സന്തോഷം

‘Happiness: Lessons from a new science’, by Richard Layard.

സന്തോഷത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളാണ് ‘Happiness’ എന്ന പുസ്തകം. അത് അളക്കാനാകും എന്നാണ് Layard പറയുന്നത്. അത് വര്‍ദ്ധിക്കുന്നത് എന്ത് ചെയ്യുമ്പോഴാണ് കുറയുന്നത് എന്ത് ചെയ്യുമ്പോഴാണ് എന്നൊക്കെയും അറിയാന്‍ കഴിയും. നമ്മുടെ സമൂഹത്തെ അതനുസരിച്ച് ക്രമപ്പെടുത്തിയാല്‍ നമുക്ക് കൂടുതല്‍ സന്തുഷ്ടരാകാന്‍ കഴിയും. “50 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ നാം കുറവ് സന്തുഷ്ടരാണ് ഇപ്പോള്‍. എന്നാലും സമൂഹത്തിലെ ഓരോ വര്‍ഗ്ഗവും കൂടുതല്‍ സമ്പന്നരാണ്, കൂടുതല്‍ ആരോഗ്യമുള്ളവരുമാണ്. സൌഭാഗ്യങ്ങളുടെ ഈ അവസ്ഥയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നതില്‍ നാം ചെയ്യാതിരിക്കുന്നതെന്താണ്?” Layard എഴുതുന്നു.

ചില മിടുക്കന്‍ സാംസ്കാരിക വിശകലനം ഇവിടെയുണ്ട്. എന്താണ് നമ്മുടെ സംസ്കാരത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് Layard വിശദീകരിക്കുന്നു. വ്യക്തിമാഹാത്മ്യവാദം, നില(status), മത്സരം ഇവയെല്ലാം നമ്മേ അസന്തുഷ്ടരാക്കുന്നു. എന്നാലും അതാണ് നയം. പ്രകടനം അനുസരിച്ചുള്ള ശമ്പളം, സ്കൂള്‍ റാങ്കിങ്. ഇതിന് കാരണമായി Layard കുറ്റപ്പെടുത്തുന്നത് ആഡം സ്മിത്തിനേയും ചാള്‍സ് ഡാര്‍വിനേയും അവിശുദ്ധയി ബന്ധപ്പെടുത്തി നിര്‍മ്മിക്കുന്ന ആശയങ്ങളാണ്. “സ്വാര്‍ത്ഥരാകുകയും ഒന്നാമനാകുകയും ചെയ്താലേ നിലനില്‍ക്കാനാകൂ എന്നതാണ് ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തത്തില്‍ നിന്ന് ധാരളം ആളുകള്‍ ഇന്ന് സംഗ്രഹിക്കുന്നത്. അല്ലെങ്കില്‍ നിങ്ങള്‍ തള്ളിക്കളയപ്പെടും. എല്ലാവരും പൂര്‍ണ്ണമായും സ്വാര്‍ത്ഥരാണെങ്കില്‍ പോലും അതിന്റെ ഫലം നല്ലതായിരിക്കും: സ്വതന്ത്രരായ ഏജന്റുമാര്‍ തമ്മിലുള്ള സ്വതന്ത്ര കാരാറുകള്‍ ലഭ്യമാകുന്നതിലും ഏറ്റവും വലിയ സന്തോഷം നല്‍കും എന്നാണ് ആഡം സ്മിത്തില്‍ നിന്ന് അവര്‍ ‍പഠിച്ചത്.”

ഈ സ്വതന്ത്ര കമ്പോള തത്വചിന്തക്കടിയില്‍ വളര്‍ച്ച എന്ന ആശയത്തിന് ചുറ്റും നമ്മുടെ ഇപ്പോഴത്തെ സമൂഹം ചുറ്റിത്തിരിയുന്നു. നമ്മുടെ സമ്പത്ത് ഇരട്ടിയായിട്ടും 50 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കുറവ് സന്തോഷമേ നമുക്കിന്നുള്ളു. ദരിദ്രനായിരിക്കുന്നത് ദുഖകരമായ അവസ്ഥയാണെങ്കിലും വരുമാനം കൂടുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ പ്രാഥമിക അവശ്യങ്ങള്‍ നേടിയതിന് ശേഷം കൂടുന്ന വരുമാനം സന്തോഷം നല്‍കില്ല. വികസിത രാജ്യങ്ങള്‍ അത് നേടിയതാണ്. എന്നാല്‍ ഇപ്പോഴുമുള്ള വളര്‍ച്ചക്കുള്ള ശ്രമം സന്തോഷത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നു.

