ബ്രിട്ടണില്‍ ശ്രദ്ധേയമായ സമരം Gerrard Winstanley നേതൃത്വത്തില്‍ നടത്തി 1649 ല്‍ നടന്നു. 40 ‘diggers’ സംഘം Weybridge ന് അടുത്തുള്ള St George’s Hill കൈയ്യേറി. അവര്‍ അവിടെ പച്ചക്കറികള്‍ നട്ടു, വീടുകള്‍ വെച്ചു. അവിടേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. ‘work in righteousness and lay the foundation of making the earth a common treasury for all.’ എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.
അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥ ആളുകളെ ദരിദ്രരാക്കും എന്ന് Winstanley വിശ്വസിച്ചു. ഭൂമിയുടെ അവകാശം തിരിച്ചു കിട്ടിയാല്‍ ആളുകള്‍ communes സൃഷ്ടിക്കുകയും സ്വന്തം കാര്യം നന്നെത്താനെ സന്തോഷത്തോടും ജനാധിപത്യപരമായ anarchy യോടും നോക്കിക്കോളും. സ്വന്തമായി കൃഷിചെയ്യാന്‍ സ്ഥലമുണ്ടെങ്കില്‍ അടിച്ചമര്‍ത്തുന്ന ഉയര്‍ന്ന വര്‍ഗ്ഗത്തിന് വേണ്ടി ആരു ജോലിയെടുക്കില്ല. സാമൂഹ്യ hierarchies തകരുകയും ചെയ്യും.
പ്രാദേശിക അധികാരികള്‍ പേടിക്കുകയും(scandalised) പട്ടാളത്തെ വിളിക്കുകയും ചെയ്തു. എന്നാല്‍ പട്ടാളം ഇടപെടാന്‍ വിസമ്മതിച്ചു. അതുകൊണ്ട് അവര്‍ intimidation തുടങ്ങി. അടിക്കുകയും arson ആക്രമണം നടത്തുകയും ഒക്കെ ചെയ്തു. അവസാനം Winstanley നെ കോടതിയിലേക്ക് കൊണ്ടുപോകുകയും (hauled) ക്യാമ്പ് അടിച്ചമര്‍ത്തുകയും ചെയ്തു. കൈയ്യേറ്റം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ നിലനിന്നു. ഇത്തരം വിജയിക്കാത്ത ധാരാളം പ്രോജക്റ്റുകളും ബ്രിട്ടണില്‍ അടിച്ചമര്‍ത്തി. 1651 ഓടുകൂടി diggers അവരുടെ ശ്രമം ഉപേക്ഷിച്ചു.
അവര്‍ വിജയിച്ചില്ലെങ്കിലും diggers പ്രസ്ഥാനം വലിയ സ്വാധീനമുള്ള ഒന്നായിരുന്നു. അത് അമേരിക്കയിലെ വിപ്ലവകാരികള്‍ക്ക് പ്രചോദനം നല്‍കി. ധാരാളം ആളുകള്‍ക്ക് കമ്യൂണിസത്തിന്റെ തത്വങ്ങളുടെ തുടക്കമായിരുന്നു. ബ്രിട്ടണിലെ ‘direct action’ സമരങ്ങളുടെ ആരംഭം ഇതായിരുന്നു.
350 വര്‍ഷങ്ങള്‍ക്ക് ശേഷവും diggers’ ന്റെ പ്രശ്നങ്ങള്‍ ഇന്നും പരിഹരിച്ചിട്ടില്ല. ബ്രിട്ടണിലെ ഭൂമിയുടെ കൈവശാവകാശത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ആഴത്തില്‍ വേരുകളുള്ള അസമത്വമായി പഴയ വര്‍ഗ്ഗ ഘടനയോടുകൂടി ഇന്നം നിലനില്‍ക്കുന്നു. ബ്രിട്ടണിന്റെ 70% ഭൂമിയും കൈവശം വെച്ചിരിക്കുന്നത് 1% വരുന്ന ആളുകളാണ്. റാണി, സൈന്യം, പരമ്പര്യമായി കിട്ടിയ എസ്റ്റേറ്റുകളുള്ളവര്‍ എന്നിവരാണ് ഇവര്‍. Duke of Westminster ന് 140,000 ഏക്കര്‍ വലിപ്പമുള്ള എസ്റ്റേറ്റുണ്ട്. ബ്രിട്ടണിന്റെ മൂന്നില്‍ രണ്ടും കൈവശം വെച്ചിരിക്കുന്നത് 6,000 ഭൂ ഉടമകളാണ്. വീടും ഭൂമിയും വളരേറെ ചിലവ് കൂടിയതാണ്. ധാരാളം ആളുകള്‍ക്ക് അത് വാങ്ങാനാവില്ല. അതേ സമയം ധാരാളം എസ്റ്റേറ്റുകള്‍ സ്വകാര്യ വ്യക്തികളുടെ കൈവശം ഉപയോഗമില്ലെതെ കിടക്കുന്നു. കാരണം രാജവംശവും സര്‍ക്കാരും ആ ഭൂ ഉടമകളുടെ കൂടെയാണ്. House of Lords ലെ ധാരാളം ആളുകളും അവരുടെ കൂടെയായതിനാല്‍ പരിഷ്കാരം ഒന്നും അടുത്ത കാലത്ത് നടക്കാന്‍ പോകുന്നില്ല.
ഭാഗ്യവശാല്‍ diggers ന്റെ legacy ജീവിക്കുന്നു. Hammersmith ന് അടുത്തുള്ള തരിശ് ഭൂമിയിലേക്ക് The Land is Ours എന്ന പ്രസ്ഥാനം സമരം നടത്തുകയാണ്. അവര്‍ അവിടെ ടെന്റ് കെട്ടും. ഒരു ജൈവ-ഗ്രാമം അവര്‍ അവിടെ സൃഷ്ടിക്കും. പ്രവര്‍ത്തകര്‍ സമീപവാസികളോട് ആ സമരത്തെക്കുറിച്ച് വിശദീകരിച്ച് അവരേയും കൂട്ടത്തില്‍ ചേര്‍ക്കുന്നു.
ഇത്തരത്തിലുള്ള അവസാനത്തെ കൈയ്യേറ്റ സമരം നടന്നത് 1996 ല്‍ ആയിരുന്നു. തേംസ് നദിയുടെ(Thames) കരയില്‍ 500 പ്രവര്‍ത്തകര്‍ വീടും permaculture പൂന്തോട്ടങ്ങളും വെച്ചു. 5 മാസം അവര്‍ അവിടെ താമസിച്ചു. പിന്നീട് ഭൂഉടമകള്‍ അവരെ പോലീസിനെ ഉപയോഗിച്ച് ഒഴിപ്പിച്ചു.
ഇപ്പോള്‍ എത്രകാലം ഈ സമരം തുടരും എന്നത് കണ്ടറിയണം. അത് നിലനിന്നാലും ഇല്ലെങ്കിലും ഭൂപരിഷ്കരണം വേണം എന്നത് ശക്തമായ ആവശ്യമാണ്
– സ്രോതസ്സ് makewealthhistory