മഞ്ഞ് ഉരുകുന്നത്

ഭൂമി ചൂടാകുന്നതിനനുസരിച്ച് ഭൂമിയിലെ രണ്ട് വലിയ മഞ്ഞ് പാളികള്‍ -അന്റാര്‍കിടിക്കയിലും ഗ്രീന്‍ലാന്റിലും- ഉരുകി സമുദ്ര ജലനിരപ്പ് വളരെ അധികം ഉയര്‍ത്തുകയാണ്. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ഉരുകിയാല്‍ സമുദ്ര ജലനിരപ്പ് 7 മീറ്റര്‍ ഉയരും. പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളി ഉരുകിയാല്‍ 5 മീറ്റര്‍ ജലനിരപ്പുയരും. ഭാഗിഗമായി ഈ മഞ്ഞ് പാളികള്‍ ഉരുകിയാല്‍ തന്നെ സമുദ്രനിരപ്പ് വളരെയധികം ഉയരും എന്ന് Plan B 3.0: Mobilizing to Save Civilization എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. IPCC കണക്കാക്കിയ 18 – 59 സെന്റിമീറ്റര്‍ എന്ന കണക്ക് ഇപ്പോള്‍ തന്നെ പഴഞ്ചനായിരിക്കുകയാണ്. അതേ കാലയളവില്‍ 2 മീറ്റര്‍ നിരപ്പ് വര്‍ദ്ധനവുണ്ടാവും.

ആര്‍ക്ടിക് പ്രദേശത്ത് താപനില വര്‍ദ്ധിച്ചുതുടങ്ങിയ കാലത്താണ് ഗ്രീന്‍ലാന്റ് മഞ്ഞ് പാളുിയെക്കുറിച്ചുള്ള അവലോകനം തുടങ്ങിയത്. അന്തര്‍ദേശീയരായ 300 ശാസ്ത്രജ്ഞര്‍ ചേര്‍ന്ന Arctic Climate Impact Assessment (ACIA) എന്ന സംഘം 2005 ല്‍ നടത്തിയ പഠനം മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇരട്ടി വേഗത്തിലാണ് ആര്‍ക്ടിക് ചൂടാകുന്നതെന്ന് കണ്ടെത്തി. ആര്‍ക്ടിക് മാത്രമല്ല, അതിനോട് ചേര്‍ന്ന് കിടക്കുന്ന അലാസ്ക, പടിഞ്ഞാറെ ക്യാനഡ, കുഴക്കന്‍ റഷ്യ തുടങ്ങിയ പ്രദേശങ്ങളിലും കഴിഞ്ഞ 50 വര്‍ഷങ്ങളായി ശീതകാലത്ത് താപനില 3-4 ഡിഗ്രി വര്‍ദ്ധിച്ചു.

അലാസ്ക, ക്യാനഡ, ഗ്രീന്‍ലാന്റ്, റഷ്യ എന്നിവടങ്ങളില്‍ 155,000 ഇന്യൂട്ടുകള്‍(Inuit) ജീവിക്കുന്നുണ്ട്. Sheila Watt-Cloutier അവരുടെ പ്രതിനിധിയായി U.S. Senate Commerce Committee യില്‍ testimony നല്‍കി. ആര്‍ടിക്കില്‍ അതിവേഗത്തില്‍ നടക്കുന്ന കാലാവസ്ഥാ മാറ്റത്താല്‍ അവര്‍ അനുഭവിക്കുന്ന ജീവിത ക്ലേശം ഭൂമിയില്‍ സംഭവിക്കുന്ന കാര്യങ്ങളുടെ ഒരു സ്നാപ്ഷോട്ടാണെന്ന് അഭിപ്രായപ്പെട്ടു. ആര്‍കിടിക്കിലെ മഞ്ഞുരുകല്‍ ഭൂമിയുടെ ചരിത്രത്തിലെ പ്രധാന സംഭവമാണ്.

കടലിലെ മഞ്ഞ് പാളികള്‍ ഇല്ലാതാകുന്നത് ധൃവക്കരടികളുടെ നിലനില്‍പ്പിനെ ബാധിക്കുന്നു എന്ന് ACIA റിപ്പോര്‍ട്ട് വിവരിക്കുന്നു. അവ നിലനില്‍ക്കാന്‍ കഷ്ടപ്പെടുകയാണ്. ഇപ്പോള്‍ അവയില്‍ cannibalism എന്ന സ്വഭാവം പ്രത്യക്ഷപ്പെട്ടുതുടങ്ങി. അവയോടൊപ്പം മഞ്ഞില്‍ ജീവിക്കുന്ന സീലുകളുമാണ് ഇന്യൂട്ടുകളുടെ ആഹാരം

