ഒഹായോയിലെ ചില ജനപ്രതിന്ധികള്‍ക്ക് ടയര്‍ കത്തിക്കുന്നത് പുനരുത്പാദിതോര്‍ജ്ജമാണ്.
ടയര്‍ നിര്‍മ്മിക്കുന്നത് പ്രധാനമായും എണ്ണയില്‍ നിന്നാണ്. എണ്ണ കത്തിക്കുന്നത് പുനരുത്പാദിതോര്‍ജ്ജമാണെന്ന് തോന്നുന്നില്ല.
ടയര്‍ കത്തിച്ച് ഊര്‍ജ്ജമുണ്ടാക്കുക. കേട്ടിട്ട് എളുപ്പം. നല്ല രീതിയില്‍ മലിനീകരണ നിയന്ത്രണം നടത്തിയാല്‍ ശുദ്ധമായി ചെയ്യാവുന്നതാണെന്ന് തോന്നും. എന്നാല്‍ ഡയോക്സിന്‍ (Dioxins) വളരെ അപകടകരമായ ക്യാന്‍സര്‍ദാദാവാണ്(carcinogens). വിവധ സിമന്റ് കമ്പനി, പേപ്പര്‍ കമ്പനി, boilers, ഊര്‍ജ്ജ നിലയങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള stack gasses ലെ dioxin ന്റേയും furan ന്റേയും അളവിനേക്കുറിച്ചുള്ള പഠനം നടന്നിട്ടുണ്ട്. കല്‍ക്കരി മാത്രം അവരെങ്ങളില്‍ ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ഇന്ധനത്തിന്റെ കൂടെ കുറച്ച് TDF (Tire Derived Fuel) ഉപയോഗിച്ചാല്‍ dioxin ന്റേയും furan ന്റേയും അളവില്‍ വലിയ വ്യത്യാസം വരുന്നു എന്ന് കണ്ടെത്തി. ചില സ്ഥലത്ത് 4% TDF കൂട്ടിച്ചേര്‍ത്തപ്പോള്‍ dioxin ന്റേയും furan ന്റേയും അളവില്‍ 4,140% വര്‍ദ്ധനവാണ് ഉണ്ടായത്.
അതുകൊണ്ട് തീര്‍ച്ചയായും കല്‍ക്കരി കത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ അപകടകരമാണ് TDF കത്തിക്കുന്നത്
– സ്രോതസ്സ് sustainabledesignupdate