ചെര്‍ണോബില്‍ പൈതൃകം

23 വര്‍ഷം മുമ്പുള്ള ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ ആണവ വികിരണമേറ്റതിനാല്‍ ബ്രിട്ടണിലെ 370 ഫാമുകള്‍ക്ക് ആടുമേയിക്കാനുള്ള ഭൂമി ഉപയോഗത്തില്‍ ഇപ്പോഴും നിയന്ത്രണമുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.

369 ലെ 190,000 ആടുകള്‍ക്ക് ആണവവികിരണമേറ്റു എന്ന് ആരോഗ്യ വകുപ്പ് മന്ത്രി Dawn Primarolo പറഞ്ഞു. ഇത് ചെറിയ സംഖ്യയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 1986 ന് ശേഷം ആണവവികിരണത്തില്‍ 95% കുറവ് വന്നിട്ടുണ്ട്. അന്ന് ബ്രിട്ടണില്‍ മൊത്തത്തില്‍ 9,700 ഫാമുകളും 4,225,000 ആടുകളുമാണ് വികിരണം നേരിട്ടത്.

ആ സംഖ്യകള്‍ പരിസ്ഥിതിയിലേക്ക് അലിഞ്ഞ് ചേരുന്ന ആണവവികിരണത്തിന്റെ “unforgiving hazards” ആണ് കാണിക്കുന്നു എന്ന് Nuclear Waste Advisory Associates ന്റെ അംഗമായ David Lowry പറയുന്നു. ഉക്രേനിലെ ചെര്‍ണോബില്‍ 1600 കിലോമീറ്റര്‍ അകലെയാണ്. 23 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അപകടം സംഭവിച്ചത്. Sellafield ലെ ആണവ മാലിന്യ സംഭരണിയിലെ ടാങ്കുകള്‍ക്ക് ചോര്‍ച്ചയുണ്ടായാല്‍ ചെര്‍ണോബില്‍ അപകടത്തെക്കാള്‍ കൂടുതല്‍ ദോഷകരമായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12.05.09.chernobyl.sheep2

ഉക്രേനിലെ പൊട്ടിത്തെറിയും തീയും ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു. 237 പേര്‍ക്ക് തീവൃമായ ആണവവികിരണമേറ്റു. ആദ്യത്തെ മൂന്ന് മാസത്തില്‍ 31 പേര്‍ മരിച്ചു. സോവ്യേറ്റ് യൂണിയല്‍ പൂര്‍ണ്ണമായി കളക്കുകള്‍ നല്‍കാത്തതിനാല്‍ വലിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ല.

തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് 130,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 200 വര്‍ഷത്തേക്ക് ആ പ്രദേശത്ത് കൃഷിചെയ്യാനാവില്ല. Food Standards Agency യുടെ ബ്രിട്ടണിന്റെ മുകള്‍ ഭാഗത്ത് വികിരണ ശേഷിയുള്ള സീഷിയം-137 കാരണം ആടുകള്‍ക്ക് പുല്ല് തിന്നാനാവില്ല. ആട്ടിറച്ചിയില്‍ European Commission അനുവദിച്ചിട്ടുള്ള radiocaesium ത്തിന്റെ അളവ് 1,000 becquerels per kilogram (bq/k) ആണ്.

ബ്രിട്ടണില്‍ EDF ഉം മറ്റ് ഊര്‍ജ്ജക്കമ്പനികളും പുതിയ നിലയങ്ങള്‍ പണിയാന്‍ ശ്രമിക്കുന്ന അവസരത്തിലാണ് ചെര്‍ണോബില്‍ അപകടത്തിന്റെ ഇപ്പോഴും തുടരുന്ന ദോഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്. Bradwell ല്‍ പണിയാന്‍ പോകുന്ന നിലയത്തിന് £40 കോടി പൌണ്ടാണ് അനുവദിച്ചത്. Cumbria യിലെ Sellafield nuclear complex നും ഇത്തരത്തില്‍ ധനസഹായം നല്‍കുന്നു.

— സ്രോതസ്സ് guardian

ഒരു അഭിപ്രായം ഇടൂ