍ഡ്യന്‍ വ്യവസായത്തില്‍ വിദേശ രാജയങ്ങള്‍ നടത്തുന്ന നേരിട്ടുള്ള നിക്ഷേപമാണ്. അത് തൊഴില്‍ സൃഷ്ടിക്കും.

കറുത്ത പണമുള്ള FII ഓഹരിക്കമ്പോളത്തിലേക്ക് ഒഴുകുന്നു. കമ്പോളത്തിലേക്കെത്തുന്ന ഇന്‍ഡ്യന്‍ പൌരന്‍ കമ്പോളത്തില്‍ പണം നിക്ഷേപിക്കുമ്പോള്‍ ആ പണത്തിന്റെ സ്രോതസ്സ്, നികുതി അടച്ച രേഖകള്‍ തുടങ്ങിയവ എല്ലാം നല്‍കണം. PN ന്റെ കാര്യത്തില്‍ ഇതൊന്നുമില്ല. ഇത് ഓഹരിക്കമ്പോളത്തിന്റെ ഇരട്ട നിയമാണ്.

PN ല്‍ “non disclosed investers” ന്റെ എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കുറഞ്ഞ് വരുകയാണ്. പ്രാദേശിക ഹവാല പണം PN ആയി കമ്പോളത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് കമ്പോളത്തില്‍ വിശ്വാസമില്ലാതായതാണ് ഒരു കാരണം. അതുകൊണ്ട് അവര്‍ കമ്പോളത്തില്‍ നിക്ഷേപിക്കുന്നില്ല. കമ്പോളം പൊങ്ങുമ്പോള്‍ വീണ്ടും PN സംഖ്യയും ഉയരും.

10000 ല്‍ നിന്ന് 21000 ല്‍ എത്താന്‍ SENSEX 2 വര്‍ഷമെടുത്തു 2007 ജനുവരിയിലായിരുന്നു അത്. 9 മാസങ്ങള്‍ക്ക് ശേഷം അത് തകര്‍ന്ന് 10000 ല്‍ എത്തി. 2009 ല്‍ വീണ്ടും ഉയരാന്‍ തുടങ്ങി. FII പണം പമ്പ് ചെയ്യുന്നതിനനുസരിച്ചാണ് അത് പ്രതികരിക്കുന്നത്.

കമ്പോളത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളൊന്നുമില്ല. 10000 ല്‍ നിന്ന് 21000 എത്താന്‍ ഒരു കാരണവും ഇല്ല. അതുപോലെ 21000 ല്‍ നിന്ന് 8000 ല്‍ എത്താനും. സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഒരു മാറ്റവുമില്ല.

ഇന്‍ഡ്യക്കാരുടെ സമ്പാദ്യത്തിന്റെ 4% – 12% വരെയാണ് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ വെറും 3% പേര്‍ മാത്രമാണ് ഓഹരി നിക്ഷേപകര്‍.

– സ്രോതസ്സ് Loksabha TV

ഒരു അഭിപ്രായം ഇടൂ