2005 ലെ ഈ റിപ്പോര്‍ട്ടിന് ശേഷം മുമ്പത്തേക്കാള്‍ പ്രശ്നം കൂടുതല്‍ വഷളാകുകയാണെന്ന് പുതിയ തെളിവുകള്‍ പറയുന്നു. കാലാവസ്ഥാ മോഡലുകളില്‍ പറയുന്നതിനേക്കാള്‍ വേഗത്തിലാണ് മഞ്ഞുരുകുന്നതെന്ന് National Snow and Ice Data Center, National Center for Atmospheric Research എന്നിവടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പറയുന്നു. 1979 – 2006 കാലത്ത് വേനല്‍ക്കാലത്തെ മഞ്ഞുരുകല്‍ ദശാബ്ദത്തില്‍ 9.1% ആയിരുന്നു. എന്നാല്‍ 2005 – 2007 കാലത്ത് 20% എന്ന തോതിലാണ് മഞ്ഞുരുകിയത്. ഇതില്‍ നിന്ന് 2050 ആകുമ്പോഴേക്കും ആര്‍ക്ടിക്കില്‍ മഞ്ഞുണ്ടാവില്ല എന്ന് IPCC യുടെ 2007 ലെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ 2030 നോ അതിന് മുമ്പ് തന്നെയോ ആര്‍ക്ടിക്കില്‍ മഞ്ഞ് ഇല്ലാതാകും എന്ന് ചില ശാസ്ത്രജ്ഞര്‍ പേടിക്കുന്നു. ആര്‍ക്ടിക് മഞ്ഞുരുകല്‍ ലോകത്തിന്റെ കാലവസ്ഥയെ സാരമായി ബാധിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണെന്ന് ആര്‍ക്ടിക് ശാസ്ത്രജ്ഞനായ Julienne Stroeve പറയുന്നു.

“positive feedback loops” തുടങ്ങുമെന്ന പേടിയാണ് ശാസ്ത്രജ്ഞര്‍ക്ക്. ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തന്നത്താനെ ശക്തികൂടുന്നതിനെയാണ് അങ്ങനെ വിളിക്കുന്നത്. സാധ്യതയുള്ള ഈ feedback mechanism ത്തില്‍ രണ്ടെണ്ണം പ്രത്യേകിച്ചും താല്‍പ്പര്യമുള്ളതാണ്. ൧, ആര്‍ക്ടിക്കിലെ albedo effect ആണ് ഒന്ന്. ആര്‍ക്ടിക്കില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ 70% വും മഞ്ഞില്‍ തട്ടി ശൂന്യാകാശത്തിലേക്ക് തിരികെ പ്രതിഫലിച്ച് പോകുകയാണ് പതിവ്. 30% ആണ് താപമായി ആഗിരണം ചെയ്യപ്പെടുന്നത്. മഞ്ഞ് ഉരുകുന്നതോടെ ഇരുണ്ട നിറമുള്ള സമുദ്രത്തിലായിരിക്കും സൂര്യപ്രകാശം പതിക്കുക. അവിടെ നിന്ന് വെറും 6% മാത്രമാണ് തിരികെ പ്രതിഫലിച്ച് പോകുന്നത്. 94% വും ജലത്തിലേക്ക് താപമായി ആഗിരണം ചെയ്യപ്പെടുന്നു. ഇത് അതിവേഗ മഞ്ഞുരുകലിന് കാരണമാകും. ഫലത്തില്‍ കൂടുതല്‍ സമുദ്രം മഞ്ഞ് വിമുക്തമായി മാറും. അത് വീണ്ടും ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ച് കൂടുതല്‍ മഞ്ഞുരുക്കും. പ്രാദേശികമായി താപനില കൂടുന്നത്, ഗ്രീന്‍ലാന്റ് മഞ്ഞ് പാളിയേയും ഉരുക്കും.

