സ്മിത്ത് പുതിയ രണ്ട് വൈദ്യുത കാറുകള്‍ ഇറക്കുന്നു

കൂടുതല്‍ ദക്ഷതയുള്ള electric driveline നിര്‍മ്മിക്കാന്‍ Smith Electric Vehicles (SEV) £2.8-million യുറോയുടെ ഗവേഷണം നടത്തിവരുന്നു. ഇത് പ്രാവര്‍ത്തികമായാല്‍ അവരുടെ വൈദ്യുത വാഹനങ്ങളുടെ മൈലേജ് 32 കിലോമീറ്റര്‍ കൂടും. നഗരത്തില്‍ ഇപ്പോഴത്തെ മൈലേജ് 160 കിലോമീറ്ററാണ്.

ഇതല്ലാതെ വാണിജ്യ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന Smith Electric Vehicles ആളുകള്‍ക്ക് വേണ്ടിയുള്ള പുതിയ രണ്ട് വാഹനങ്ങള്‍ നിര്‍മ്മിക്കുകയാണ്. ഒരണ്ണം വൈദ്യുത people carrier ഉം മറ്റേത് ഒരു വൈദ്യുത executive minibus.

മലിനീകരണമുണ്ടാക്കാത്ത Smith Ampere ന് 8 സീറ്റുണ്ട്. മൈലേജ് 160 km. കൂടിയ വേഗത 113 km/h. 80 വര്‍ഷങ്ങളിലധികമായി Smith Electric Vehicles വാണിജ്യ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നു. വാണിജ്യ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇവര്‍ Ford ന്റെ official collaborator ആണ്.

28 kWh ന്റെ Li-ion ബാറ്ററിയും 50 kW ന്റെ സ്ഥിര കാന്ത മോട്ടറും ഇത് ഉപയോഗിക്കുന്നു. LCV2009 ന്റെ പരീക്ഷണം നടന്നുവരുന്നു.

Speedster എന്ന പേരില്‍ 9-11 സീറ്റുള്ള ഒരു മിനി ബസ്സും അവര്‍ നിര്‍മ്മിക്കുന്നു. കൂടിയ വേഗത 80 km/h. മൈലേജ് 129-209 km. 90 kW മോട്ടോറും 50, 60, 70kWh ന്റെ ബാറ്ററികളാണ് ഉപയോഗിക്കുന്നത്.

വണ്ടിയില്‍ തന്നെയുള്ള ചാര്‍ജ്ജിങ് സിസ്റ്റമാണ് ഇവക്കായി വികസിപ്പിച്ചിരിക്കുന്നത്. പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാന്‍ 3-4 മണിക്കൂറെടുക്കും.

Green Urban Transport എന്ന പുതിയ കമ്പനിയുമായി ചേര്‍ന്ന് Smith Edison വൈദ്യുത വാന്‍ അടിസ്ഥാനമായി ഒരു executive minibus നിര്‍മ്മിക്കുന്നു. Ford Transit chassis അത് ഉപയോഗിക്കും. .

Ford Transit Connect chassis അടിസ്ഥാനമായാണ് ചെറിയവാനാണ് Smith Ampere. Smith Edison അടിസ്ഥാനമാക്കിയിരിക്കുന്നത് Ford Transit chassis ലാണ്.

— സ്രോതസ്സ് Green Car Congress

ഒരു അഭിപ്രായം ഇടൂ