Martin Khor സംസാരിക്കുന്നു:
അമേരിക്കയും ലോകബാങ്ക്, നാണയനിധി പോലുള്ള സ്ഥാപനങ്ങളും നമ്മേ പഠിപ്പിച്ച വികസനത്തിന്റെ ഏഷ്യന്‍ മാതൃക മൂലധനത്തിന്റെ നിയന്ത്രണമില്ലാത്ത ഒഴുക്കും കയറ്റുമതിയെ മാത്രം ആശ്രയിക്കുന്നതുമായ ഒന്നാണ്. ഇപ്പോള്‍ ആ മാതൃക തകര്‍ന്നു.
കഴിഞ്ഞ വര്‍ഷം നാം അനുഭവിച്ച വില വര്‍ദ്ധനവ്, ഭക്ഷണത്തിന്റെ അപര്യാപ്തത, ഭക്ഷ്യ പ്രതിസന്ധിക്ക് കാരണങ്ങളിലൊന്ന് ഊഹക്കച്ചവടമാണ്. ഇപ്പോള്‍ വില താഴേക്ക് കുതിക്കുകയാണ്. ഭവനരംഗത്തും തൊഴില്‍ രംഗത്തും പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക കമ്പോളം നമുക്കുണ്ട്. അതേ സാമ്പത്തിക കമ്പോളം ഊഹക്കച്ചവടത്തിലൂടെ ആഹാരത്തേയും ബാധിക്കുന്നു. അതുകൊണ്ട് സാമ്പത്തിക ഊഹക്കച്ചവടത്തെ നിയന്ത്രിക്കുകയും നിര്‍ത്തുകയും ചെയ്യേണ്ടതായുണ്ട്.
ആഫ്രിക്കയുടെ പല സ്ഥലത്തും ലാറ്റിനമേരിക്കയിലും ആഹാര പ്രതിസന്ധിയുണ്ട്. അന്തര്‍ദേശീയ നാണയ നിധിയും (International Monetary Fund) ലോക ബാങ്കും (World Bank) തെറ്റായ ഉപദേശങ്ങള്‍ നല്‍കിയതും ഇതിന്റെ ഒരു കാരണമാണ്. അവര്‍ ആഫ്രിക്കയില്‍ ചെന്ന് കൃഷിയില്‍ നിക്ഷേപം നടത്തരുതെന്നും കൃഷിക്ക് സബ്സിഡി നല്‍കരുതെന്നും കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ വാങ്ങരുതെന്നും ഉപദേശിച്ചു. [നമ്മുടെ നാട്ടിലും അവര്‍ നടപ്പാക്കിയത് അതേ നയമാണ്.] മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലും ആഹാരത്തിന്റെ tariffs കുറച്ചു. അതിന്റെ ഫലമായി അമേരിക്കയില്‍ നിന്നുള്ള അമേരിക്കന്‍ സര്‍ക്കാര്‍ സബ്സിഡി കൊടുത്തുല്‍പ്പാദിപ്പിക്കുന്ന വിലകുറഞ്ഞ അരി, യൂറോപ്പില്‍ നിന്ന് യൂറോപ്യന്‍ സര്‍ക്കാര്‍ സബ്സിഡി കൊടുത്തുല്‍പ്പാദിപ്പിക്കുന്ന കോഴിയിറച്ചി, ഘാന(Ghana) പോലുള്ള രാജ്യങ്ങളിലേക്കൊഴുകി. അത് അവിടുത്തെ കൃഷിയെ തകര്‍ത്തു.
ക്ലിന്റണ്‍ കഴിഞ്ഞ മാസം ഐക്യരാഷ്ട്ര സഭയില്‍ കുറ്റസമ്മതമായി “we blew it” എന്ന് പറഞ്ഞു. ആഫ്രിക്കക്കാര്‍ക്ക് തെറ്റായ ഉപദേശമാണ് അവര്‍ നല്‍കിയത്. അതുകൊണ്ട് ആ നയങ്ങള്‍ നാം പുനപരിശോധിക്കണം.
നിങ്ങള്‍ ഒരു ദരിദ്ര രാജ്യമാണെങ്കില്‍ നിങ്ങള്‍ക്ക് ദക്ഷതയുള്ള വ്യവസായമുണ്ടാകില്ല. അപ്പോള്‍ നിങ്ങള്‍ക്ക് വിദേശത്തുനിന്നുള്ള സബ്സിഡി കിട്ടുന്ന വിലകുറഞ്ഞ ഇറക്കുമതിയില്‍ നിന്ന് നിങ്ങളുടെ പ്രാദേശിക വ്യവസായത്തെ സംരക്ഷിക്കേണ്ടതായി വരും. സഹസ്ര കോടിക്കണക്കിന് ഡോളര്‍ സബ്സിഡി നല്‍കി അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങള്‍ നിലനിര്‍ത്തുന്ന വ്യവസായത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കായി ദരിദ്ര രാജ്യങ്ങള്‍ തങ്ങളുടെ കമ്പോളം തുറന്നുകൊടുക്കണമെന്നാണ് അമേരിക്കയും മറ്റ് സമ്പന്ന രാജ്യങ്ങളും പറയുന്നത്. ഇത് വലിയ കാപട്യമാണ്. സബ്സിഡിയില്ലെങ്കില്‍ ആ വ്യവസായങ്ങള്‍ സമ്പന്ന രാജ്യളില്‍ തകര്‍ന്നേനെ.