ആര്‍ക്ടിക് കടലിലെ എല്ലാ മഞ്ഞും ഉരുകിയാല്‍ സമുദ്ര നിരപ്പില്‍ വ്യത്യാസമുണ്ടാവില്ല. കാരണം ആ മഞ്ഞ് ഇപ്പോള്‍ തന്നെ കടലിലാണ് കിടക്കുന്നത്. പക്ഷേ അത് ആര്‍ക്ടിക് പ്രദേശത്തെ സമുദ്രം കൂടുതല്‍ ചൂടുള്ളതാക്കി മാറ്റും. കാരണം കടല്‍ മഞ്ഞിനേക്കാള്‍ ഇരുണ്ടതാകയാള്‍ അത് കൂടുതല്‍ സൂര്യപ്രകാശം പ്രതിഫലനം ചെയ്യാതെ ആഗിരണം ചെയ്യും. ഗ്രീന്‍ലാന്റ് ഈ പ്രദേശത്താകയാല്‍ ഇത് വലിയ കുഴപ്പമാണ്. ആര്‍ക്ടിക് പ്രദേശം കൂടുതല്‍ ചൂടാകുന്നത് ദ്വീപിലെ മഞ്ഞ് പാളി ഉരുകാന്‍ തുടങ്ങും. അവിടെ മഞ്ഞിന് ഒന്നര കിലോമീറ്റര്‍ കനമുണ്ട്.

രണ്ടാമതൊരു positive feedback സംവിധാനവും മഞ്ഞ് ഉരുകുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. മഞ്ഞ് പാളിയുടെ പ്രതലം ഉരുകുമ്പോഴുണ്ടാകുന്ന ജലത്തിന്റെ കുറച്ച് ഭാഗം മഞ്ഞ് പാളിയിലെ വിടവികളിലൂടെ താഴേക്ക് പോകുന്നു. അങ്ങനെ ഏറ്റവും അടിയിലുള്ള പാറയിലേക്ക് എത്തുന്ന ഈ ജലം പാറയും മഞ്ഞ് പാളിയും തമ്മിലുള്ള ഘര്‍ഷണം കുറക്കുന്നു. അതിനാല്‍ കടലിലേക്കുള്ള ഹിമാനിഒഴുക്കിന്റെ വേഗത കൂടും. ജലം താഴേക്കൊഴുകുന്ന വിടവുകള്‍ വലുതായി മഞ്ഞ്പാളി പൊട്ടി ഐസ്ബര്‍ഗ്ഗ് ഉണ്ടാന്നതും വര്‍ദ്ധിക്കുന്നു. സംവഹനത്തേക്കാള്‍ വേഗത്തില്‍ താപം മഞ്ഞിന്റെ ആഴങ്ങളിലേക്ക് എത്തുന്നതിനും ഇത് കാരണമാകുന്നു.

ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളിയുരുകുന്നതിന്റെ വേഗത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ധാരാളം പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. Science മാസികയില്‍ 2006 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം കഴിഞ്ഞ ദശകങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വേഗത്തിലാണ് അവിടെ മഞ്ഞുരുകുന്നത്. മഞ്ഞ് പാളികളുടെ കടലിലേക്കുള്ള ഒഴുക്കിന്റെ വേഗതയും കൂടിയിരിക്കുകയാണെന്ന് NASA ശാസ്ത്രജ്ഞര്‍ 2006 ഒക്റ്റോബറില്‍ പറഞ്ഞു. ഇതൊന്നും numerical models പ്രവചിച്ച കാര്യമല്ല. അതുകൊണ്ട് ഗ്രീന്‍ലാന്റിലെ ഉരുകലിന്റെ പ്രവചനങ്ങളെല്ലാം യാഥാര്‍ത്ഥ്യത്തെക്കാള്‍ ലഘുവായതാണ് എന്നാണ് NASA യുലെ Jet Propulsion Laboratory യിലെ Eric Rignot എന്ന glaciologist ന്റെ അഭിപ്രായം.

ഭൂമിയുടെ മറുഭാഗത്ത് രണ്ട് കിലോമീറ്റര്‍ കനമുള്ള അന്റാര്‍ക്ടിക് മഞ്ഞ് പാളി ആ ഭൂഖണ്ഡത്തെ മുഴുവന്‍ പൊതിഞ്ഞിരിക്കുന്നു. ലോകത്തെ മൊത്തം ശുദ്ധ ജലത്തിന്റെ 70% വും ആ മഞ്ഞിലാണ്. അതും ഉരുകുകയാണ്. കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളില്‍ മഞ്ഞ് പൊട്ടി കടലിലേക്കൊഴുകുന്നു. വളരെ വേഗത്തിലാണ് അത് ഇപ്പോള്‍ സംഭവിക്കുന്നത്.

