ഓരോ വര്‍ഷവും ബ്രിട്ടണിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ 100,000 ടണ്‍ കഴിക്കാന്‍ സുരക്ഷിതമായ ആഹാരം വലിച്ചെറിയുന്നു. ലോകം ഭീകരമായ ദാരിദ്ര്യവും പരിസ്ഥിതി നാശവും നേരിടുമ്പോള്‍ ഇത്ര വലിയ അളവ് ആഹാരം നഷ്ടപ്പെടുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. FareShare ന്റെ chief executive ആണ് Tony Lowe. അവര്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നു.
നിര്‍മ്മാതാക്കളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും അധികം വന്ന ആഹാരം ശേഖരിക്കുന്നു. കഴിക്കാന്‍ സുരക്ഷിതമായതാണ് അവ. അത് ഉപയോഗിച്ച് ദിവസവും 26,000 പേര്‍ക്ക് നല്‍കും. കടയില്‍ നിന്ന് വാങ്ങുന്ന അതേ ഗുണമേന്‍മയിലാണ് ഇത് ചെയ്യുന്നത്. തണുപ്പിച്ച് സൂക്ഷിക്കേണ്ടവ അങ്ങനെയും ഉറഞ്ഞ് സൂക്ഷിക്കേണ്ടവയെ അങ്ങനെയും പരിപാലിക്കും. താഴ്ന്ന വരുമാനമുള്ളവരേയും വീടില്ലാത്തവരേയും, കുട്ടികള്‍ക്ക് പ്രാതല്‍ നല്‍കുന്ന, അഭയാര്‍ത്ഥികളേയും പ്രായമായവരേയും സഹായിക്കുന്ന സംഘടനകള്‍ക്ക് FareShare ഈ ആഹാരം വിതരണം ചെയ്യുന്നു. ഇത് സൌജന്യമല്ല, FareShare ന്റെ മറ്റ് സേവന പരിപാടികളില്‍ സഹായിക്കുന്നവര്‍ക്കാണ് ഈ ആഹാരം.
– സ്രോതസ്സ് howtomakeadifference
FareShare ന്റെ ശ്രമത്തെ അഭിനന്ദിക്കാം.
പക്ഷേ എന്തുകൊണ്ട് സമ്പന്ന രാജ്യം 100,000 ടണ്‍ ആഹാരം നഷ്ടപ്പെടുത്തുന്നു എന്ന് ആലോചിക്കൂ. ഉത്തരം നിസാരമാണ്, അവര്‍ പണക്കാരാണ്. അതുകൊണ്ടാണ് ആഹാരം വലിച്ചെറിയാന്‍ കഴിയുന്നത്.
എന്താണ് പരിഹാരം?
അവരെ പണക്കാരാക്കാതിരിക്കുക. എങ്ങനെ? സമ്പന്ന രാജ്യങ്ങള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നത് നിര്‍ത്തുക. കഴിയുന്നതും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുക. വലിയ കമ്പനികളുടെ ഉത്പന്നങ്ങള്‍ വാങ്ങരുത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങരുത്.