നിശബ്ദ സാമ്പത്തിക തകര്‍ച്ച

Dedrick Muhammad സംസാരിക്കുന്നു:

2001 ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഇതുവരെ രക്ഷപെട്ടിട്ടില്ല. അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. അവരുടെ വരുമാനം കുറയുന്നു. സാമ്പത്തിക തകര്‍ച്ചക്ക് (depression) തുല്യമായ അവസ്ഥയാണിപ്പോള്‍. അവരുടെ തൊഴിലില്ലായ്മ 13% ആണ്. ഭവന ജപ്തി പ്രശ്നം ആഫ്രിക്കന്‍ അമേരിക്കന്‍കാരും ലാറ്റിനോ അമേരിക്കന്‍കാരും ആണ് അനുഭവിക്കുന്നത്. ഈ സമൂഹമാണ് ബാങ്കുകളുടെ predatory lending ന് വിധേയമായത്. ഒരു ദേശീയ പ്രശ്നമാണ് നാം നേരിടുന്നത്. അദ്ധ്വാന വര്‍ഗ്ഗം നേരിടുന്ന ഈ പ്രശ്നം തൊലിക്ക് നിറമുള്ള ആളുകളെ disproportionate ആയി ബാധിക്കുന്നു.

കൂടുതല്‍ ആഫ്രിക്കന്‍, ലാറ്റിനോ അമേരിക്കന്‍കാര്‍ക്കും മൂന്ന് മാസം പോലൂം തള്ളിനീക്കാനാവുന്ന സമ്പാദ്യം ഇല്ലാത്തവരാണ്. വെള്ളക്കാരുടെ സമ്പത്തിന്റെ 15% ആണ് കറുത്തവര്‍ക്കുള്ളത്. തൊഴിലിസമൂഹം മൊത്തത്തില്‍ ദുരിതമനുഭവിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് നമുക്കിന് വേണ്ടത്.

സമ്പദ് ഢടനയെ ഉത്തേജിപ്പിക്കുന്നത് നല്ല കാര്യമാണ്. ’90കളിലെ മാന്ദ്യത്തിലും അങ്ങനെ ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും കറുത്തവരുടെ മൂന്നിലൊന്ന് കുട്ടികളും ദാരിദ്ര്യത്തിലായിരുന്നു. സമ്പദ്‌വ്യവസ്ഥ ’90കളില്‍ വളരുകയായിരുന്നെങ്കിലും അത് വലിയ വര്‍ഗ്ഗീയ അസമത്വം നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ നമുക്ക് വേറിട്ട എന്തെങ്കിലും ചെയ്യണം. അത് ശക്തവുമായിരിക്കണം. ഇപ്രാവശ്യം സര്‍ക്കാര്‍ ശരിയായ കാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

2001 – 2007 വരെയുള്ള കാലത്ത് ആഫ്രിക്കന്‍ അമേരിക്കക്കാരുടെ തൊഴിലില്ലായ്മ സത്യത്തില്‍ കുറയുകയായിരുന്നു. അവരുടെ വരുമാനവും കുറയുകയായിരുന്നു. അവരുടെ മാത്രമല്ല വെള്ളക്കാരുടേയും വരുമാനം കഴിഞ്ഞ 20 വര്‍ഷങ്ങളായി കുറഞ്ഞുവരികയാണ്. അമേരിക്കയിലെ മദ്ധ്യവര്‍ഗ്ഗവും തൊഴിലാളി വര്‍ഗ്ഗവും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. കടം വാങ്ങിയാണ് അവര്‍ മദ്ധ്യവര്‍ഗ്ഗ ജീവിത രീതി നിലനിര്‍ത്തുന്നത്. ഇനി കടം വാങ്ങാനാവില്ല. അമേരിക്കക്കാരുടെ മദ്ധ്യവര്‍ഗ്ഗ ജീവിതം സുസ്ഥിരമല്ല. നാം ഇനി എന്ത് ചെയ്യും എന്നത് വലിയ ചോദ്യമാണ്.

— സ്രോതസ്സ് democracynow

Dedrick Muhammad, Senior organizer and research associate at the Institute for Policy Studies. He is co-author of the new report “State of the Dream 2009: The Silent Depression.”

ഒരു അഭിപ്രായം ഇടൂ