ജെല്ലി ഫിഷ് ആക്രമണം

ലോകത്തെ പല കടലുകളിലും ഭീമന്‍ ജെല്ലി ഫിഷ് കീഴടക്കുന്നു. ഗവേഷകരുടെ അഭിപ്രായത്തില്‍ അമിത മത്സ്യബന്ധനം, മറ്റ് മാനുഷിക പ്രവര്‍ത്തനങ്ങളുമാണ് ഇതിന്റെ കാരണം. Trends in Ecology and Evolution എന്ന ജേണലില്‍ CSIRO Marine & Atmospheric Research ലെ Dr Anthony Richardson ഉം സഹപ്രവര്‍ത്തകരും നടത്തിയ പഠന റിപ്പോര്‍ട്ട് വന്നു.

ജെല്ലി ഫിഷിന്റെ എണ്ണം കൂടുകയാണ്. പ്രത്യേകിച്ച് തെക്ക് കിഴക്കന്‍ ഏഷ്യ, കരിംകടല്‍, മെക്സിക്കോ ഉള്‍ക്കടല്‍, വടക്കന്‍ കടല്‍ എന്നിവിടങ്ങളില്‍. മീന്‍പിടുത്ത വലകളെ നശിപ്പിക്കുന്ന ഭീമന്‍ ജെല്ലിഫിഷ് ആക്രമണം ജപ്പാനിലാണ് കൂടുതല്‍.

അമിത മത്സ്യബന്ധനവും ഉയര്‍ന്ന നിലയിലുള്ള പോഷകഘടകങ്ങളും(eutrophication) ജല്ലിഫിഷ് അമിതവളര്‍ച്ചക്ക് കാരണമാകുന്നതിനെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ Richardson നും സഹപ്രവര്‍ത്തകരും വിശകലനം ചെയ്തു. ജെല്ലിഫിന്റെ എണ്ണത്തെ സാധാരണ മീനുകള്‍ നിയന്ത്രിക്കും. അവ ചെറിയ ജെല്ലിഫിനെ തിന്നുന്നു. zooplankton പോലുള്ള അവയുടെ ആഹാരവും മീനുകള്‍ കഴിക്കുന്നതിനാല്‍ ആഹാരത്തിനായി മത്സരമുണ്ട്. എന്നാല്‍ അമിത മത്സ്യബന്ധനം ഇവയുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. മീനുകളുടെ മുട്ടയേയും ലാര്‍വ്വകളേയും ജെല്ലിഫ് തിന്നുന്നതിനാല്‍ മീനുകളുടെ എണ്ണം വീണ്ടും കുറയുന്നു.

നദികളിലൂടെ കടലില്‍ എത്തിച്ചേരുന്ന നൈട്രജനും ഫോസ്‌ഫെറസും ചുവന്ന പ്ലാങ്ക്ടണ്‍ വളര്‍ച്ചയുണ്ടാക്കുന്നു(blooms). അത് കടലിലെ ഓക്സിജന്‍ കുറക്കുകയും മരണമേഖല സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥലങ്ങളില്‍ മീനുകള്‍ക്ക് വളരാനാവില്ല. എന്നാല്‍ ജെല്ലിഫിഷിന് അനുകലമായ പരിതസ്ഥിയാണിത്.

കാലാവസ്ഥാമാറ്റവും ജെല്ലിഫിഷിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു എന്ന് Richardson പറഞ്ഞു.

ഈ പരിതസ്ഥി “ജെല്ലിഫിഷ് സുസ്ഥിര അവസ്ഥ” എന്ന വിളിക്കുന്ന അവസ്ഥയിലെത്തിക്കും. അതായത് ജല്ലിഫിഷ് സമൂദ്രത്തെ നിയന്ത്രിക്കുന്ന അവസ്ഥ.

അവരുടെ പ്രബന്ധനത്തില്‍ ഇതിന് പരിഹാരമായി ധാരാളം കാര്യങ്ങള്‍ Richardson ഉം സഹപ്രവര്‍ത്തകരും മുന്നോട്ട് വെക്കുന്നുണ്ട്. അമിത മത്സ്യബന്ധനം കുറക്കണം, run-off കുറക്കണം. ballast water വഴിയും aquariums വഴിയും ലോകം മുഴുവന്‍ ജെല്ലിഫിഷിനെ കടത്തിക്കൊണ്ട് പോകുന്ന പരിപാടി നിര്‍ത്തണം. പല രീതിയില്‍ ജെല്ലിഫിഷിന്റെ എണ്ണം കുറക്കാന്‍ ശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്. ശബ്ദ തരംഗങ്ങളുപയോഗിച്ച് ജെല്ലിഫിഷിനെ പൊട്ടിക്കുക, വലയുപയേഗിച്ച് അവയെ പിടിച്ച് നശിപ്പിക്കുക തുടങ്ങിയ പല പരീക്ഷണങ്ങളാണ്.

ജെല്ലിഫിഷ് ലളിതമായ ജെല്ലി പോലുള്ള കടല്‍ മൃഗമാണ്. സൂഷ്മ മൃഗങ്ങളായ ജെല്ലികളാണ് പവിഴപ്പുറ്റുണ്ടാക്കുന്നത്. മണി ആകൃതിയിലുള്ള medusa ആയി മാറുന്നതിന് മുമ്പ് കടല്‍ തട്ടില്‍ സസ്യങ്ങള്‍ പോലുള്ള polyp ആയാണ് അവ ജീവിതം തുടങ്ങുന്നത്. ജെല്ലിഫിഷിന് pneumatocyst കോശങ്ങളുള്ള tentacles ഉണ്ട്. ചാട്ടുളി പോലെ അതുപയോഗിച്ച് കുത്തി ഇരകളെ അത് കൊല്ലുന്നു.

pneumatocysts ന്റെ എണ്ണവും സ്ഥാനവും അനുസരിച്ചാണ് ജെല്ലിഫിഷിനെ മനുഷ്യ ആഹാമായി ഉപയോഗിക്കുന്നത് തീരുമാനിക്കുന്നത്. ചൈനയിലെ വിവാഹ പാര്‍ട്ടികളില്‍ ഉണക്കിയ ജെല്ലിഫിഷും soya sauce ചേര്‍ത്ത് ആഹാരമായി വിളമ്പുന്നു. എല്ലാ ജെല്ലിഫിഷിനേയും മനുഷ്യന് തിന്നാനാവില്ല.

എണ്ണം കൂടുന്ന സ്പീഷീസിനെ സാധാരണ തിന്നാറില്ല.

— സ്രോതസ്സ് abc

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