ബാങ്കുകളുടെ കൈവശമുള്ള മോശം ആസ്തികള്‍ വാങ്ങുന്നതിന് ട്രഷറിക്കുള്ള terms എന്താണെന്നുള്ളതാണ് പ്രധാന ചോദ്യം. ഭവന വായ്പ്പയിലടിസ്ഥാനമായ securities ആണ് ഈ ആസ്തികളെല്ലാം. നിയന്ത്രണമില്ലാത്തതും complicity ഉം തട്ടിപ്പും നിറഞ്ഞ അന്തരീക്ഷം നിലനിന്ന ബുഷ് സര്‍ക്കാരിന്റെ കാലത്ത് subprime loans നിന്ന് derive ചെയ്ത securities ആണിത്. ആരും വിശ്വസിക്കാത്ത ആര്‍ക്കും മൂല്യം കണ്ടെത്താനാവാത്ത അത് ഭവനവായ്പ്പാ രംഗത്തെ കവരുകയായിരുന്നു. ഫയലുകളില്‍ എന്താണുള്ളതെന്ന് ആര്‍ക്കും അറിയില്ല. securities ആധാരമാക്കുന്ന ലോണിന്റെ സ്ഥിതിയും ആര്‍ക്കുമറിയില്ല. നികുതി ദായകര്‍ക്ക് വിലയെക്കുറിച്ച് ഒരു ഊഹം കിട്ടത്തക്ക വിധം securities ആധാരമാക്കുന്ന ആസ്തികളുടെ meticulous audit അമേരിക്കയുടെ ട്രഷറി നടത്തുന്നോ ഇല്ലയോ എന്നതാണ് നാം സര്‍ക്കാര്‍ പിന്‍താങ്ങള്‍ ഇവക്ക് നല്‍കുന്നതിന് മുമ്പ് നാം ചോദിക്കേണ്ട ചോദ്യം.
ചെറിയ ഒരു പരിശോധനയില്‍ വലിയൊരു കൂട്ടം securities ഉം തട്ടിപ്പാണ് എന്ന് കണ്ടെത്തിയതാണ് പ്രശ്നം. ആസ്തികളില്‍ മൂന്നാമതൊരാള്‍ വിശ്വസിക്കുന്നില്ല.
ഈ ധന സഹായം ആവശ്യമായതാണെങ്കില്‍, ട്രഷറി സംരക്ഷിക്കാനുദ്ദേശിക്കുന്ന വലിയ ബാങ്കുകള്‍ക്ക് സ്വയം സംരക്ഷിക്കാന്‍ കഴിവില്ലാത്തതാണെന്ന് സാരം. അവയെ പരിഗണിക്കാനുള്ള ശരിയായ വഴി Federal Deposit Insurance Corporation insolvent മുന്നോട്ട് വരുകയും, insolvent ബാങ്കുകളെ സാധാരണ കൈകാര്യം ചെയ്യുന്ന രീതില്‍ ഇവരെ കൈകാര്യം ചെയ്യുകയും വേണം.
മാനേജ്‌മെന്റിനെ മാറ്റുക, തുടക്കത്തിലെ നഷ്ടം സഹിക്കുക, സ്ഥാപനത്തിന്റെ ഘടന മാറ്റുക, നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുക, ബാങ്കുകള്‍ തുറക്കുക, തുടങ്ങിയ കാര്യങ്ങള്‍ എത്രയും വേഗം ചെയ്യുന്നുവോ അത്രയും വേഗം പ്രശ്നത്തില്‍ നിന്ന് കരകേറാനാവും. എന്തെങ്കിലും പരിഹാരമെടുക്കാന്‍ താമസിക്കും തോറും credit markets വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങാന്‍ കാലതാമസമെടുക്കും.
ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല. ഒരു സ്ഥാപനം solvency ആയതിന് ശേഷം നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നതാണ്. അത് ഒരു സാങ്കേതികമായ കാര്യമാണ്.