രാജ്യങ്ങള്‍ അങ്ങനെ കമ്പോളം തുറന്നുകൊടുത്താല്‍ അമേരിക്കയില്‍ ഡട്രോയിറ്റില്‍ നിന്നുള്ള തകര്‍ന്ന കാര്‍ കമ്പനികള്‍ക്ക് കാറുകള്‍ വില കുറച്ച് ദരിദ്ര രാജ്യങ്ങളില്‍ വില്‍ക്കാനാവും. തകര്‍ന്ന Citibank പോലുള്ള ബാങ്കുകള്‍ക്ക് ദരിദ്ര രാജ്യങ്ങളിലേക്ക് അതിക്രമിച്ച് കയറാനാവും. അവിടെ പ്രാദേശിക ബാങ്കുകള്‍ തകരും.
വെറും ആറ് മാസ കാലയളവില്‍ $4 സഹസ്ര കോടി(trillion) ഡോളര്‍ സബ്സിഡി ബാങ്കുകള്‍ക്കും കാര്‍ കമ്പനികള്‍ക്കും നല്‍കാനായാല്‍ എന്തുകൊണ്ട് ദരിദ്ര രാജ്യങ്ങള്‍ക്ക് $10000 കോടി ഡോളര്‍ കാലാവസ്ഥാമാറ്റത്തെ മറികടക്കാന്‍ നല്‍കിക്കൂടാ. അങ്ങനെ ചെയ്തില്ലെങ്കില്‍ കാലാവസ്ഥാ മാറ്റം ഭാവിയില്‍ വലിയ പ്രശ്നമായി മാറും.
അതുകൊണ്ട് ഒരു രീതിയില്‍ നോക്കിയാല്‍ സാമ്പത്തിക തകര്‍ച്ചക്ക് നല്ല വശമുണ്ട്. സഹസ്രകോടിക്കണക്കിന് ഡോളര്‍ സൃഷ്ടിക്കാനായ രാഷ്ട്രീയ ഇച്ഛാശക്തി രാജ്യത്തിനുണ്ട് എന്ന് അത് തെളിയിച്ചു. കാലാവസ്ഥാ മാറ്റം മറികടക്കാനും ദാരിദ്ര്യം ഇല്ലാതാക്കാനും അങ്ങനെ പണം സംഘടിപ്പിക്കുന്നതില്‍ സാങ്കേതിക പ്രശ്മില്ല.
ആളുകള്‍ സാമ്പത്തികമായി അസ്ഥിരമായും, ജോലിയില്ലാതെയും, ദാരിദ്ര്യത്തിലും വ്യവസ്ഥയില്‍ വിശ്വാസമില്ലാതെയുമിരിക്കുമ്പോള്‍ അവര്‍ എന്തും ചെയ്യാന്‍ തയ്യാറാകും. വികസ്വരരാജ്യങ്ങളിലെ തൊഴില്‍, ദാരദ്ര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം. എന്നാല്‍ അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ച ഈ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയേയും തകര്‍ത്തിരിക്കുകയാണ്. അതുകൊണ്ട് ആഗോള സമ്പദ്‌വ്യവസ്ഥ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് ഒരു പുനരവലോകനം ചെയ്യേണ്ട സമയമായി. രാജ്യങ്ങളെ അവരുടെ സ്വന്തം നയത്തിനനുസരിച്ച് സമ്പദ്‌വ്യവസ്ഥ കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യം നല്‍കണം.
ഈ സാമ്പത്തിക തകര്‍ച്ച മഹാ സമ്പത്തിക തകര്‍ച്ചയേക്കാള്‍ വലുതാണ്, കഴിഞ്ഞ 100 ല്‍ അധികം വര്‍ഷത്തില്‍ എറ്റവും വലുത്. ഇതിന്റെ ഫലം 15 വര്‍ഷം നീണ്ടുനില്‍ക്കും എന്ന് ബ്രിട്ടണിലെ Gordon Brown ന്റെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായ Ed Balls പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ചൈനയില്‍ 2 കോടി തൊഴിലാണ് നഷ്ടപ്പെട്ടത്. ഇത് ഒരു തുടക്കം മാത്രമാണ്. 30 ലക്ഷം തൊഴില്‍ അമേരിക്കയില്‍ ഇല്ലാതെയായി. അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ചക്ക് ചൈനയില്‍ ഇത്ര അധികം തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം അവിടെത്തെ തൊഴില്‍ അമേരിക്കയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. കയറ്റുമതിയില്‍ കുറവുണ്ടായി. ആഫ്രിക്കയുടെ കാര്യമെന്താണ്? മറ്റ് രാജ്യങ്ങളുടെ അവസ്ഥയെന്താണ്? ഈ തകര്‍ച്ച കാരണം വികസ്വര രാജ്യങ്ങളെ നൂറുകോടിയാളുകള്‍ ദാരിദ്ര്യത്തിലായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
— സ്രോതസ്സ് democracynow
Martin Khor, economist, journalist and director of the Third World Network, based in Penang, Malaysia, that advocates on behalf of citizen groups across the global south on environmental sustainability and the impact of corporate-led globalization. He is also an adviser and consultant to a number of United Nations agencies and the author of several books on WTO reform, international trade and the global economy.
വിദേശികളെ ആശ്രയിച്ചുള്ള സമ്പദ്ഘട നടത്തിക്കൊണ്ട് പോകുന്നതിന്റെ പ്രശ്നം സാധാരണക്കാരായ നമ്മളെയാണ് ബാധിക്കുക. അമ്പലവും പള്ളിയും ഗീതയുമൊന്നുമല്ല പ്രശ്നം.