കാലാവസ്ഥാ മാറ്റത്തിന്റെ ആര്‍ക്ടിക്കിലെ ഫലത്തെക്കുറിച്ച് മാധ്യമ ശ്രദ്ധ പതിയുമ്പോള്‍, ആരും കാണാതെ കഴിഞ്ഞ 25 വര്‍ഷങ്ങളായി ലോകത്തെ ഉഷ്‌ണമേഖലാ (tropical) പ്രദേശം വലുതായി എന്ന് ആസ്ട്രേലിയയിലെ James Cook University പറയുന്നു. മനുഷ്യരാണ് അതിന് കാരണക്കാര്‍.
കാലാവസ്ഥാ ശാസ്ത്രജ്ഞരും meteorologists ഉം ഉഷ്‌ണമേഖലാ പ്രദേശം 300 കിലോമീറ്റര്‍ വലുതായെന്നാണ് കണക്കാക്കുന്നത്.
ഭാവിയില്‍ ഈ പ്രദേശത്തിന്റെ വളര്‍ച്ച പ്രവചിക്കാന്‍ പ്രയാസമാണ്. എന്നാലും അടുത്ത 25 കൊല്ലം കൊണ്ട് 222-553 കിലോമീറ്റര്‍ വലുതായേക്കാം.
ഇതിനരികിലുള്ള മിതോഷ്‌മേഖലാ (sub-tropical) വരണ്ട(arid) പ്രദേശങ്ങള്‍ കൂടുതല്‍ അകലത്തേക്ക് തള്ളപ്പെടുന്നതിന് ഇത് കാരണമാകും. മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ താപനിലയും കൂടുതല്‍ മഴയും ഈ പ്രദേശത്തുണ്ടാവും.
കൂടാതെ ഡങ്കി പനിപോലെയുള്ള ഉഷ്‌ണമേഖലാ രോഗങ്ങള്‍, ഈ രോഗങ്ങള്‍ ഇപ്പോള്‍ ഇല്ലാത്ത കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കും. തെക്കെ അമേരിക്കന്‍ ഐക്യനാടുകള്‍, ചൈന, വടക്കേ ആഫ്രിക്ക, തെക്കെ അമേരിക്കയുടെ ഭാഗങ്ങള്‍, തെക്കന്‍ ആഫ്രിക്ക, ആസ്ട്രേലിയയുടെ മിക്കഭാഗങ്ങളും ഇത്തരം രോഗങ്ങളുടെ വലയിലാകും.
– സ്രോതസ്സ് treehugger