ശരിക്കും അതിനുള്ള അധികാരം Timothy Geithner ഓ David Axelrod ഓ അല്ല. പകരം Sheila Bair ക്കാണ്. Federal Deposit Insurance Corporation ന്റെ chairwoman ആണ് അവര്‍. അവരാണ് ശരിക്കും തീരുമാനമെടുക്കേണ്ടയാള്‍. അത് രാഷ്ട്രീയമായ അടിസ്ഥാനത്തിലാവരുത് ആ തീരുമാനം. ആളുകള്‍ കോപാകുലരാവും എന്നോര്‍ത്ത് പേടിച്ചും ആകരുത് ആ തീരുമാനം. ബാങ്കുകള്‍ അവരുടെ capital requirements നേരിടുന്നോ എന്നതിനെ അടിസ്ഥാനമായാകണം. ബാങ്കുകളെ solvent ആകാതെ നിലനിര്‍ത്താനാവശ്യമായ ശരിക്കുള്ള ആസ്തികള്‍ അവരുടെ ബുക്കുകളിലുണ്ടോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാവണം ആ തീരുമാനം. അങ്ങനെയല്ലങ്കില്‍ പിന്നീടുള്ള കാര്യങ്ങള്‍ക്ക് വ്യക്തമായ chain of responsibility ഉണ്ട്. അത് ഒരു രാഷ്ട്രീയ തീരുമാനമല്ല. അത് ഒരു സാങ്കേതിക തീരുമാനമാണ്. അത് ഒരു ബാങ്കിങ് റഗുലേഷന്‍ തീരുമാനമാണ്.
ഒരു ബാങ്ക് solvent ആയാല്‍ നിങ്ങള്‍ക്കതിനെക്കുറിച്ച് ഒരു തീരുമാനമെടുക്കാം. എന്നാല്‍ സങ്കീര്‍ണ്ണത കൊണ്ട് ഒരു ബാങ്ക് insolvent ആയാല്‍ അവര്‍ എളുപ്പത്തിലുള്ള പണത്തിനായി ശ്രമിക്കും. അങ്ങനെയുള്ള ബാങ്കുകള്‍ അപ്പോള്‍ തന്നെ വെള്ളത്തിനടിയിലാണ്. അവരുടെ risk capital ന് ഒരു വിലയുമുണ്ടാവില്ല. സര്‍ക്കാരിന്റെ ധനസഹായം കൊണ്ടേ അതിനെ പൊക്കിക്കൊണ്ടുവരാനാവൂ.
ഇപ്പോഴത്തെ മാനേജ്മെന്റിനെ അതുപോലെ നിലനിര്‍ത്തിയാല്‍ അവരില്‍ നിന്ന് ബാങ്ക് ബുക്കുകളിലെന്താണുള്ളതെന്നും അവരുടെ പ്രവര്‍ത്തന രീതി എന്താണെന്നുള്ളതെന്നും വിശ്വാസ്യതയോടെ നിങ്ങള്‍ക്ക് അറിയാനാവില്ല. കാരണം അവര്‍ തന്നെയാണല്ലോ ഈ പ്രശ്നങ്ങളെല്ലാം സൃഷ്ടിച്ചത്. പുതിയ സംഘത്തെ ഏല്‍പ്പിക്കണം അത്. FDIC അവരെ നിര്‍ദ്ദേശിക്കണം. എല്ലാം ശുദ്ധമാക്കുകയാവണം അവരുടെ ആദ്യത്തെ ജോലി. ബുക്കുകളെല്ലാം പരിശോധിച്ച് നല്ല ആസ്തികളും ചീത്ത ആസ്തികളും കണ്ടെത്തണം. വരുമാനമില്ലാത്തവ എഴുതിത്തള്ളണം വരുമാനമുള്ളവ നിലനിര്‍ത്തണം. നഷ്ടം എത്രത്തോളം വലുതാണെന്നെന്നതിന്റെ രൂപം അപ്പോള്‍ കിട്ടും. അതനുസരിച്ച് ബാങ്ക് അടച്ചുപൂട്ടണോ വേണ്ടയോ എന്നത് തീരുമാനിക്കാം. ചില ബാങ്കുകളെ മറ്റ് ബാങ്കുമായി കൂട്ടിച്ചേര്‍ത്ത് നിലനിര്‍ത്താം. നല്ല ആസ്തികളില്‍ നിന്ന് ചീത്ത ആസ്തികളെ ഒറ്റപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്തതിന് ശേഷം പുതിയ credit സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പദ്‌വ്യവസ്ഥയെ വളര്‍ത്താം.