2007 മെയില്‍ അന്റാര്‍ക്ടിക് മഞ്ഞ് പാളിയുടെ ഉള്‍ പ്രദേശങ്ങളില്‍ വന്‍ തോതിലുള്ള മഞ്ഞുരുകല്‍ സമഭവിക്കുന്നതായി ഉപഗ്രഹ ഡാറ്റകളെ അടിസ്ഥാനപ്പെടുത്തി നാസയുടേയും കൊളറാഡോ സര്‍വ്വകലാശാലയുടേയും ശാസ്ത്രജ്ഞര്‍ പറയുന്നു. അന്റാര്‍ക്ടിക്കയില്‍ ഇതുവരെ ഉരുകല്‍ സംഭവിക്കുന്നുണ്ടായിരുന്നുല്ല. മുനമ്പില്‍ മാത്രമായിരുന്നു ഇത്തിരി ഉരുകല്‍ നടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആഗോളതപനത്താല്‍ വലിയ പ്രദേശങ്ങളാണ് ഉരുകിക്കൊണ്ടിരിക്കുന്നത്.

64.3 കോടി അപകടത്തില്‍

10 മീറ്റര്‍ സമുദ്രനിരപ്പ് ഉയരും എന്നാണ് The International Institute for Environment and Development (IIED) കണക്കാക്കുന്നത്. 64.3 കോടി ആളുകളാണ് ഈ നിരപ്പിന് താഴെ ജീവിക്കുന്നത്. Low Elevation Coastal Zone എന്നാണതിനെ അവര്‍ വിളിക്കുന്നത്. ലോകത്തെ നഗര ജനസംഖ്യയുടെ എട്ടിലൊന്നാണ് ഇത്. ചൈനയാണ് ദുരിതം സഹിക്കാന്‍ പോകുന്ന ഒരു രാജ്യം. അവിടെ 14.4 കോടിയാളുകള്‍ കാലാവസ്ഥാ അഭയാര്‍ത്ഥികളാകും. 6.3 കോടിയും 6.2 കോടിയും അഭയാര്‍ത്ഥികളുമായി ഇന്‍ഡ്യയും, ബംഗ്ലാദേശും തൊട്ടുപിറകിലുണ്ട്. വിയറ്റ്‌നാമിന് 4.3 കോടിയും ഇന്‍ഡോനേഷ്യക്ക് 4.2 കോടിയും അഭയാര്‍ത്ഥികളുണ്ടാവും. ജപ്പാന് 3 കോടിയും ഈജിപ്റ്റിന് 2.6 കോടിയും അമേരിക്കക്ക് 2.3 കോടിയും ആളുകളാണ് ദുരിതത്തിലാവുക.

ഇത്ര അധികം ആളുകള്‍ പാലായനം ചെയ്യേണ്ടിവരുന്ന ഒരു സംഭവവും ഇതുവരെ ഭൂമിയിലുണ്ടായിട്ടില്ല. ചിലര്‍ക്ക് സ്വന്തം രാജ്യത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിതാമസിക്കാം. ജന സാന്ദ്രത ഏറ്റവും കൂടിയ രാജ്യങ്ങളിലൊന്നായ ബംഗ്ലാദേശില്‍ 9.7 കോടിയാളുകള്‍ താമസിക്കുന്ന ഉയര്‍ന്ന പ്രദേശങ്ങളിലേക്ക 6.2 കോടിയാളുകള്‍ കൂടി എത്തിച്ചേരും.

ലോകത്തിലെ Shanghai, Kolkata, London, New York തുടങ്ങിയ ചില വന്‍ നഗരങ്ങള്‍ പൂര്‍ണ്ണമായും inundated ചെയ്യും. അത് കൂടാതെ ധാരാളം കൃഷിഭൂമിയും ഇല്ലാതാകും. ജനത്തിന് ആഹാരം നല്‍കുന്ന ഏഷ്യയിലെ നദിക്കരയിലെ കൃഷിയൊക്കെ ഉപ്പുവെള്ളം കേറി ഇല്ലാതാകും.

വീടുകളും വ്യവസായങ്ങളും തകരുന്ന അവസരത്തില്‍ ഇത്ര ഭീമമായ എണ്ണം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള രാഷ്ട്രീയ സാമ്പത്തിക ആഘാതം താങ്ങാനുള്ള ശേഷി സര്‍ക്കാരുകള്‍ക്കുണ്ടാകുമോ എന്നതാണ് ചോദ്യം. രാജ്യങ്ങളുടെ സ്വന്തം പ്രശ്നമല്ല ഈ മാറ്റിപ്പാര്‍പ്പിക്കല്‍. ധാരാളം ആളുതെ മറ്റ് രാജ്യങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വരും. സര്‍ക്കാരുകള്‍ക്ക് ഈ ആഘാതം താങ്ങാനാവുമോ? അതോ അവ തകരുമോ?

For more, see Chapter 3, Rising Temperatures and Rising Seas in Plan B 3.0: Mobilizing to Save Civilization available for free downloading from Earth Policy Institute.

— സ്രോതസ്സ് treehugger

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