Best Buy, Samsung, Westinghouse, JVC തുടങ്ങി 14 കമ്പനികള്‍ക്കെതിരെ Software Freedom Law Center (SFLC) പകര്‍പ്പവകാശ കടന്നുകയറ്റ കേസ് കൊടുത്തു.
സ്വതന്ത്ര-തുറന്ന സ്രോതസ്സ് സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ക്ക് നിയമ സേവനം ചെയ്യാന്‍ വേണ്ടി 2005 ല്‍ സ്ഥാപിതമായ ലാഭത്തിനല്ലാത്ത സ്ഥാപനമാണ് SFLC. Software Freedom Conservancy (Conservancy), BusyBox, Erik Andersen, മറ്റ് ധാരാളം FOSS പ്രോജക്റ്റുകള്‍ എന്നിവക്ക് വേണ്ടിയാണ് കേസ് കൊടുത്തിരിക്കുന്നത്. Erik Andersen ആണ് പ്രോഗ്രാമിന്റെ എഴുത്തുകാരനും പകര്‍പ്പവകാശ ഉടമയും.
കുറ്റാരോപിതരായ കമ്പനികള്‍ GNU General Public License version 2 (GPLv2) ലംഘിച്ചുകൊണ്ടാമ് അവരുടെ ഉത്പന്നങ്ങളില്‍ BusyBox ഉപയോഗിക്കുന്നത്.
Best Buy യുടെ Insignia Blu Ray DVD Player, Samsung HDTVs, Westinghouse’s 52-inch LCD Television തുടങ്ങിയ വീട്ടിലെ ധാരാളം ഉപകരണങ്ങളില്‍ ഗ്നൂ ലിനക്സിന്റെ “Swiss Army Knife” എന്ന വിളിക്കുന്ന BusyBox ഉപയോഗിക്കുന്നു. പകര്‍പ്പവകാശക്കാരന്റെ അനുതിയില്ലാതെയാണ് കമ്പനികള്‍ ഇത് ചെയ്യുന്നത്. GPLv2 അനുസരിച്ച് ഇതിന്റെ സ്രോതസ് കോഡ് ഉപഭോക്താക്കള്‍ക്ക് നല്‍കണം.
20 വ്യത്യസ്ഥ ഉത്പന്നങ്ങളില്‍ ലൈസന്‍സ് ലംഘിച്ചുകൊണ്ട് BusyBox ഉപയോഗിക്കുന്നതായി SFLC പറയുന്നു. കമ്പനികളുമായി സഹകരണ അടിസ്ഥാനത്തില്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. അതിന് ശേഷമാണ് കോടതി നടപടി തുടങ്ങിയത്.
— സ്രോതസ്സ് softwarefreedom