വായുവിലെ കരിപൊടിയുടെ അപകടം

ചെറു കരികണികകളും(soot) cardiovascular രോഗങ്ങളാലുള്ള മരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇത്തരം കണികകള്‍ ശ്വസിക്കുന്നവരില്‍ നേരത്തെ കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണ് മരണ തോത്.

Health Effects Institute എന്ന സംഘടനയാണ് ഈ പഠനം നടത്തിയത്. Los Angeles, Central Valley of California; Birmingham, Ala.; Atlanta; Ohio River Valley; Pittsburgh തുടങ്ങിയ ഏറ്റവും കൂടുതല്‍ soot കണികകളുള്ള അമേരിക്കയിലെ 116 നഗരങ്ങളിലാണ് പഠനം നടത്തിയതെന്ന് അതിന്റെ പ്രസിഡന്റായ Dan Greenbaum പറഞ്ഞു.

മരണകാരണമാകുന്ന heart attacks വരാനുള്ള സാദ്ധ്യത soot കണികയുള്ള അന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍ക്ക് 24% വും കുറവ് soot കണികയുള്ളടത്ത് ജീവിക്കുന്നവര്‍ക്ക് 12% ആണ്.

ഈ നേര്‍ത്ത കണികകള്‍ക്ക് ധാരാളം സ്രോതസ്സുകളുണ്ട്. അവയില്‍ പ്രധാനം ഡീസല്‍ എഞ്ജിന്‍, വാഹനങ്ങളുടെ ടയര്‍, കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍ എന്നിവയാണ്. [ഡീസല്‍ വണ്ടികള്‍ വാങ്ങാതിരിക്കൂ. യാത്ര കുറക്കൂ.]

തലമുടിയുടെ മുപ്പതില്‍ ഒന്ന് മാത്രം വലിപ്പമുള്ള ഈ സൂഷ്മ കണികകളും cardiopulmonary രോഗങ്ങളുമായുമുള്ള ബന്ധം രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പേ തെളിയിക്കപ്പെട്ടതാണ്. 1997 മുതല്‍ ഇതിന് നിയന്ത്രണം കൊണ്ടുവരാന്‍ E.P.A. ശ്രമിക്കുന്നു. 2006 ല്‍ തെളിവുകളുടെ ആധിക്യമുണ്ടായിട്ടും നിയന്ത്രണ പരിധി നിര്‍വ്വചിക്കുന്നതില്‍ നിന്ന് E.P.A. പിന്‍മാറി.

– സ്രോതസ്സ് nytimes

ഒരു അഭിപ്രായം ഇടൂ