അതിന് പകരം നാം പൊതു സന്തോഷം എന്ന പുതിയ ആശയത്തിന് വേണ്ടി സംഘടിക്കണം. ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുക എന്ന Jeremy Bentham ന്റെ ആശയം ഉപയോഗിക്കാം. GDP യോടൊപ്പം തന്നെ സന്തോഷത്തേയും രേഖപ്പെടുത്തണം. അസമത്വം കുറച്ച് ദരിദ്രരെ സഹായിക്കണം. കുടുംബവും ബന്ധങ്ങളും സന്തോഷ‌ത്തെ ബാധിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്. ദൈര്‍ഘ്യം കുറഞ്ഞ, flexible തൊഴില്‍ സമയം, മെച്ചപ്പെട്ട ശിശു സംരക്ഷണം ഇവ പ്രധനപ്പെട്ടതാണ്. ആളുകളെ ഒത്തുചേര്‍ക്കുന്നതെന്തിനേയും പ്രോത്സാഹിപ്പിക്കണം. അതിന് സബ്സിഡിയും നല്‍കണം. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരസ്യങ്ങള്‍ നിരോധിക്കണം. മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത് എന്നതാണ് വ്യക്തിപരമായി ചെയ്യേണ്ട കാര്യം. നിങ്ങള്‍ക്ക് കൈവശമുള്ളത് മാത്രം Appreciate ചെയ്യുക. ‘do well’ എന്നതിന് പകരം ‘do good’ ശീലിക്കുക.

എല്ലാവര്‍ക്കും സന്തോഷം നേടുന്നതിനേക്കാള്‍ കൂടുതലാണ് ഒരു നല്ല സമൂഹം സൃഷ്ടിക്കാന്‍ വേണ്ട അദ്ധ്വാനം. ശരിയും തെറ്റുമായി കാര്യങ്ങളുണ്ട്. വലിയ അസമത്വം നമ്മേ സന്തോഷമില്ലാക്കുന്നതുകൊണ്ടല്ല തെറ്റാകുന്നത്. അത് സദാചാരപരമായി ന്യായീകരിക്കാനാവാത്തതാണ്. ഒരു സമൂഹത്തിനെ നയിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് സന്തോഷം എന്ന അഭിപ്രായം എനിക്കില്ല.

കൂടുതല്‍ ആളുകള്‍ക്ക് കൂടുതല്‍ സന്തോഷം എന്നത് ധാരാളം loopholes ഉണ്ടാക്കിയേക്കാം. ഉദാഹരണത്തിന് ഷോപ്പിങ് മാളുകളില്‍ നിന്ന് ലാഭത്തിനായി സാധങ്ങള്‍ വാങ്ങുന്നത് ധാരാളമാളുകളെ സന്തുഷ്ടരാക്കും. എന്നാല്‍ ഈ ഷോപ്പിങ് മാളുകളില്‍ വില്‍ക്കുന്ന വില കുറഞ്ഞ ഉത്പന്നം ഉത്പാദിപ്പിക്കാന്‍ കുറഞ്ഞ വേതനത്തിന് തൊഴിലാളികളെ ഉപയോഗിക്കുന്നതിനാല്‍ ലോകത്ത് നമ്മളേക്കാള്‍ കൂടുതലാളുകള്‍ ദുഖിതരാകുന്നു. അങ്ങനെ ലാഭ നഷ്ടക്കണക്ക് നോക്കുമ്പള്‍ ഷോപ്പിങ് മാളുകള്‍ നല്ലതല്ല.

— സ്രോതസ്സ് makewealthhistory.org

ഒരു അഭിപ്രായം ഇടൂ