പഴയ മാനേജ്‌മെന്റിനെ തുടരാനനുവദിക്കുന്നത് പഴയ രീതികള്‍ അതുപോലെ തുടരുന്നതിനും ബാങ്ക് പഴയതുപോലെ പ്രവര്‍ത്തിക്കുനും കാരണമാകും. അത് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്ക് സഹായിക്കില്ല. അതായത് ഇപ്പോഴുള്ള ഊഹക്കച്ചവടം വീണ്ടും തുടരും. അതാണ് ട്രഷറി വകുപ്പ് നേരിടാന്‍ തയ്യാറാവാത്തത്.
നാം അത് നേരിട്ടില്ലെങ്കില്‍ ഈ പ്രശ്നത്തില്‍ നിന്ന് ഒരിക്കലും കരകേറില്ല. കോണ്‍ഗ്രസ് കൊണ്ടുവന്ന രക്ഷാ പദ്ധതിയില്‍ ട്രഷറി വകുപ്പ് ക്രിയാത്മകമായി ഇടപെടുന്നില്ല. അതുകൊണ്ട് ഈ പദ്ധതി തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തില്ല. പ്രതിമാസം 5 ലക്ഷം എന്ന തോതിലാണ് തൊഴില്ലായ്മ വര്‍ദ്ധിക്കുന്നത്. ആ പ്രശ്നത്തിലാണ് നാം അകപ്പെട്ടിരിക്കുന്നത്.
“ബാങ്കുകളുടെ ദേശസാത്കരണം” എന്നത് രാഷ്ട്രീയമായി തെറ്റിധരിപ്പിക്കുന്ന വാക്കാണ്. 1982 ല്‍ ലാറ്റിനമേരിക്കന്‍ കട പ്രതിസന്ധി കാലത്ത് ആ രാജ്യങ്ങള്‍ കടം തിരിച്ചടച്ചില്ലെങ്കില്‍ അമേരിക്കയിലെ ബാങ്കുകള്‍ ദേശസാത്കരിക്കാന്‍ റീഗണിന്റെ FDIC ക്ക് പദ്ധതിയുണ്ടായിരുന്നു. അവര്‍ക്ക് അത് ചെയ്യേണ്ടിവന്നില്ല. ആസ്തികളുടെ പ്രധാന ഭാഗം തകര്‍ന്നാല്‍ അത് ചെയ്യേണ്ടിവരും.
ഇന്ന് നമുക്ക് subprime mortgage-backed securities എല്ലാം തകര്‍ന്നതാണ്. ആദ്യമായി അവ ജനത്തിന് വിതരണം ചെയ്യാനേ പാടില്ല. ആ കടങ്ങളുടെ തിരിച്ചടവ് പ്രതീക്ഷിക്കാനാവില്ല. വേണ്ടത്ര രേഖകളില്ലാതെയാണ് ആ വായ്പകള്‍ നല്‍കിയത്. രേഖകളുള്ളവയാണെങ്കില്‍ അതില്‍ നിന്ന് കടം തിരിച്ചടക്കാന്‍ പോകുന്നില്ല എന്ന് അറിയാം പറ്റും. പുറത്തുള്ള ആരും അത് വാങ്ങില്ല. ബാങ്കിങ് മേഖയില്‍ നിലനില്‍ക്കുന്ന പ്രശ്നമാണ്.
New Deal ആണോ അതോ രണ്ടാം ലോക മഹായുദ്ധമാണോ സാമ്പത്തിക തകര്‍ച്ചയെ ഇല്ലാതാക്കിയത്?
New Deal എന്ത് ചെയ്തു എന്നതിനെക്കുറിച്ച് വലിയ understatement ആ വാചകങ്ങളിലുണ്ട്. 1930കളിലെ തൊഴിലില്ലായ്മാ സംഖ്യകള്‍ ഉപയോഗിക്കുന്നവര്‍ New Deal പ്രകാരം ജോലി ചെയ്തവരെ കണക്കാക്കാത്തതിനാലാണിത്. jobs ഉം work ഉം തമ്മിലുള്ള Michael Steele പറഞ്ഞ വ്യത്യാസമാണിത്. Lincoln Tunnelഓ Triborough Bridge ഓ വിമാന വാഹിനിയായ Yorktown നിര്‍മ്മിക്കാന്‍ പ്രവര്‍ത്തിയെടുത്തവരെ ജോലിക്കാരായാല്ല (employed) work relief ആയാണ് പരിഗണിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിലുള്‍പ്പെടും. അവരെ സംഖ്യകളില്‍ ഉള്‍പ്പെടുത്തിയാല്‍ New Deal തൊഴിലില്ലായ്മ 1933 ല്‍ 25% കുറച്ചു. 1936 ല്‍ 10% ല്‍ താഴെയായി. പിന്നീട് ’37 ല്‍ യുദ്ധത്തിന് മുമ്പ് ഉയര്‍ന്ന് 10% ല്‍ അധികമായി. അതുകൊണ്ട് തൊഴിലില്ലായ്മ വലിയൊരളവ് കുറച്ചത് New Deal ആണ്.
സമ്പദ്‌വ്യവസ്ഥയെ മാറ്റിയ വലിയൊരു സംഭവമായിരുന്നു യുദ്ധം. അത് തൊഴിലില്ലായ്മ പൂജ്യമാക്കി. എന്നാല്‍ അത് വേറൊന്നുകൂടി ചെയ്തു. അത് സാമ്പത്തിക വീക്ഷണകോണില്‍, അമേരിക്കന്‍ കുടുംബത്തെ സൃഷ്ടിച്ചു. 1929 ല്‍ തകര്‍ന്ന സ്വകാര്യ സാമ്പത്തിക വ്യവസ്ഥ 1950 – 1960കളില്‍ സമൃദ്ധിയിലാവാന്‍ സഹായിച്ചത് അതാണ്. സമ്പദ്‌വ്യവസ്ഥ തകര്‍ന്നാല്‍ അതിന് തിരികെയെത്താന്‍ വളരേറെ വര്‍ഷങ്ങളെടുക്കും. തിരികെയെത്താന്‍ വേണ്ട മുന്നൊരുക്കം ബാങ്കുകളെ ശരിയാക്കുകയല്ല. കുടുംബങ്ങളുടെ balance sheets ശരിയാക്കുന്നതാണ്. അമേരിക്കന്‍ കുടുംബങ്ങളുടെ creditworthiness.
വീടിന്റെ വില കുറയുന്നതിനാല്‍ ആളുകളെടുത്ത ഭവന വായ്പകള്‍ അവരുടെ വീടിന്റെ വിലയേക്കാള്‍ വളരെ അധികമായി. അത് കാരണം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ insolvent ആയി. അതുകൊണ്ട് വായ്പാ സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിച്ച് തുടങ്ങാനാവുന്നില്ല. ഭവനങ്ങളെ സുസ്ഥിരമാക്കണം, തൊഴില്‍ സുസ്ഥിരമാക്കണം, വരുമാനം ഉണ്ടാക്കണം അതിന് ശേഷമാണ് ബാങ്കിനെ ശരിയാക്കേണ്ടത്. ദീര്‍ഘകാലത്തെ വലിയ മാറ്റങ്ങള്‍ അതിന് വേണം. അതിന് ഈ തുക മതിയാവില്ല. ’33 ല്‍ റൂസവെല്‍റ്റ് ചെയ്തതും മതിയായിരുന്നില്ല. പക്ഷേ അതൊരു തൊടുക്കമാണ്.
യാഥാസ്ഥിക ആശയങ്ങളുടെ പിറകില്‍ നിന്നുകൊണ്ട് സ്വകാര്യ താല്‍പ്പര്യങ്ങള്‍ രാജ്യത്തിന്റെ ശക്തി പിടിച്ചെടുക്കുന്നതും സ്വകാര്യ ലാഭമുണ്ടാക്കാനായി രാജ്യം സ്വകാര്യ clients ന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനേയും ഉദ്ദേശിച്ചാണ് ഇരപിടിയന്‍ രാജ്യം എന്ന പേര് പുസ്തകത്തിന് നല്‍കിയത്. ബുഷ് സര്‍ക്കാരിന്റെ കാമ്പ് അതാണ്. [ഒബാമയുടേതും] തലക്കെട്ടിന്റെ ഒരു ഭാഗം Veblen നും എന്റെ അച്ഛനെഴുതിയ New Industrial State എന്നതിനോടും കടപ്പെട്ടിരിക്കുന്നു. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ മാറ്റിയ ഒരു പ്രതിഭാസത്തെ ആ രണ്ട് വാക്കുകളും പ്രതിനിധാനം ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി വളരെ മോശമായി മാറ്റിയ പ്രതിഭാസം.
Professor James Galbraith talking with Amy Goodman.
— സ്രോതസ്സ് democracynow
James Galbraith is economist, a professor of public affairs and government at the University of Texas, Austin. His most recent book, The Predator State: How Conservatives Abandoned the Free Market and Why Liberals Should Too.